Image

ദിലീപിനെ അമ്മയില്‍ നിന്നു പുറത്താക്കിയത്‌ ഒരാളുടെ തീരുമാനമല്ലെന്ന്‌ രമ്യ നമ്പീശന്‍

Published on 16 October, 2017
    ദിലീപിനെ അമ്മയില്‍ നിന്നു പുറത്താക്കിയത്‌  ഒരാളുടെ തീരുമാനമല്ലെന്ന്‌ രമ്യ നമ്പീശന്‍
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന്‌ അറസ്റ്റിലായ ദിലീപിനെ താരസംഘടനായ അമ്മയില്‍ നിന്നും പുറത്താക്കിയത്‌ ഒരാളു മാത്രം തീരുമാനമല്ലെന്ന്‌ രമ്യ നമ്പീശന്‍. വിമന്‍ ഇന്‍ സിനിമ കളക്‌ടീവ്‌ കോര്‍ അംഗവും ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തുമാണ്‌ രമ്യ. കൂടാതെ അമ്മ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിലെ വനിതാ അംഗവുമാണ്‌ രമ്യ.

ദിലീപിനെ പുറത്താക്കിയത്‌ ഒരാളുടെ മാത്രം തീരുമാനമല്ല. പൃഥ്വിരാജിനെ തൃപ്‌തിപ്പെടുത്താന്‍ മമ്മൂട്ടി ഒറ്റയ്‌ക്ക്‌ എടുത്ത തീരുമാനമാണത്‌ എന്ന ഗണേഷ്‌ കുമാറിന്റെ പ്രസ്‌താവനയെ കുറിച്ചു ചോദിച്ചപ്പോഴാണ്‌ രമ്യ ഇങ്ങനെ പ്രതികരിച്ചത്‌.

``അമ്മയില്‍ ഒരാള്‍ക്ക്‌ ഒറ്റയ്‌ക്ക്‌ തീരുമാനം എടുക്കാന്‍ കഴിയില്ല. അതൊരു കൂട്ടായ തീരുമാനമാണ്‌. ദിലീപിന പുറത്താക്കിയതും കൂട്ടായി എടുത്ത ഒരു തീരുമാനമാണ്‌. 

ഞാന്‍ പൃഥ്വി തുടങ്ങി അമ്മയിലെ എല്ലാവരും ചേര്‍ന്ന്‌ തീരുമാനമെടുത്ത ശേഷമാണ്‌ അമ്മയുടെ എക്‌സിക്യൂട്ടീവ്‌ അംഗം അത്‌ പുറത്തറിയിച്ചത്‌. ഇനി ദിലീപ്‌ നിരപരാധിയാണെന്നു തെളിയുകയാണെങ്കില്‍ അദ്ദേഹത്തോടു മാപ്പു പറഞ്ഞ ശേഷം അസോസിയേഷനിലേക്കു തിരിച്ചെടുക്കണം. '' രമ്യ പറഞ്ഞു.

അമ്മയില്‍ നടിമാര്‍ക്ക്‌ അമ്പത ശതമാനം സംവരണം വേണമെന്നാവശ്യപ്പെട്ടു കത്തു നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്നും രമ്യ അറിയിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന്‌ വാക്കാല്‍ അങ്ങനെ ഒരഭിപ്രായം മുന്നോട്ടു വച്ചിട്ടുണ്ട്‌. അമ്മയില്‍ സ്‌ത്രീ പങ്കാളിത്തം നല്ല രീതിയില്‍ വരണം എന്നാണ്‌ ഞങ്ങളുടെ ആഗ്രഹം. അവര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാം എന്ന്‌ സമ്മതിച്ചിട്ടുണ്ട്‌.

 വനിതാ സംഘടനയുടെ ഭാഗമായതിനാല്‍ ഒതുങ്ങിപ്പോയിട്ടുണ്ടോ എന്നറിയില്ല. തനിക്ക്‌ ഇത്ര നാളായും സിനിമാമേഖലയില്‍ നിന്നും ഭീഷണിയുടെ സ്വരം കേള്‍ക്കേണ്ടി വന്നിട്ടില്ല. വിമന്‍ ഇന്‍ കളക്‌ടീവ്‌ എന്നൊരാശയം നേരത്തേ ഉണ്ടായിരുന്നു. 

പക്ഷേ ഞങ്ങള്‍ക്കൊപ്പമുള്ള ഞങ്ങളുടെ ഒരാത്മസുഹൃത്തിന്‌ ഇതുപോലെ ഒരു വലിയ ആപത്തുണ്ടായപ്പോള്‍ ഞങ്ങള്‍ അതിന്റെ നീക്കങ്ങള്‍ ശക്തിപ്പെടുത്തുകയായിരുന്നു. സിനിമയിലെ സ്‌ത്രീകള്‍ക്ക്‌ പേടി കൂടാതെ പ്രവര്‍ത്തിക്കാനാകുക എന്നതാണ്‌ ഞങ്ങളുടെ ലക്ഷ്യം. ഇതു ഞങ്ങളുടെ ഇടമല്ല, സുരക്ഷിതത്വമില്ല എന്ന തോന്നല്‍ തുടച്ചു നീക്കി സിനിമാ മേഖലയില്‍ ധൈര്യമായി ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്‌ടിക്കുകയും ജോലി സുരക്ഷ ഉറപ്പാക്കുകയുമാണ്‌ ഞങ്ങളുടെ ലക്ഷ്യം. '' രമ്യ പറഞ്ഞു.
























Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക