Image

ഭിക്ഷാപാത്രത്തിലെ കള്ളനാണയം (എഴുതാപ്പുറങ്ങള്‍ 6: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

Published on 18 October, 2017
ഭിക്ഷാപാത്രത്തിലെ കള്ളനാണയം (എഴുതാപ്പുറങ്ങള്‍ 6: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
കൊച്ചരി പല്ലുകാട്ടിയുള്ള പാല്‍പുഞ്ചിരി, നിഷ്കളങ്കമായ കണ്ണുകള്‍,ചിരി,നോട്ടം,മനസ്സിനെ ഇക്കിളികൂട്ടുന്ന കുസൃതികള്‍, കൊച്ചുകൊച്ചുസംശയങ്ങള്‍ കുട്ടികളിലൂടെ കാണുന്നപ്രകൃതിയുടെ ഈ നിഷ്ക്കളങ്കഭാവത്തില്‍ സ്‌നേഹത്താല്‍ വാത്സല്യത്താല്‍ നറുവെണ്ണപോലെ ഉരുകാത്തഏത് കഠിനഹൃദയമാണുണ്ടാകുക.

കുട്ടികളിലെ ഈദൈവികഭാവത്തില്‍ പലപ്പോഴും പരസ്പര വൈരാഗ്യങ്ങള്‍പ്പോലും ഹോമിയ്ക്കപ്പെടാറുണ്ട്. കളങ്കംനിറയ്ക്കാത്ത,നിര്‍മ്മലമായ ഈകുട്ടിക ളെ ചുഷണംചെയ്ത ്പണമുണ്ടാക്കുന്നമനുഷ്യന്‍ എന്ന് വിളിച്ചു പോന്നമനുഷ്യത്വമില്ലാത്ത മനുഷ്യമൃഗങ്ങളും നമ്മുടെ സമൂഹത്തിലുണ്ട്

തെരുവില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെകാണുന്നില്ല, സ്കൂളില്‍പോയ കുട്ടിതിരിച്ചു വീട്ടിലെത്തിയില്ല ഇങ്ങനെദിനം പ്രതിസമൂഹത്തില്‍ നിന്നും കുട്ടികള്‍ അപ്രത്യക്ഷരാകുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ സര്‍വ്വസാധാരണമാണ്.എവിടെയാണ് ഈപിഞ്ചുകുഞ്ഞുങ്ങള്‍ അപ്രത്യക്ഷരാകുന്നത്? 2016ല്‍ മാധ്യമങ്ങള്‍ വെളിപ്പെടുത്തിയ കണക്കനുസരിച്ച് 1994 കുട്ടികള്‍ കേരളത്തില്‍നിന്നും കാണാതായി. അവരില്‍ 1142 കുട്ടികള്‍ പലസാഹചര്യങ്ങളില്‍ നിന്നുമായി തിരിച്ചു കിട്ടി എന്ന്പറയപ്പെടുന്നു. അപ്പോള്‍ അവശേഷിയ്ക്കുന്ന കുട്ടികള്‍ എവിടെഅപ്രത്യക്ഷരായി?

കേരളം,തമിഴ്‌നാട്, ഒറീസ,ദല്‍ഹി എന്നിവിടങ്ങളില്‍കുട്ടികളെ തട്ടിക്കൊണ്ടുപോയിഭിക്ഷാടനം ചെയ്യപ്പെടുന്നു എന്നുള്ളവാര്‍ത്ത ഈഅടുത്തകാലങ്ങളില്‍ ശ്രദ്ധിയ്ക്കപ്പെട്ടിട്ടുണ്ട്. ആളുകളുടെ വിശ്വാസംനേടാനും, അവരുടെ അനുകമ്പനേടാനും വേണ്ടിയാണ ്ഭിക്ഷാടനത്തിനു പിഞ്ചുകുഞ്ഞുങ്ങ ളെഉപയോഗിയ്ക്കുന്നത്. പലപ്പോഴുംഇത്തരത്തില്‍ കുട്ടികളെ ഉപയോഗിയ്ക്കുന്നവര്‍ ജനങ്ങളുടെ മനസ്സില്‍ അനുകമ്പതോന്നുവാനും, തട്ടികൊണ്ടുപോയ കുട്ടികളെ തിരിച്ചറിയാതിരിയ്ക്കാനും വേണ്ടിപ ലതും ചെയ്തകുട്ടികളില്‍ അംഗവൈകല്യം അടിച്ചെല്‍പ്പിയ്ക്കുന്നു.

മാതാപിതാക്കളുടെ വാത്സല്യത്തോടൊപ്പം വേണ്ടത്ര ജീവിതസൗകര്യങ്ങളോടും കൂടിവളര്‍ന്നിരുന്ന കുട്ടികളാണ് ഇത്തരം ഒരു അവസ്ഥയ്ക്ക് ബലിയാടാകുന്നത് എ ന്നത് വേദനാജനകമായ ഒന്നാണ്.കുട്ടികളെ അംഗവൈകല്യംവരുത്തി ഇവരെ ഒരുഉപക ാരണമാക്കുന്നു എന്നുമാത്രമല്ല പലപ്പോഴും വിശപ്പിനായി ആഹാരംകൊടുക്കാതെയും, മയക്കിഉറക്കാന്‍ മയക്കുമരുന്നുകള്‍ നല്‍കിയും,ബുദ്ധിമാന്ദ്യം വരുത്താന്‍ മരുന്നുകള്‍ നല്‍കിയും, പലശാരീരിക പീഡനങ്ങള്‍ക്കു ഇവരെ ഇരയാകുന്നു.

ഇത്തരംസംഭവങ്ങള്‍ േകരളത്തില്‍വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഏഷ്യാനെറ്റു പോ ലുള്ള ദൃശ്യമാധ്യമങ്ങള്‍ ഇതേകുറിച്ച് നടത്തിയപഠനത്തില്‍ നിന്നുമാണ ്ആരുംകാര്യമായി ശ്രദ്ധിയ്ക്കപ്പെടാത്ത, എന്നാല്‍ ആപത്കരമായസംഭ വങ്ങളുടെ യാഥാര്‍ത്ഥ്യങ്ങളുടെ ചുരുളുകള്‍ അഴിഞ്ഞത്.

നമ്മുടെകേരളത്തില്‍ ഇത്തരംപ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നത് അന്യസംസ്ഥാനങ്ങളില്‍നിന്നും ഇവിടെ ചേക്കേറിയിരിയ്ക്കുന്നവരാണ്. ഇവര്‍ ഇത്തരംപ്രവൃത്തികള്‍ നമ്മുടെസം സ്ഥാനത്ത്‌ചെയ്യാന്‍ എങ്ങിനെ ധൈര്യംകാണിയ്ക്കുന്നു എന്ന സംശയത്തിന്റെ ഉത്തരമായാണ് ,ഇവിടെകുടിയേറിപാര്‍ക്കുന്ന അഭയാര്‍ത്ഥികളെ കളവുകള്‍ നടത്താനും, അമ്പലംപള്ളി തുടങ്ങിയ ദേവാലയങ്ങള്‍ക്കു മുന്നില്‍ ഭിക്ഷയ്ക്കിരുത്താനും അവരുടെവരുമാനത്തില്‍ നിന്നും സിംഹ ഭാഗംപിടിച്ചു വാങ്ങി അവരെ കഥാപാത്രങ്ങളാക്കി അണിയറയില്‍ ചുക്ക ാന്‍പിടിയ്ക്കാനും നിരവധി മാഫിയകള്‍തന്നെ ഇവിടെഉടലെടുത്തിരിയ്ക്കുന്നു എന്ന് മനസ്സിലായത്.

ഇത്തരംഭിക്ഷക്കാരെ ആവശ്യത്തിനനുസരിച്ച്വാടകയ്ക്ക് കൊടുക്കുന്ന മധ്യവര്‍ത്തികളും ഇവിടെലഭ്യമാണ്. ഭിക്ഷക്കാരെയും,മോഷ്ടാക്കളെയും നിയമത്തിനു മുമ്പില്‍ കൊണ്ടുവരുമ്പോള്‍അ വരെഒരുപോറല്‍പോലും ഏല്‍ക്കാതെ സംരക്ഷിയ്ക്കാന്‍ ആവശ്യമായ നിയമപാലകരും, തട്ടിക്കൊണ്ടുവരുന്നകുട്ടികളില്‍ അംഗവൈകല്യവും, ബുദ്ധിമാന്ദ്യവും വരുത്താന്‍ ഒത്താശയോടെ ഡോക്ടര്‍മാരും അണിയറയില്‍ പ്രവൃത്തിയ്ക്കുന്നതായും പറയപ്പെടുന്നു.

അദ്ധ്വാനവും,വിയര്‍പ്പുംകൂടാതെ പണമുണ്ടാക്കി മധുവും , മദിരാക്ഷിമാരുമായി, സുഖലോലുപരായിജീവിയ്ക്കാന്‍ തീരുമാനിച്ച മനുഷ്യത ്വത്തെമറന്ന ഒരുപുതിയതലമുറതന്നെ കേരളത്തില്‍ ഫലഭുയിഷ്ഠമായി വളര്‍ന്നുവരുന്നു എന്നത് ഇതിനാല്‍ വ്യക്തമാണ്.
ഉപജീവനത്തിനായി കേരളത്തില്‍ വന്ന അഭയാര്‍ത്ഥിയായ,കള്ള വും തരികിടയുമായി നടന്നതമിഴ്‌നാട്ടില്‍നിന്നും വന്നഗോവിന്ദച്ചാമിയെ സൗമ്യവധകേസില്‍ പ്ര തിക്കൂട്ടില്‍ കയറ്റിയപ്പോഴാണ് ഇത്തരംപ്രവൃത്തികളെ പ്രോത്സാഹിപ്പിച്ചു സ്വയംപച്ചപിടിയ്ക്കുന്ന പകല്‍ മാന്യന്മാരായ വ്യക്തികള്‍ ഈകൊച്ചുകേരളത്തിലുണ്ടെന്നുള്ള തിരിച്ചറിവു സാധാരണക്കാരനുണ്ടായത്.
കുട്ടികളെ ഉപയോഗിച്ച്,അനുകമ്പപ്പറ്റി ഭിക്ഷാടനംനടത്തുന്ന വരെ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനുള്ള നടപടിയ്ക്ക്തുടക്കമെന്നോണം 2016ല്‍ ചിലസാമൂഹികസംഘടനകളുടെ സഹായത്തോടെ തിരുവനന്ദപുരം ബാല യാചകവിമുക്തമേഖലയായി പ്രഖ്യാപിയ്ക്കുകയും ഏകദേശം500ല്‍പരംതെരുവില്‍വളരുന്ന കുട്ടികളെ ഉല്‍പ്രവാസം ചെയ്തുകൊണ്ടുള്ള പ്രവര്‍ത്ത നത്തിന് ആരംഭംകുറിയ്ക്കുകയും ചെയ്തു. പക്ഷെ എന്നിട്ടും പലജില്ലകളിലും ശക്തമായി പ്രവര്‍ത്തിച്ചിരുന്ന മാഫിയകള്‍ എന്നരോഗാണുക്കളെ നിര്‍മ ാര്‍ജ്ജനം ചെയ്യുന്നതില്‍പൂര്‍ണ്ണമായ വിജയം കൈവരിയ്ക്കാന്‍ ഇതുവരെകഴിഞ്ഞില്ല

തന്റെ പിറന്നുവീണ മണ്ണിന്റെ മണമടിച്ചാല്‍,അതില്‍ പണിയെടുത്താല്‍ അലര്‍ജിവരുമെന്ന മനോഭാവവുമായി ദുരെ അറബികളുടെ ആ ട്ടിന്‍പറ്റത്തെമേയ്ക്കുന്നതും, അവരുടെമണ്ണില്‍ തൂമ്പയെടുക്കുന്നതും അഭിമാനമായി കരുതി സ്വന്തം മണ്ണിനെ അനാഥയാക്കുന്ന നമ്മുടെ കേരളീയര്‍ക്കും, രാഷ്ട്രീയ പാര്‍ട്ടികള്‍ജന്മം നല്‍കുന്ന സംഘടനകളില്‍ മുങ്ങിഅദ്ധ്വാനത്തെക്കാള്‍ അവകാശ ങ്ങള്‍ക്ക്വേണ്ടി ആര്‍ത്തിപിടിച്ചോടുന്ന നമ്മുടെ സമൂഹത്തിനും തന്നെയാണ്, അന്യസ ംസ്ഥാനങ്ങളിലെ ആളുകള്‍ക്ക് ഇവിടെഅഴിഞ്ഞാടാന്‍ അരങ്ങൊരുക്കി യതിനുള്ള പൂര്‍ണ്ണ ഉത്തരവാദിത്വം.ഇവിടുത്തെ തൊഴിലാളികളുടെ നിരത്തിവയ ്ക്കുന്ന വിവിധഅവകാശങ്ങള്‍ അംഗീകരിച്ച്അവര്‍ക്കു മുന്നില്‍ ഓച്ഛാനിച്ച്‌നില്‍ക്കുന്നതിലും നല്ലത് അന്യസംസ്ഥാനങ്ങളില്‍ നിന്നുംവരുന്നസത്യസന്ധമായി, ഉള്‍ക്കൊള്ളാനാകുന്ന വേതനത്തില്‍ പണിചെയ്യുന്നവരെ കൊണ്ട്പണിയെടുപ്പിയ്ക്കുന്നു എന്നത്. ഇന്ന് കേരളത്തില്‍ വീട്ടുപണിയ്ക്കാണെങ്കിലും മറ്റേതുപണിയ്ക്കാണെങ്കിലും അന്യസംസ്ഥാനക്കാര്‍ വേണമെന്നുള്ളതാണ് കേരളത്തിലെ സ്ഥിതിവിശേഷം. ഇന്ന് ഇവിടെനടക്കുന്ന വര്‍ദ്ധിച്ചുവരുന്ന മോഷണങ്ങളിലും, കൊലപാതക ങ്ങളിലും പ്രധാനപങ്കുവഹിയ്ക്കുന്നത് കേരളീയരുടെപൂര്‍ണ്ണസഹായത്തോടെ ഇവര്‍തന്നെയാണ്.

കുട്ടികളെ ഉപയോഗിച്ച് ഇവിടെ നടത്തന്ന ഈമനുഷ്യത്വരഹിതമായ പ്രവ ര്‍ത്തി തുടച്ചുമാറ്റാന്‍ ജനങ്ങള്‍തന്നെ ഒരുതീരുമാനമെടുക്കണം. കുട്ടികളുമായി ഭിക്ഷയാചിയ്ക്ക ുന്നവര്‍ക്ക് ഭിക്ഷനല്കുകയില്ലെന്ന തീരുമാനം എല്ലാവരുംഒറ്റകെട്ടായി എടുത്ത് ഈ പ്രവണതയെ നിരുത്സാഹപ്പെടു ത്തണം. കുട്ടികളോട് മനസ്സലിവുതോന്നി നിങ്ങള്‍നല്‍കുന്ന ഓരേ ാനാണയത്തുട്ടും ഇവിടെ നടക്കുന്നകുട്ടികളെ കരുക്കളായി ഭിക്ഷനടത്തുന്ന കപടഭിക്ഷക്കാര്‍ക്കു, അല്ലെങ്കില്‍ അവരെ മുതലെടുത്ത്തഴച്ചു വളരുന്ന മാഫിയകള്‍ക്കുള്ള ്രപചോദനമാണെന്നും, ഇത്മനുഷ്യത്വമല്ലെന്നും ഓരോ വ്യക്തിയേയും ബോധവാന്മാരാക്കണം. ഏതുപ്രശ്‌നങ്ങള്‍ക്കും ഹര്‍ത്താല്‍ ആചരിച്ചുശീലിച്ചുപോന്ന കേരളംഇതിനുവേണ്ടിയും ഒരു ഹര്‍ത്താല്‍ നടത്തിയാലും ഇവിടെനടക്കുന്ന അനാഥത്വത്തെക്കുറിച്ച് ഇവിടെയുള്ളവര്‍ ബോധവാന്മാരാകണം.

അമ്പലത്തിലോ,പള്ളിയിലോ പോയിതങ്ങളുടെ മതവിശ്വാസത്തിനനുസരിച്ച ്പ്രാര്‍ത്ഥിച്ച ്‌കൊള്ളൂ, പക്ഷെ ഈശ്വരന്റെ പേരില്‍ കപടവേഷംകെട്ടി കുട്ടി കളെക്കൊണ്ട് ഭിക്ഷാപാത്രവുമായി നടക്കുന്നവര്‍ക്ക ്ഭിക്ഷനല്‍കിസമൂഹ ദ്രോഹംചെയ്യാതിരിയ്ക്കു. കുട്ടികളെ ഉപയോഗിച്ച് ഭിക്ഷയ്ക്കിരിയ്ക്കുന്നവരെ യുവാക്കള്‍ ച്ചേര്‍ന്നുചോദ്യംചെയ്ത ഓരോ പ്രദേശങ്ങളില്‍ നി ന്നുംതുരത്തിയോടിച്ച് കുട്ടികളെ രക്ഷിയ്ക്കു.ദാനധര്‍മ്മത്തില്‍ ഉറച്ചുവിശ്വസിയ്ക്കുന്നവ ര്‍, ഇത്തരംകപടഭിക്ഷക്കാര്‍ക്കു ഭിക്ഷകൊടുക്കുന്നതിനു പകരം കഴിയുമെങ്കില്‍ നിങ്ങളുടെചുറ്റിലും നിത്യജീവിതത്തിനും, രോഗവിമുക്തിയ്ക്കുംവേണ്ടി കഷ്ടപ്പെടുന്നവരെദൈവത്തിന്റെ പേരില്‍കഴിയുന്ന ധനസഹായംചെയ്തുസഹായിയ്ക്കു. ഇതൊരുമഹത്തായ ഈശ്വരസേവയാണ്.

ബോധവാന്മാരാകു, മറ്റുള്ളവരെ ബോധവാന്മാരാക്കു.സമൂഹത്തില്‍ കുട്ടിക ളുടെതിരോദ്ധാനത്തില്‍ നിന്നുംരക്ഷിച്ച് ജീവി താവസാനംവരെ കരഞ്ഞുകഴിയ്ക്കുന്ന മാതാപിതാക്കളുടെ കണ്ണീരൊപ്പു. കേരളമണ്ണിനുവേണ്ടി അദ്ധ്വാനിയ്ക്കാനുള്ള മനസ്സുമായി, അന്യസ ംസ്ഥാനക്കാരെ ഇവിടെനിന്നുംതുരത്തി കേരളത്തില്‍ നടന്നുകൊണ്ടിരിയ്ക്കുന്ന പകല്‍കൊള്ളയ്ക്കും, പിടിച്ചുപറിയ്ക്കലിനും കടിഞ്ഞാണിടാന്‍ ഒറ്റകെട്ടായി തീരുമാനമെടുക്കൂ.
Join WhatsApp News
James Mathew, Chicago 2017-10-18 20:36:25
ജ്യോതി ലക്ഷ്മി നമ്പ്യാരുടെ ലേഖനം വായിച്ച് അമേരിക്കൻ മലയാളി ഭരണാധികാരികളുമായി ചർച്ച് ചെയ്ത് കുട്ടികളെകൂട്ടിയുള്ള ഭിക്ഷാടനം നിറുത്തലാക്കിയെങ്കിൽ!! ഇവിടെ തിരുവാതിരകളിയും സിനിമാ ദ്വാരങ്ങളുമായി
(താരങ്ങൾ എന്നാണോ ശരി) അല്ലെങ്കിൽ രാഷ്ട്രീയക്കാരും നാട്ടിലെ ഏഴുത്തുകാരുമായി പണവും സമയവും കളയുന്ന അമേരിക്കൻ മലയാളിക്ക് ഒരു നല്ല കാര്യം ചെയ്യാൻ ഈ ലേഖനം സഹായിക്കട്ടെ. ഭിക്ഷാടനത്തിനായി കുഞ്ഞുങ്ങളുടെ കണ്ണുകൾ കുത്തിപ്പൊട്ടിക്കുമ്പോൾ, അവരുടെ പിഞ്ചു കരങ്ങളും കൈകാലുകളും ഒടിച്ച് അല്ലെങ്കിൽ മുറിച്ച് കളയുമ്പോൾ ആ കുഞ്ഞുങ്ങൾ അനുഭവിക്കുന്ന വേദന ഒന്ന് ആലോചിക്കൂ നേതാക്കന്മാരെ, ഇവിടത്തെ എഴുത്തുകാരെ.. ലേഖികക്ക് നന്ദി ദൈവം അനുഗ്രഹിക്കട്ടെ.
P. R. Girish Nair 2017-10-19 04:29:03

കൊച്ചുകുട്ടികളെ മോഷ്ടിച്ച് അംഗഭംഗം വരുത്തി ഭിക്ഷാടനത്തിനായി അയക്കുമ്പോൾ   ആ കുട്ടികൾ അനുഭവിക്കുന്ന വേദന ഒന്ന് ആലോചിക്കാൻ പോലും കഴിയുന്നില്ല.   ബാലചുഷണം തടയാൻ നിയമങ്ങൾ ശക്തമാണെങ്കിലും ബന്ധപ്പെട്ട അധികാരികൾ    ഇതു കണ്ടില്ല എന്ന് നടിക്കുകയാണ്. രാത്രീ വൈകിയും ഇവരെക്കൊണ്ട് ഭിക്ഷാടനം നടത്തുമ്പോൾ ഇവർ മറ്റു ചൂഷണങ്ങള്‍ക്കും വിധേയരാകുന്നു.  

ഭിക്ഷയെടുക്കുന്ന കുട്ടികൾക്ക് പൈസ കൊടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്...             കുട്ടികൾക്ക് പൈസ കൊടുക്കുമ്പോൾ, നിങ്ങൾ ബാല ഭിക്ഷാടനം പ്രോത്സാ-ഹിപ്പിക്കുയാണ് എന്ന ശ്രീമതി ജ്യോതിലക്ഷ്മിയുടെ അഭിപ്രായത്തോട് യോജിക്കുന്നു.

ബാല ഭിക്ഷാടനം തടയുന്നതിന് ജില്ലാ ചൈല്ഡ് പ്രൊട്ടക്ഷന് യൂണിറ്റിന്റെ ആഭിമുഖ്യത്തില് കഴിഞ്ഞ വര്ഷം നടപ്പാക്കിയ ഓപ്പറേഷന് ശരണബാല്യം പദ്ധതി കൂടുതല് കാര്യക്ഷമമായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുകയാണ് എങ്കി ഒന്നുകൂടി നന്നായിരിക്കുംഅതുപോലെ തന്നെ സമൂഹത്തെ ബോധവൽക്കരിക്കുക എന്ന ലേഖികയുടെ ആശയവും നന്നായിരിക്കുന്നു.

നല്ലൊരു ലേഖനത്തിന് അഭിനന്ദനംകൂടുത അനുഭവങ്ങളി മുക്കിയെഴുതിയ ലേഖനങ്ങ പ്രതീക്ഷിക്കുന്നു. God bless you...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക