Image

മലയാളി യുവതിയുടെ മൃതദേഹം നാലു മാസമായി മലേഷ്യയിലെ മോര്‍ച്ചറിയില്‍

Published on 17 October, 2017
മലയാളി യുവതിയുടെ മൃതദേഹം നാലു മാസമായി മലേഷ്യയിലെ മോര്‍ച്ചറിയില്‍
 
ക്വലാലംപുര്‍: മലയാളി യുവതിയുടെ മൃതദേഹം നാലു മാസമായി മലേഷ്യന്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍. തിരുവനന്തപുരം തുരവലിയകാവ് സ്വദേശിനി മെര്‍ലിന്‍ റൂബി (37)യുടെ മൃതദേഹമാണ് തിരിച്ചറിയാതെ ആശുപത്രിയില്‍ സൂക്ഷിച്ചത്.

നാലു മാസം മുന്‍പ് സുബാംഗ് ജയയിലെ ജനവാസ കേന്ദ്രത്തിലുള്ള കെട്ടിടത്തില്‍നിന്നു വീണാണ് യുവതി മരിച്ചത്. മരണമടഞ്ഞ യുവതിയുടെ പക്കല്‍നിന്ന് പ്രാഥമിക പരിശോധനയില്‍ പാസ്‌പോര്‍ട്ടോ മറ്റു തിരിച്ചറിയല്‍ രേഖകളോ ലഭിച്ചില്ല. ഇതേതുടര്‍ന്ന് നാലുമാസമായി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം.

ഇതിനുശേഷം മലേഷ്യന്‍ പോലീസിന്േറയും ഇന്ത്യന്‍ ഹൈകമ്മിഷന്േറയും കേരള പോലീസിന്േറയും സഹകരണത്തോടുകൂടി പത്ര മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വാര്‍ത്ത നല്‍കിയതിന്റെ ഫലമായി യുവതിയുടെ പാസ്‌പോര്‍ട്ട് കണ്ടെടുത്തു. ഇതിനെ തുടര്‍ന്നാണ് മൃതദേഹം തിരിച്ചറിയാന്‍ സഹായകരമായത്. മരണ വിവരം യുവതിയുടെ നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. മലേഷ്യയിലെ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും.

മലേഷ്യന്‍ പോലീസുമായി സഹകരിച്ചു നിയമ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനു അസോസിയേഷന്‍ വൈസ് പ്രസിഡന്റ് മുജീബ് റഹമാന്‍, ഭാരവാഹികളായ അജി, റെജി, അക്ബര്‍, അയൂബ്, ബാദുഷ, റാഫി എന്നിവര്‍ നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക