ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി പദവിയിലേക്ക് വീണ്ടും
മലയാളിയെത്തുന്നു. ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസിഡര്‍ രഞ്ജന്‍ മത്തായിയാണ്
നിരുപമ റാവു ഒഴിയുന്ന സ്ഥാനത്തേക്ക് നിയമിതനാകുക. നിയമനം സംബന്ധിച്ച
ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നില്ലെങ്കിലും ഇക്കാര്യത്തില്‍
കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തു.
തിങ്കളാഴ്ച്ചത്തെ മന്ത്രിസഭാ സമിതി യോഗത്തോടെ തീരുമാനം പുറത്തുവരും.
വിദേശകാര്യ സെക്രട്ടറിയായി തുടര്‍ച്ചയായി മൂന്നാം തവണയും മലയാളിയെത്തുന്നു
എന്ന പ്രത്യേകതയും രഞ്ജന്‍ മത്തായിയുടെ നിയമനത്തിനുണ്ട്. ശിവശങ്കര്‍
മേനോന്, നിരുപമ റാവു എന്നിവര്‍ക്ക് ശേഷമാണ് 1974 ലെ ഐ.എഫ്.എസ്.
ബാച്ചുകാരനായ രഞ്ജന്‍ മത്തായി ഈ സ്ഥാനത്തേക്കെത്തുന്നത്.
ഫ്രാന്‍സില്‍ അംബാസിഡറാകുന്നതിന് മുമ്പ് ലണ്ടനില്‍ അസി.ഹൈക്കമ്മീഷണറായും
ഇസ്രായേല്‍ അംബാസിഡറായും പ്രവര്‍ത്തിച്ചിട്ടുണ്ട് രഞ്ജന്‍ മത്തായി.