Image

ജര്‍മ്മന്‍ റെയില്‍വേ ഡിസംബര്‍ 10 മുതല്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നു

ജോര്‍ജ് ജോണ്‍ Published on 17 October, 2017
ജര്‍മ്മന്‍ റെയില്‍വേ ഡിസംബര്‍ 10 മുതല്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നു
ഫ്രാങ്ക്ഫര്‍ട്ട്:  ജര്‍മ്മന്‍ റെയില്‍വേ വിന്റര്‍ ഷെഡ്യൂള്‍ ആരംഭിക്കുന്ന ഈ വരുന്ന ഡിസംബര്‍ 10 മുതല്‍ 1.9 ശതമാനം സെക്കന്റ് ക്ലാസിനും, 2.9 ശതമാനം ഫസ്റ്റ് ക്ലാസിനും ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ റെയില്‍ കാര്‍ഡ് 25 -  50 എന്നിവയ്ക്ക് പ്രത്യേക മാറ്റം വരുത്തിയിട്ടില്ല. ജര്‍മ്മന്‍ റെയില്‍വേയില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ സഞ്ചരിക്കുന്ന കാള്‍സ്‌റൂഹെ-ബാസല്‍, ഫ്രാങ്ക്ഫര്‍ട്ട്-ബാസല്‍ എന്നീ സെക്ടറില്‍ ഈ യാത്രാ നിരക്ക് വര്‍ദ്ധനവ് ബാധകമാക്കുന്നില്ല. 

കഴിഞ്ഞ വര്‍ഷം 2016 ല്‍ ദീര്‍ഘദൂര പ്രൈവറ്റ് ബസ് സര്‍വീസുകളുമായി മത്സരിക്കാന്‍ റെയില്‍വേ കാര്യമായി ചാര്‍ജ് വര്‍ദ്ധന വരുത്തിയിരുന്നില്ല. വര്‍ദ്ധിച്ചു വരുന്ന തൊഴില്‍ ഇല്ലായ്മയും, അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍ക്കും പുറമെ ഇപ്പോഴത്തെ റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ദ്ധനവും ജര്‍മ്മനിയിലെ സാധാരണക്കാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും.

ജര്‍മ്മന്‍ റെയില്‍വേ ഡിസംബര്‍ 10 മുതല്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക