സംവിധായകന് ഭദ്രനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുകയാണ്. പേര് നിശ്ചയിച്ചിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷമാണ് ആരംഭിക്കുക. ചിത്രത്തില്‍ ആന പാപ്പാനായാണ് മോഹന്‍ലാല്‍ എത്തുക എന്നാണ് വിവരം. ഇതാദ്യമായാണ് മോഹന്‍ലാല്‍ ആനപാപ്പാനായി വേഷമിടുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കുന്നതിന്റെ തിരക്കിലാണ് ഭദ്രന്.
കാടിന്റെ പശ്ചാത്തലത്തിലാണ് സിനിമയൊരുങ്ങുന്നത്. ഹരീഷ് പേരടിയും സുപ്രധാനവേഷത്തിലുണ്ട്. ഉടയോന് എന്ന ചിത്രത്തിനായാണ് ജോഷിയും മോഹന്‍ലാലും ഒടുവില്‍ ഒന്നിച്ചത്. അങ്കിള്‍ബണ്‍, സ്ഫടികം, ഒളിമ്പ്യന്‍ അന്തോണി ആദം എന്നിവയാണ് ഇവര്‍ ഒന്നിച്ച മറ്റ് ചിത്രങ്ങള്‍.