Image

നജീബ്‌ അഹമ്മദിന്റെ തിരോധാനം; സിബിഐയെ വിമര്‍ശിച്ച്‌ ദില്ലി ഹൈക്കോടതി

Published on 16 October, 2017
  നജീബ്‌ അഹമ്മദിന്റെ തിരോധാനം; സിബിഐയെ വിമര്‍ശിച്ച്‌ ദില്ലി ഹൈക്കോടതി


ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ്‌ അഹമ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ യാതൊരു പുരോഗതിയുമില്ലാത്ത സാഹചര്യത്തില്‍ സിബിഐയെ വിമര്‍ശിച്ച്‌ ദില്ലി ഹൈക്കോടതി. സിബിഐയുടെ താല്‍പര്യമില്ലായ്‌മയാണ്‌ അന്വേഷണത്തില്‍ പ്രതിഫലിക്കുന്നതെന്ന്‌ കോടതി ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട്‌ നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ്‌ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ്‌ കോടതിയുടെ നിരീക്ഷണം.

സിബിഐ വന്നിട്ടും കേസില്‍ ഒരു പുരോഗമനവുമില്ലെന്ന്‌ കോടതി വിലയിരുത്തി. പേപ്പര്‍ ജോലികള്‍ മാത്രം പോരെന്നും കോടതി വ്യക്തമാക്കി. കേസന്വേണത്തിന്റെ നിലവിലെ സാഹചര്യം വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട്‌ ഉടന്‍ സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
ജെഎന്‍യുവിലെ ഹോസ്റ്റലില്‍ നിന്നും നജീബിനെ കാണാതായിട്ട്‌ ഇന്നലെ ഒരു വര്‍ഷം തികഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15 നായിരുന്നു നജീബിനെ കാണാതാകുന്നത്‌. 

 ആദ്യം ദില്ലി പൊലീസായിരുന്നു കേസ്‌ അന്വേഷിച്ചത്‌. തുടര്‍നടപടികള്‍ വൈകിയതോടെ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കേസന്വേഷണം സിബിഐ ഏറ്റെടുക്കുകയായിരുന്നു.
കലുഷിതമായ അന്തരീക്ഷത്തില്‍ നിന്നുമായിരുന്നു ഉത്തര്‍പ്രദേശ്‌ സ്വദേശിയായ നജീബിനെ കാണാതായാത്‌. സര്‍വകലാശാലയിലെ ഒരു സംഘം എബിവിപി, ആര്‍എസ്‌എസ്‌ വിദ്യാര്‍ത്ഥികള്‍ നജീബിനെ ക്രൂരമായി മര്‍ദ്ദിച്ചതിന്‌ പിന്നാലെയായിരുന്നു നജീബിനെ കാണാതാകുന്നത്‌. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക