Image

യുകെയിലെ പാലാക്കാരെ വരവേല്‍ക്കാന്‍ എന്‍ഫീല്‍ഡ് ഒരുങ്ങിക്കഴിഞ്ഞു

Published on 17 October, 2017
യുകെയിലെ പാലാക്കാരെ വരവേല്‍ക്കാന്‍ എന്‍ഫീല്‍ഡ് ഒരുങ്ങിക്കഴിഞ്ഞു
 
ലണ്ടന്‍: കേരള രാഷ്ട്രീയരംഗത്തും കല സാംസ്‌കാരിക രംഗത്തും മിന്നിത്തിളങ്ങുന്ന പല പ്രശക്തരായ വ്യക്തികളെ സമ്മാനിച്ച പാലായില്‍ നിന്നും യുകെയില്‍ കുടിയേറിയവര്‍ ലണ്ടനിലെ എന്‍ഫീല്‍ഡില്‍ 2017 ഒക്ടോബര്‍ 22നുഒത്തുച്ചേരുന്നു. രാവിലെ 10 മുതല്‍ എന്‍ഫീല്‍ഡില്‍ ഹെര്‍ട്‌ഫോഡ് റോഡില്‍ ധര്‍മ്മാ സെന്റര്‍ ഹാളിലാണ് പാലാസംഗമം. തങ്ങള്‍ പിന്‍പറ്റുന്ന പ്രൗഢ ഗംഭീരമായ സംസ്‌കാരത്തെയും അതിന്റെ മഹത്വത്തെപ്പറ്റിയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നിരവധി പരിപാടികളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.

പല സംഗമത്തിന് നിറപ്പകിട്ടേകാന്‍ നിരവധി കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറും. പാലായുടെ വികസനത്തില്‍ പ്രവാസികള്‍ക്കുള്ള പങ്കിനെക്കുറിച്ചു വിശദമായ ചര്‍ച്ചയും തുടര്‍ന്ന് വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിട്ടുണ്ട്. പാലായിലും അതിന്റെ സമീപ പ്രദേശങ്ങളില്‍ 
നിന്നും യുകെയില്‍ കുടിയേറിയിട്ടുള്ള എല്ലാവരെയും പാലാ സംഗമത്തിലേക്ക് സംഘടകര്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

സാബു എന്‍ഫീല്‍ഡ് 07904990087, സാം എന്‍ഫീല്‍ഡ് 07846365521, ബിനോയി ബാസില്‍ഡണ്‍ 07912626500 

ജോബി ഡെര്‍ബി 07886311729, ബോബി ഗ്രേറ്റ് യാര്‍മൗത് 07886999246, ബെന്നി കേംബ്രിഡ്ജ് 07735406871 


റിപ്പോര്‍ട്ട്: റെജി ഫിലിപ്പ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക