Image

രക്ഷപ്പെടാന്‍ ദിലീപ്‌ വ്യാജമെഡിക്കല്‍ രേഖയുണ്ടാക്കിയതായി പോലീസ്‌

Published on 19 October, 2017
 രക്ഷപ്പെടാന്‍ ദിലീപ്‌ വ്യാജമെഡിക്കല്‍ രേഖയുണ്ടാക്കിയതായി പോലീസ്‌


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍നിന്ന്‌ രക്ഷപ്പെടുന്നതിനായി നടന്‍ ദിലീപ്‌ വ്യാജമെഡിക്കല്‍ രേഖയുണ്ടാക്കിയതായി പോലീസ്‌. നടിയെ ആക്രമിച്ച സമയത്ത്‌ ആശുപത്രിയിലായിരുന്നെന്ന്‌ വരുത്താനായിരുന്നു ദിലീപിന്‍റെ നീക്കം.

 ആലുവയിലെ ആശുപത്രിയില്‍ ഫെബ്രുവരി 17 മുതല്‍ 21വരെയാണ്‌ ദിലീപ്‌ ചികിത്സയില്‍ കഴിഞ്ഞിരുന്നതായി രേഖകള്‍ കണ്ടെത്തിയത്‌. ഈ സമയം ദിലീപ്‌ സിനിമയില്‍ അഭിനയിച്ചിരുന്നെന്നും പോലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇതുമായി ബന്ധപ്പെട്ട്‌ ഡോക്ടറിന്‍റേയും നഴ്‌സിന്‍റേയും മൊഴി രേഖപ്പെടുത്തി.

 നടി ആക്രമിക്കപ്പെട്ട ദിവസങ്ങളില്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നുവെന്ന്തിന്‌ തെളിവായി ദിലീപ്‌ ഹാജരാക്കിയ രേഖ വ്യാജമാണെന്നാണ്‌ പോലീസ്‌റിപ്പോര്‍ട്ടുകള്‍. എന്നാല്‍  ദിലീപ്‌ വ്യാജരേഖയുണ്ടാക്കിയിട്ടില്ലെന്ന്‌ ദിലീപിനെ ചികില്‍സിച്ചആലുവ ആശുപത്രിയിലെ  ഡോക്ടര്‍ ഹൈദര്‍ അലി പറഞ്ഞു. ദിലീപ്‌ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നുവെന്നും ഡോക്ടര്‍ വ്യക്തമാക്കി. പോലീസിന്‌ താന്‍ മൊഴി കൊടുതത്താണ്‌. അപ്പോള്‍ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും ദിലീപിനെ ചികില്‍സിച്ച ഡോക്ടറെ ഉദ്ധരിച്ച്‌ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനല്‍ റിപ്പോര്‍ട്ട്‌ നല്‍കി. 

 ഫെബ്രുവരി 14 മുതല്‍ 18വരെ ദിലീപ്‌ തന്റെ കീഴില്‍ ആലുവയിലെ ആശുപത്രിയില്‍ എത്തി ചികില്‍സ തേടിയെന്നു ഡോക്ടര്‍ പറഞ്ഞു.  ആശുപത്രിയില്‍ അഡ്‌മിറ്റ്‌ ചെയ്‌തിരുന്നെങ്കിലും ദിലീപ്‌ വൈകീട്ട്‌ വീട്ടില്‍ പോകുമായിരുന്നുവെന്ന്‌ ഡോക്ടര്‍ ഹൈദര്‍ അലി വിശദീകരിച്ചു. ഇക്കാര്യം പോലീസിനോടും പറഞ്ഞതാണ്‌. പോലീസ്‌ തന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്‌. പോലീസ്‌ ആശുപത്രി രേഖകള്‍ പരിശോധിച്ചതാണെന്നും ഡോക്ടര്‍ പറഞ്ഞു. 

 നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ്‌ വ്യാജരേഖയുണ്ടാക്കിയെന്ന പുതിയ തെളിവ്‌ അന്വേഷണ സംഘത്തിന്‌ ലഭിച്ചിരുന്നുവെന്നുംനടി ആക്രമിക്കപ്പെട്ട സമയം ആശുപത്രിയിലായിരുന്നുവെന്ന്‌ വരുത്തിതീര്‍ക്കാന്‍ ദിലീപ്‌ ശ്രമിച്ചുവെന്നാണ്‌ കണ്ടെത്തല്‍.

 നടി ആക്രമിക്കപ്പെട്ട വേളയില്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നുവെന്ന്‌ ദിലീപ്‌ അന്വേഷണ സംഘത്തിന്‌ മൊഴി നല്‍കിയിരുന്നു. ഇതു തെളിയിക്കുന്നതിനുള്ള മെഡിക്കല്‍ രേഖകളും കൈമാറിയിരുന്നു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക