Image

ദൈവശാസ്ത്രത്തിന് നവദര്‍ശനവുമായി പ്രമാണരേഖ

Published on 09 March, 2012
ദൈവശാസ്ത്രത്തിന് നവദര്‍ശനവുമായി പ്രമാണരേഖ
റോം: ക്രൈസ്തവ ദൈവശാസ്ത്രത്തിന് നവദര്‍ശനവുമായി അന്തര്‍ദേശിയ ദൈവശാസ്ത്ര കമ്മിഷന്‍ പുതിയ പ്രമാണരേഖ പ്രകാശനംചെയ്തു. ദൈവശാസ്ത്ര കമ്മിഷന്‍റെ 5 വര്‍ഷത്തെ പഠനഫലങ്ങള്‍ വിശ്വാസ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘം പഠിച്ചതിനു ശേഷമാണ് പ്രകാശനംചെയ്യപ്പെട്ടത്. ദൈവശാസ്ത്രത്തിന്‍റെ പുതിയ മാനങ്ങളും മാനദണ്ഡങ്ങളും മാര്‍ഗ്ഗരേഖകളും Theology Today : Perspectives, principles and criteria
എന്ന ശീര്‍ഷകത്തിലാണ് സഭയുടെ പുതിയ ദൈവശാസ്ത്ര ദര്‍ശനം
പ്രമാണരേഖയായി പ്രകാശനം ചെയ്യുന്നതെന്ന് മാര്‍ച്ച് 8-ാം തിയതി വ്യാഴാഴ്ച പുറത്തിറക്കിയ വത്തിക്കാന്‍റെ പത്രപ്രസ്താവനയില്‍, വിശ്വാസ സംഘത്തിന്‍റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ വില്യം ലവാദാ പ്രസ്താവിച്ചു.

- ദൈവശാസ്ത്രം ദൈവവചനത്തിന്‍റെ വിശ്വാസ ദര്‍ശനം,
- ദൈവശാസ്ത്രം ക്രൈസ്തവ സമൂഹത്തിന്‍റെ വിശ്വാസപ്രഘേഷണം,
- ദൈവം, വിജ്ഞാന വീഥിയിലെ വിശ്വാസസത്യം
എന്നീ മൂന്നു അദ്ധ്യായങ്ങളായിട്ടാണ് സഭയുടെ പുതിയ ദൈവശാസ്ത്ര പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും കര്‍ദ്ദിനാള്‍ ലവാദാ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക