Image

ആരാധകര്‍ക്കായി വിവാഹദിനത്തിലെ പ്രതിജ്ഞ

Published on 18 October, 2017
    ആരാധകര്‍ക്കായി വിവാഹദിനത്തിലെ പ്രതിജ്ഞ
വിവാഹദിനത്തില്‍ ചടങ്ങിലെ ഹൃദയസ്‌പര്‍ശിയായ മുഹൂര്‍ത്തം ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ ആരാധകരുമായി പങ്കു വയ്‌ക്കുകയാണ്‌ ചലച്ചിത്രതാരം സാമന്ത. ക്രിസ്‌തീയ ആചാരപ്രകാരമുള്ള ചടങ്ങിലെ പ്രതിജ്ഞാ വാചകങ്ങളാണ്‌ സാമന്ത ആരാധകര്‍ക്കായി പോസ്റ്റു ചെയ്‌തത്‌.

എല്ലാ തര്‍ക്കങ്ങളും സ്വരഭേദമില്ലാതെ അനുരഞ്‌ജനത്തില്‍ അവസാനിക്കുന്നതു പോലെ, എല്ലാ തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ കരഞ്ഞുകൊണ്ട്‌ മടങ്ങാന്‍ അനുവദിക്കാത്തതു പോലെ, നിങ്ങള്‍ കാരണം സാവധാനം ഞാന്‍ കണ്ട സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. 

 ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും ഉത്തമനായ വ്യക്തിയാണ്‌ നിങ്ങള്‍. ഒരു നാള്‍ നമ്മുടെ കുഞ്ഞിന്‌ എല്ലാം തികഞ്ഞ ഒരച്ഛനാകും താങ്കള്‍ എന്ന്‌ എനിക്കുറപ്പുണ്ട്‌. ഇനിയുള്ള നൂരു ജന്‍മങ്ങളിലും എവിടെയാണെങ്കിലും ഏത#ു സാഹച്യത്തിലാണെങ്കിലും ഞാന്‍ നിങ്ങളെ സ്വീകരിക്കും. ഞാന്‍ നിങ്ങളെ സ്വീകരിച്ചിരിക്കുന്നു..സാമന്ത തന്റെ വിവാഹ പ്രതിജ്ഞയില്‍ പറഞ്ഞു.

ആരാധകര്‍ ഏറെ കാത്തിരുന്ന വിവാഹമായിരുന്നു സാമന്തയുടെയും നാഗചൈതന്യയുടേയും. കഴിഞ്ഞ ആഴ്‌ച ഗോവയില്‍ വിവാഹിതരായ ശേഷം ഇവരുടേതായി നിരവധി ചിത്രങ്ങള്‍ സാമന്ത ആരാധകര്‍ക്കായി പോസ്റ്റു ചെയ്‌തിരുന്നു. ഒക്‌ടോബര്‍ ആറിന്‌ ഹിന്ദു ആചാരപ്രകാരവും ക്രിസ്‌ത്യന്‍ ആചാരപ്രകാരവും വിവാഹിതരായിരുന്നു. 

 ഇരുവരും വിവാഹിതരാകാന്‍ പോകുന്നു എന്ന വാര്‍ത്ത അറിഞ്ഞതു മുതല്‍ സാമന്ത പോസ്‌റ്റു ചെയ്യുന്ന ഓരോ ഫോട്ടോയും വീഡിയോയും ആരാധകര്‍ നിറഞ്ഞ സന്തോഷത്തോടും ആകാംക്ഷയോടുമാണ്‌ ഏറ്റെടുത്തത്‌. 

തന്റെ വിവാഹ നിശ്ചയ വേഷവും വിവാഹശേഷവും വിവാഹനാളിലെ ആഘോഷവുമെല്ലാം ഫോട്ടോയും വീഡിയോയുമായി സാമന്ത ആരാധകര്‍ക്കായി പങ്കു വയ്‌ക്കാന്‍ മറന്നില്ല.
2010ല്‍ `യേ മായാ ചേസാവേ' എന്ന തെലുങ്കു ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ്‌ ഇരുവരും പ്രണയത്തിലാകുന്നത്‌.






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക