Image

കോട്ടയം ഭാരത്‌ ആശുപത്രിയില്‍ സമരം ചെയ്‌ത നഴ്‌സിനെ അറസ്റ്റുചെയ്‌ത്‌ നീക്കി

Published on 20 October, 2017
കോട്ടയം ഭാരത്‌ ആശുപത്രിയില്‍ സമരം ചെയ്‌ത നഴ്‌സിനെ അറസ്റ്റുചെയ്‌ത്‌ നീക്കി

കോട്ടയം ഭാരത്‌ ആശുപത്രിയില്‍ നിരാഹാരം കുടക്കുന്ന നഴ്‌സിനെ അറസ്റ്റുചെയ്‌ത്‌ നീക്കി. സ്ഥലത്ത്‌ സംഘര്‍ഷാവസ്ഥ തുടരുന്നു. ഭാരത്‌ ആശുപത്രിയില്‍ സമരം ചെയ്‌ത നഴ്‌സുമാരെ മാനജ്‌മെന്റ്‌ നേരത്തെ പിരിച്ചുവിട്ടിരുന്നു. അറുപത്‌ നഴ്‌സുമാരെയാണ്‌ പിരിച്ചുവിട്ടത്‌. 

നഴ്‌സുമാരുടെ സമരം അമ്പത്‌ ദിവസം പിന്നിടുമ്പോഴാണ്‌ മാനേജ്‌മെന്റിന്റെ പ്രതികാര നടപടി. പുറത്താക്കിയ ഒമ്പത്‌ നേഴ്‌സുമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട്‌ വനിതാ നേഴ്‌സുമാര്‍ യുഎന്‍എയുടെ നേതൃത്വത്തില്‍ സമരം നടത്തിവരികയായിരുന്നു.

ചേര്‍ത്തല കെവി എം ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം 61 ാം ദിവസത്തേക്ക്‌ കടന്നതോടെ ആശുപത്രി അടച്ചുപൂട്ടുമെന്ന്‌ മാനേജ്‌മെന്റ്‌ ഭീഷണി മുഴക്കി. നഴ്‌സുമാരുടെ അനിശ്ചിതകാലനിരാഹാരം 12 ാം ദിവസത്തേക്ക്‌ കടന്നതോടെ നാട്ടുകാരും, വിവിധ രാഷ്ട്രീയ സംഘടനകളും നഴ്‌സുമാര്‍ക്ക്‌ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക, സേവനവേതന വ്യവസ്ഥകള്‍ നിജപ്പെടുത്തുക, മൂന്ന്‌ ഷിഫ്‌റ്റ്‌ സമ്പ്രദായം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ സമരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക