Image

അമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ്‌ സാന്‍ഡേഴ്‌സന്‌ മാന്‍ ബുക്കര്‍ പുരസ്‌ക്കാരം

Published on 18 October, 2017
 അമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ്‌ സാന്‍ഡേഴ്‌സന്‌ മാന്‍ ബുക്കര്‍ പുരസ്‌ക്കാരം

ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസ്‌ അമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ്‌ സാന്‍ഡേഴ്‌സിസ്‌. സാന്‍ഡേഴ്‌സിന്റെ 'ലിങ്കണ്‍ ഇന്‍ ദി ബാര്‍ഡോ' എന്ന നോവലിനാണ്‌ പുരസ്‌ക്കാരം.

ചെറുകഥാകൃത്തായിരുന്ന സാന്‍ഡേഴ്‌സന്റെ ആദ്യ നോവല്‍ ആണ്‌ 'ലിങ്കണ്‍ ഇന്‍ ദി ബാര്‍ഡോ'. മുന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണെക്കുറിച്ചാണ്‌ പുസ്‌തകം.

ബ്രിട്ടീഷ്‌ എഴുത്തുകാരായ അലി സ്‌മിത്ത്‌, ഫിയോണ മോസ്ലി, അമേരിക്കന്‍ എഴുത്തുകാരായ പോള്‍ ഓസ്റ്റര്‍, എമിലി ഫ്രിഡോള്‍ഡ്‌, ബ്രിട്ടീഷ്‌ പാകിസ്‌താനി എഴുത്തുകാരനായ മോഷിന്‍ ഹാമിദ്‌ തുടങ്ങിയ 5 പ്രമുഖ എഴുത്തുകാരാണ്‌ ജോര്‍ജ്‌ സാന്‍ഡേഴ്‌സിനൊപ്പം പരിഗണിക്കപ്പെട്ടത്‌.

മാന്‍ ബുക്കര്‍ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ അമേരിക്കന്‍ എഴുത്തുകാരനാണ്‌ ജോര്‍ജ്‌ സാന്‍ഡേഴ്‌സ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക