Image

ലഹരിമരുന്ന് നല്‍കി ബലാത്സംഗം ചെയ്തു; മുന്‍നിര സംവിധായകനെതിരേ പ്രമുഖ നടി

Published on 18 October, 2017
ലഹരിമരുന്ന് നല്‍കി ബലാത്സംഗം ചെയ്തു; മുന്‍നിര സംവിധായകനെതിരേ പ്രമുഖ നടി

ഹോളിവുഡിലെ മുന്‍നിര സംവിധായകന്‍ തന്നെ മയക്കുമരുന്നു നല്‍കി ബലാത്സംഗം ചെയ്തതായി ഇറ്റാലിയന്‍ നടി ആസിയ അര്‍ജെന്റോയുടെ വെളിപ്പെടുത്തല്‍. തനിക്ക് ഇരുപത്തിയാറു വയസു പ്രായമുള്ളപ്പോഴാണ് സൂപ്പര്‍ സംവിധായകന്റെ പീഡനത്തിന് ഇരയായതെന്ന് നടി വെളിപ്പെടുത്തിയിട്ടുണ്ട്.

സംവിധായകന്റെ പേര് ആസിയ അര്‍ജെന്റോ വെളിപ്പെടുത്തിയിട്ടില്ല. ഇയാളെ തിരിച്ചറിയുന്നതിനുള്ള അടയാളങ്ങളൊന്നും താന്‍ വ്യക്തമാക്കുന്നില്ലെന്നും അതു ചെയ്യുന്നവര്‍ക്ക് സ്വന്തം ഉത്തരവാദിത്വത്തിലായിരിക്കും പ്രവര്‍ത്തിക്കുന്നതെന്നും അര്‍ജെന്റോ ട്വീറ്റ് ചെയ്തു.

ഹാര്‍വി വെയ്ന്‍സ്‌റ്റെയ്‌ന് എതിരായ ലൈംഗിക ആരോപണത്തിനു പിന്നാലെയുണ്ടായ വെളിപ്പെടുത്തല്‍ ഹോളിവുഡില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. നേരത്തെ വെയ്ന്‍സ്‌റ്റെയ്‌ന് എതിരെയും ആസിയ അര്‍ജെന്റോ ആരോപണം ഉന്നയിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക