Image

ഷെറിന്‍ മാത്യുവിന്റെ തിരോധാനം: കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററും അന്വേഷണത്തിന് പിന്തുണ പ്രഖ്യാപിച്ചു

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 20 October, 2017
ഷെറിന്‍ മാത്യുവിന്റെ തിരോധാനം: കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററും അന്വേഷണത്തിന് പിന്തുണ പ്രഖ്യാപിച്ചു
റിച്ചര്‍ഡ്‌സണ്‍ (ഡാലസ്): ഡാളസിലെ  റിച്ചര്‍ഡ്‌സനില്‍ നിന്നും കാണാതായ ബാലികക്കുവേണ്ടിയുളള അനേഷണം  പുരോഗമിക്കുമ്പോള്‍  കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററും കൂടിയ സംയുകത യോഗത്തില്‍ അന്വേഷണത്തിന് പിന്തുണ പ്രഖ്യാപിച്ചു. 

കേസന്വേഷിക്കുന്ന റിച്ചാര്‍ഡ്‌സണ്‍ പൊലീസിനു കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററും  ചേര്‍ന്ന് അയച്ച സംയുക്ത പ്രസ്താവനയില്‍ സൗത്ത് ഇന്ത്യന്‍   കമ്മ്യൂണിറ്റിയുടെ ദു:ഖവും ഉത്കണ്ഠയും  രേഖപ്പെടുത്തി. അന്വേഷണം  നടത്തുന്ന ഏജന്‍സികള്‍ക്ക്  തങ്ങളാല്‍ കഴിയുന്ന എല്ലാവിധ സഹായസഹകരണങ്ങളും  മലയാളി കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചു  ഇരു സംഘടനകളും വാഗ്ദാനം  ചെയ്തിട്ടുണ്ട്.  ഇതോടൊപ്പം മലയാളി കമ്മ്യുണിറ്റിയുടെ പ്രാര്‍ത്ഥനയും അന്വേഷണത്തിന് ശുഭപര്യവസാനവും കേരള അസോസിയേഷന്‍ ഓഫ് ഡാളസ് പ്രസിഡന്റ് ബാബു മാത്യുവും ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്റര്‍ പ്രസിഡന്റ് മാത്യു കോശിയും ചേര്‍ന്നയച്ച സംയുകത പ്രസ്താവനയില്‍ അറിയിച്ചു. 

കേരളാ അസോസിയേഷന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി പലവട്ടം ബന്ധപ്പെട്ടതായും ബാലികയെപറ്റി  അറിയാവുന്ന വിവരങ്ങള്‍ കൈമാറിയതായും കേരളാ അസോസിയേഷന്‍  ഓഫ് ഡാളസ് പ്രസിഡന്റ് ബാബു മാത്യു വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.  ഒക്ടോബര്‍ 7 നാണു ഷെറിന്‍ മാത്യുസിനെ കാണാതായത്. രണ്ടാഴ്ച പിന്നിടുമ്പോള്‍  ബാലികയുടെ തിരിച്ചുവരവിനായായി മലയാളി സമൂഹം  പ്രാര്‍ത്ഥനയോടെ കാതോര്‍ക്കുകയാണ്.

ഷെറിന്‍ മാത്യുവിന്റെ തിരോധാനം: കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററും അന്വേഷണത്തിന് പിന്തുണ പ്രഖ്യാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക