Image

ആധാര്‍ ബാങ്കുമായി ബന്ധിപ്പിക്കണമെന്ന്‌ റിസര്‍വ്‌ ബാങ്ക്‌ ഉത്തരവിട്ടിട്ടില്ലെന്ന്‌ വിവരാവകാശ രേഖ

Published on 19 October, 2017
ആധാര്‍ ബാങ്കുമായി ബന്ധിപ്പിക്കണമെന്ന്‌ റിസര്‍വ്‌ ബാങ്ക്‌ ഉത്തരവിട്ടിട്ടില്ലെന്ന്‌ വിവരാവകാശ രേഖ

ആധാര്‍ ബാങ്ക്‌ അകൗണ്ടുമായി ബന്ധിപ്പിക്കണമെന്ന്‌ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ഇതുവരെ ഉത്തരവിട്ടിട്ടില്ലെന്ന്‌ വിവരാവകാശ രേഖ. ബാങ്ക്‌ അക്കൗണ്ടുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാറിന്റേത്‌ മാത്രമാണെന്നാണ്‌ വിവരാവകാശ രേഖ വ്യക്തമാക്കുന്നത്‌.
ബാങ്ക്‌ അകൗണ്ടുമായി ആധാര്‍പാന്‍ കാര്‍ഡുകള്‍ നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന നിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു.

 2017 ജൂണ്‍ 1ന്‌ കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. ബാങ്ക്‌ അക്കൗണ്ട്‌ എടുക്കണമെങ്കില്‍ ആധാറും പാന്‍ കാര്‍ഡും വേണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബാങ്കുമായുള്ള തീരുമാനങ്ങളില്‍ അന്തിമവിധി കല്‍പ്പിക്കേണ്ട റിസര്‍വ്‌ ബാങ്ക്‌ ഇതുവരെ ഇത്തരമൊരു നിര്‍ദേശം പുറപ്പെടുവിച്ചിട്ടില്ല.

ആധാര്‍ വിഷയത്തില്‍ സുപ്രീം കോടതിയുടെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ബാങ്ക്‌ അക്കൗണ്ടുകള്‍ക്ക്‌ ആധാര്‍ നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട്‌ റിസര്‍വ്‌ ബാങ്ക്‌ കോടതിയില്‍ നിന്നും അനുമതി തേടിയിട്ടുണ്ടോയെന്ന ചോദ്യത്തിന്‌ ഇതുമായി ബന്ധപ്പെട്ട്‌ സുപ്രീം കോടതിയില്‍ ആര്‍ബിഐ ഒരു ഹരജിയും നല്‍കിയിട്ടില്ലെന്നാണ്‌ വിവരാവകാശത്തിലൂടെ മറുപടി ലഭിച്ചത്‌.
കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായ തീരുമാനത്തിലൂടെയാണ്‌ ആധാര്‍ നിര്‍ബന്ധമാക്കികൊണ്ടുള്ള ഉത്തരവ്‌ നല്‍കിയതെന്നാണ്‌ വിവരാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്‌ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക