Image

ഡല്‍ഹിയില്‍ മലിനീകരണ തോത്‌ റെഡ്‌ സോണില്‍; ഡീസല്‍ ജനറേറ്റുകള്‍ക്ക്‌ നിരോധനം

Published on 18 October, 2017
ഡല്‍ഹിയില്‍ മലിനീകരണ തോത്‌ റെഡ്‌ സോണില്‍; ഡീസല്‍ ജനറേറ്റുകള്‍ക്ക്‌ നിരോധനം

രാജ്യ തലസ്ഥാനത്ത്‌ മലിനീകരണ തോത്‌ ക്രമാധീതമായി തുടരുന്നു. പ്രധാന കേന്ദ്രങ്ങളിലെ മലിനീകരണ തോത്‌ റെഡ്‌ സോണിലെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇതേതുടര്‍ന്ന്‌ തലസ്ഥാനത്ത്‌ ഡീസല്‍ ജനറേറ്റുകള്‍ക്ക്‌ നിരോധനം ഏര്‍പ്പെടുത്തി. അടുത്ത മാര്‍ച്ച്‌ 15 വരെയാണ്‌ നിരോധനം. അന്തരീക്ഷ മലിനീതകരണ നിയന്ത്രണ അതോറിറ്റിയുടേതാണ്‌ തീരുമാനം.

ശൈത്യ കാലം ആരെഭിക്കുന്നതോടെ മലിനീകരണ തോത്‌ ഇനിയും കൂടുമെന്നാണ്‌ വിലയിരുത്തല്‍. ഇത്‌ മുന്നില്‍ കണ്ട്‌ ദീപാവലി ആഘോഷങ്ങള്‍ക്ക്‌ പടക്കങ്ങള്‍ക്ക്‌ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. സ്‌കൂള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലേതൊഴിച്ച്‌ മറ്റെല്ലായിത്തും ഡീസല്‍ ജനറേറ്ററുകള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ബദര്‍പൂര്‍ മേഖലയിലെ തെര്‍മ്മല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനവും താല്‍കാലിമായി നിര്‍ത്തി.

വരുംദിവസങ്ങളില്‍ വാഹന പാര്‍ക്കിംഗ്‌ ചാര്‍ജ്‌ വര്‍ധനയടക്കമുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാനാണ്‌ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നീക്കം. പാര്‍ക്കിംഗ്‌ ചാര്‍ജ്‌ നാലിരട്ടി വരെ ഉയരാന്‍ സാധ്യതയുണ്ട്‌. ഹരിയാന, ഉത്തര്‍ പ്രദേശ്‌ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പുകയും തലസ്ഥാന നഗരിയെ മലിനീകരണത്തിലേക്ക്‌ തള്ളിവിടുകയാണെന്ന്‌ മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ സെക്രട്ടറി സുധാകരന്‍ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക