Image

അബ്ദുള്‍ ജലീലിന്റെ അപകടമരണത്തില്‍ നവയുഗം അനുശോചിച്ചു.

Published on 16 October, 2017
അബ്ദുള്‍ ജലീലിന്റെ അപകടമരണത്തില്‍ നവയുഗം അനുശോചിച്ചു.
ദമ്മാം: നവയുഗം സാംസ്‌കാരികവേദി പ്രവര്‍ത്തകനും, കോബാര്‍ ബയോണിയ യൂണിറ്റ് സഹഭാരവാഹിയുമായിരുന്ന അബ്ദുള്‍ ജലീലിന്റെ ആകസ്മിക അപകടമരണത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

വെക്കേഷന് നാട്ടില്‍ പോയിരുന്ന അബ്ദുള്‍ ജലീല്‍  വളരെ നിര്‍ഭാഗ്യകരമായ സാഹചര്യങ്ങളിലാണ്,  മലപ്പുറം അരീക്കോട് വെച്ച്, അപകടത്തില്‍പ്പെട്ട് മരണമടഞ്ഞത്.  റോഡരികില്‍ നില്‍ക്കുകയായിരുന്ന അബ്ദുള്‍ ജലീല്‍, അത് വഴി വന്ന ഒരു ലോറിയ്ക്ക് വഴി പറഞ്ഞു കൊടുക്കവേ, റോഡ് ഇടിഞ്ഞു ലോറിയോടൊപ്പം 12 അടി താഴ്ചയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ലോറിയ്ക്കടിയില്‌പ്പെട്ട ജലീലിനെ നാട്ടുകാരും, അഗ്‌നിശമനസേനവിഭാഗവും ചേര്‍ന്ന് പുറത്തെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ജീവന്‍ രക്ഷിയ്ക്കാനായില്ല.

ഊര്‍ങ്ങാട്ടിരി തച്ചണ്ണ ആലിന്‍ചുവട് എം മില്ലുംപടിയില്‍ പരേതനായ ആദംകുട്ടിയുടെ മകനായ അബ്ദുള്‍ ജലീല്‍, നവയുഗം കോബാര്‍ ബയോണിയ യൂണിറ്റ് സഹഭാരവാഹിയായിരുന്നു. ചുറുചുറുക്കും, നിറഞ്ഞ സൗഹൃദവുമായി നവയുഗം പ്രവര്‍ത്തനങ്ങളില്‍ സജീവമായി നിറഞ്ഞു നിന്ന അബ്ദുള്‍ ജലീലിന്റെ ആകസ്മിക മരണം ഇനിയും ഉള്‍ക്കൊള്ളാന്‍ സഹപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടില്ല. നവയുഗത്തിലൂടെ, കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി സമൂഹത്തില്‍ സജീവമായി ഇടപെട്ടിരുന്ന അദ്ദേഹത്തിന് മരണമടയുമ്പോള്‍ 30 വയസ്സ്  മാത്രമായിരുന്നു പ്രായം.


അര്‍ഷിദ ഭാര്യയും, മുഹമ്മദ് ജിനാന്‍, ബന ഫാത്തിമ എന്നിവര്‍ മക്കളുമാണ്.

അബ്ദുള്‍ ജലീലിന്റെ ആകസ്മികമരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും,  അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും  നവയുഗം കേന്ദ്രകമ്മിറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു.


അബ്ദുള്‍ ജലീലിന്റെ അപകടമരണത്തില്‍ നവയുഗം അനുശോചിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക