Image

ഷെറിനു വേണ്ടി നാളെ (വെള്ളി) വിജില്‍; കഴിയുന്നത്ര പേര്‍ പങ്കെടുക്കുക

Published on 19 October, 2017
ഷെറിനു വേണ്ടി നാളെ (വെള്ളി) വിജില്‍; കഴിയുന്നത്ര പേര്‍ പങ്കെടുക്കുക
കുറിച്ചു ദിവസമായി നമ്മള്‍ കേള്‍ക്കുന്ന ഒരു പേരാണ് ഷെറിന്‍ മാത്യൂസ്. ഈ കുട്ടിയെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുന്നുണ്ട് നമ്മള്‍ എല്ലാവരും. അത് തുടരുക തന്നെ വേണം. വളരെ സങ്കടകരമായ ഒരു ഒരു വാര്‍ത്തയാണിത്. നമ്മുടെ ഒരു കുടുംബമാണ് ഈ ദൗര്‍ഭാഗ്യകരമായ അവസ്ഥയില്‍ കൂടി കടന്നു പോകുന്നതെന്നും ഓര്‍ക്കണം.

മാതാപിതാക്കളായ നമ്മള്‍ എല്ലാവരും സ്വന്തം മക്കളുടെ കാര്യത്തില്‍ വിഷമിക്കുന്നതുപോലെ തന്നെ ഷെറിന്റെ കാര്യത്തിലും ഉത്ക്കണ്ഠകുലരാണ്. ആര് എന്ത് ചെയ്യുന്നില്ല എന്നും പറഞ്ഞു കുറ്റപ്പെടുത്തിയത് കൊണ്ട് എന്ത് ഫലമുണ്ടാകാനാണ്? അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ചു ഒരുമിച്ചു നില്‍ക്കേണ്ടത് ഇങ്ങനെ ഉള്ള സന്ദര്‍ഭങ്ങളില്‍ ആണ്.

ഈ കുട്ടി കാണാതായ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാവുന്നവര്‍ ദയവുചെയ്ത് അത് പോലീസ് ഹോട് ലൈനില്‍  (
972-744-4800) വിളിച്ചു അറിയിക്കണം. നമ്മുക്കും എന്തെങ്കിലും സംഭവിച്ചാല്‍ സഹായത്തിനു നമ്മുടെ ആളുകള്‍ ഉണ്ടാവും എന്ന് കരുതാന്‍ കഴിയുന്നത് ഒരു ആശ്വാസം അല്ലെ ? ഈ കുടുംബവുമായി അടുത്ത ബന്ധമുള്ളവര്‍ അവരെ ഒറ്റപെടുത്താതെ കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിക്കുക.

അവരുടെ നേരെ വിരല്‍ ചൂണ്ടാന്‍ നമ്മള്‍ക്ക് കഴിയും, സോഷ്യല്‍ മീഡിയ വഴി നമ്മുടെ അഭിപ്രായങ്ങളും പറയാം എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ക്കറിയില്ല . ഷെറിന് കിട്ടേണ്ട നീതി കിട്ടുക തന്നെ ചെയ്യും അതിനു വണ്ടി റിച്ചാര്‍ഡ്‌സണ്‍ പോലീസ് ഡിപ്പാര്‍ട്‌മെന്റും അധികൃതരും അവരാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് നമ്മള്‍ക്ക് വിശ്വസിക്കാം .

ഷെറിന്റെ വീടിനു സമീപം നടക്കാന്‍ പോകുന്ന വിജിലില്‍
ഡാളസ് ഫോര്‍ട്ട് വര്‍ത്ത മെട്രോ പരിസരത്തുള്ള എല്ലാവരും ചെന്ന് പങ്കെടുക്കാന്‍ ശ്രമിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. മറ്റുള്ളവരുടെ മുന്‍പില്‍ നമ്മളില്‍ ഒരാള്‍ക്ക് താങ്ങായി നമ്മുടെ കമ്മ്യൂണിറ്റി ഉണ്ട് എന്ന് അറിയിക്കുന്നതിന് മാത്രമല്ല നമ്മുടെ കുട്ടികള്‍ക്ക് നല്ല മാതൃക ആകാനും കഴിയണം.

Date: 20/OCT/2017
Time: 7:00 pm to 9:00 pm
Venue: Sherin's House (Outside behind the field)
Address: 900th Block, Sunningdale, Richardson Texas 75081
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക