Image

മസ്‌കറ്റില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം ചിത്രരചനാ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

Published on 18 October, 2017
മസ്‌കറ്റില്‍   ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം ചിത്രരചനാ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
ഈ മാസം 1314 തീയതികളില്‍ ദാര്‍ സൈറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഹാളില്‍ വച്ച് നടന്ന  ക്യാമ്പില്‍  പ്രശസ്ത ചിത്രകാരനും കേരള ലളിത കലാ അക്കാദമി സെക്രട്ടറിയുമായ ശ്രീ പൊന്ന്യം ചന്ദ്രന്‍ ചിത്രരചനയുടെ പ്രാഥമിക പാഠങ്ങള്‍ കുട്ടികളുമായി പങ്കുവച്ചു.

ചിത്രരചനയുടെ വിവിധ വശങ്ങളെ  കുറിച്ചും പെയിന്റിങ്ങുകള്‍ ചെയ്യുമ്പോള്‍ നിറങ്ങള്‍ തിരഞ്ഞെടുക്കുന്നതിനെ കുറിച്ചും വിശദമായി തന്നെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുകയുണ്ടായി. കേരളത്തിലെ പഴയകാല ചിത്രകാരന്മാരെയും അവരുടെ ചിത്രങ്ങളെയും പ്രവാസികളുടെ പുതു തലമുറക്ക് പൊന്നും ചന്ദ്രന്‍ പരിചയപ്പെടുത്തി.
ശനിയാഴ്ച നടന്ന സമാപന സമ്മേളന ത്തില്‍ ശ്രീ പൊന്ന്യം ചന്ദ്രന്‍ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക്  സട്ടിഫിക്കറ്റുകള്‍ നല്‍കി. കേരളാ വിഭാഗത്തിെന്റ ഉപഹാരം ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ സെക്രട്ടരി ശ്രീ പി എം ജാബിര്‍ , പൊന്ന്യം ചന്ദ്രന് സമ്മാനിച്ചു.

വാര്‍ത്ത!    ബിജു . വെണ്ണികുളം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക