Image

ഭൂമി ഇടപാടുകാരന്‍ രാജീവിന്റെ വധം : സി.പി ഉദയഭാനു ഏഴാം പ്രതി

Published on 16 October, 2017
ഭൂമി ഇടപാടുകാരന്‍  രാജീവിന്റെ വധം : സി.പി ഉദയഭാനു ഏഴാം പ്രതി


കൊച്ചി: ചാലക്കുടിയില്‍ ഭൂമി ഇടപാടുകാരന്‍ രാജീവ്‌ കൊല്ലപ്പെട്ട കേസില്‍ പ്രമുഖ അഭിഭാഷകന്‍ സി.പി ഉദയഭാനു ഏഴാം പ്രതി. മുന്‍കൂര്‍ നോട്ടിസ്‌ നല്‍കി ചോദ്യം ഉദയഭാനുവിനെ ചോദ്യം ചെയ്യാമെന്ന്‌ ഹൈക്കോടതി വ്യക്തമാക്കി.

ഉദയഭാനുവും ഒന്നാം പ്രതിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം നിര്‍ണായക തെളിവാകും. കൊലപാതകം നടന്ന ദിവസം ഇരുവരും ഏഴ്‌ തവണ ഫോണില്‍ സംസാരിച്ചിരുന്നു. സര്‍ക്കാരിന്‌ വേണ്ടി നിരവധി കേസുകളില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നു ഉദയഭാനു. 

ഗൂഢാലോചനയില്‍ ഉദയഭാനുവിന്‌ പങ്കുണ്ടെന്ന നിലപാടിലാണ്‌ പോലീസ്‌. കോടതിയില്‍ സമര്‍പ്പിച്ച പ്രതികളുടെ റിമാന്‍ഡ്‌ റിപ്പോര്‍ട്ടിലും ഉദയഭാനുവിനു കൂടി വേണ്ടിയാണ്‌ രാജീവിനെ തട്ടിക്കൊണ്ടുപോയതെന്ന്‌ വ്യക്തമാക്കിയിരുന്നു.

രാജീവ്‌ അവശനിലയില്‍ കിടക്കുന്ന വിവരം പോലീസിനെ വിളിച്ചറിയിച്ചത്‌ ഉദയഭാനുവാണ്‌. ഉദയഭാനു രാജീവിന്റെ വീട്ടില്‍ പലതവണ വന്നതായി രാജീവിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ പോലീസ്‌ കണ്ടെത്തിയിരുന്നു. രാജീവിന്റെ കൊലപാതകത്തില്‍ ഉദയഭാനുവിനെ ഉള്‍പ്പെടുത്തിയാണ്‌ പോലീസ്‌ റിമാന്‍ഡ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക