Image

സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ വിസമ്മതിച്ച മജിസ്‌ട്രേറ്റിനെതിരെ വി.എസ്‌ സുപ്രീം കോടതിയില്‍

Published on 16 October, 2017
സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ വിസമ്മതിച്ച മജിസ്‌ട്രേറ്റിനെതിരെ വി.എസ്‌ സുപ്രീം കോടതിയില്‍
തിരുവനന്തപുരം: സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ വിസമ്മതിച്ച മജിസ്‌ട്രേറ്റിനെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്‌. അച്യുതാനന്ദന്‍. മജിസ്‌ട്രേറ്റായിരുന്ന എന്‍.വി രാജുവിനെതിരെയാണ്‌ വി.എസ്‌ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസിന്‌ കത്തയച്ചു.
നേരത്തെ രാജുവിനെതിരായ അന്വേഷണം ഹൈക്കോടതി അവസാനിപ്പിച്ചിരുന്നു. മജിസ്‌ട്രേറ്റിനെതിരെ നടപടി സ്വീകരിക്കണമെന്നാണ്‌ കത്തിലെ ആവശ്യം.


നേരത്തെ വിജിലന്‍സ്‌ രജിസ്‌ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ സരിതയുടെ മൊഴി രേഖപ്പെടുത്താത്തതില്‍ രാജു വീഴ്‌ച വരുത്തിയതായി കണ്ടെത്തിയിരുന്നു. കോടതിക്ക്‌ മുന്‍പാകെ സരിത രഹസ്യമൊഴി നല്‍കിയപ്പോള്‍ രേഖപ്പെടുത്താതെ എഴുതി നല്‍കുന്നതിന്‌ ആവശ്യപ്പെടുകയായിരുന്നു.

യു.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ രാജുവിന്‌ സ്ഥാനക്കയറ്റം നല്‍കിയിരുന്നെന്നും വി.എസ്‌ പറഞ്ഞു. അതേസമയം സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ട്‌ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്ക്‌ കത്തുനല്‍കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക