Image

ഫൊക്കാനാ കണ്‍വന്‍ഷന്‍ പ്രോസക്ഷന്‍ കമ്മറ്റിയുടെ ചെയര്‍പേഴ്‌സണ്‍ സെലീന ജോര്‍ജ്

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 17 October, 2017
ഫൊക്കാനാ  കണ്‍വന്‍ഷന്‍   പ്രോസക്ഷന്‍  കമ്മറ്റിയുടെ  ചെയര്‍പേഴ്‌സണ്‍ സെലീന ജോര്‍ജ്
2018   ജൂലൈ 4  മുതല്‍ 7  വരെ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ് കാസിനോ യില്‍   വെച്ച്  ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്‍    നടത്തുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ തയ്യാറായി  കഴിഞ്ഞു.  നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിന് ആതിഥ്യമരുളാന്‍ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ മലയാള തനിമയിലേക്കു ഒരുങ്ങിക്കഴിഞ്ഞു. ഈ കണ്‍വന്‍ഷണ്‍ ഫൊക്കാനായുടെ ചരിത്രത്തി ലെ തന്നെ ഒരു ചരിത്ര സംഭവം ആക്കാന്‍ ഫിലോഡഫിയയിലെ  മലയാളി സമൂഹം ആത്മാര്‍ത്ഥമായി ശ്രെമിക്കുമ്പോള്‍ അതിനു മാറ്റ് കൂട്ടുവാന്‍ കണ്‍വന്‍ഷനോട്  അനുബന്ധിച്ചുള്ള  പ്രോസക്ഷന്‍ അതി വിപുലമായ രീതിയില്‍   നടത്തുന്നു.
 

 പ്രോസക്ഷന്‍  കമ്മറ്റിയുടെ  ചെയര്‍പേഴ്‌സണ്‍ ആയി സെലീന ജോര്‍ജിനെയും, വൈസ് ചെയര്‍മാന്‍മാരായി  ശോശാമ്മ ചെറിയാന്‍ , അനിതാ ജോര്‍ജ്, മിനി എബി  എന്നിവരെ തെരഞ്ഞടുത്തതായി പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷര്‍ ഷാജി വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. സെലീന ജോര്‍ജിന്റെ   നേതൃത്വത്തില്‍ വിപുലമായ പ്രോസക്ഷന്‍ കമ്മിറ്റിക്കു  രൂപം നല്‍കി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നു. മുന്‍ വര്‍ഷങ്ങളിലേതു പോലെത്തന്നെ   കേരള തനിമയര്‍ന്ന  കലാപരിപാടികളോടെ ആയിരത്തായില്‍ പരം പേരെ പങ്കെടിപ്പിച്ചുള്ള പ്രോസക്ഷന്‍  നടത്തുവാന്‍ ഉള്ള തയാറെടുപ്പുകള്‍ ഈ  കമ്മിറ്റി  നടത്തുന്നത്.

ഫൊക്കാന കണ്‍വന്‍ഷന്റെ  പ്രൊസക്ഷന്‍ കുറ്റമറ്റതാക്കാന്‍ ഈ കമ്മിറ്റിയുടെ  സേവനം അതീവ പ്രാധാന്യമുള്ളതാണെന്ന്  കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായരും എക്‌സി. വൈസ് പ്രസിഡന്റ്  ജോയ് ഇട്ടനും  അഭിപ്രായപ്പെട്ടു. എല്ലാവരും താങ്ങളുടെ കഴിവും പരിജ്ഞാനവും കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രയോഗിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഫൊക്കാനാ  കണ്‍വന്‍ഷന്‍   പ്രോസക്ഷന്‍  കമ്മറ്റിയുടെ  ചെയര്‍പേഴ്‌സണ്‍ സെലീന ജോര്‍ജ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക