Image

സോളിസിറ്റര്‍ ജനറല്‍ സ്ഥാനത്ത്‌ നിന്ന്‌ രഞ്‌ജിത്ത്‌ കുമാര്‍ രാജി വെച്ചു

Published on 20 October, 2017
സോളിസിറ്റര്‍ ജനറല്‍ സ്ഥാനത്ത്‌ നിന്ന്‌ രഞ്‌ജിത്ത്‌ കുമാര്‍ രാജി വെച്ചു

ദില്ലി : അറ്റോര്‍ണി ജനറല്‍ സ്ഥാനത്ത്‌ നിന്നും മുകുള്‍ രോഹ്‌ത്തഗി രാജി വെച്ചതിന്‌ പിന്നാലെ സോളിസിറ്റര്‍ ജനറല്‍ രഞ്‌ജിത്ത്‌ കുമാര്‍ രാജിവെച്ചു. കേന്ദ്ര നിയമമന്ത്രാലയത്തിനാണ്‌ രാജി സമര്‍പ്പിച്ചത്‌.

വ്യക്തിപരമായ കാരണങ്ങളാണ്‌ രാജിക്ക്‌ കാരണമെന്ന്‌ അദ്ദേഹം പറഞ്ഞു.വളരെ തിരക്കേറിയതും വലിയ ഉത്തരവാദിത്വമുള്ള ജോലിയുമാണ്‌ സോളിസിറ്റര്‍ ജനറലിന്റേത്‌. ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ സമയം കിട്ടാറില്ലെന്നും അദ്ദേഹം പറഞ്ഞു.

2014 ലാണ്‌ മുതിര്‍ന്ന അഭിഭാഷകനായ രഞ്‌ജിത്ത്‌ കുമാറിനെ നരേന്ദ്രമോദി സര്‍ക്കാര്‍ സോളിസിറ്റര്‍ ജനറലായി നിയമിച്ചത്‌.

എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റതിനെ തുടര്‍ന്ന്‌ സോളിസിറ്റര്‍ ജനറലായിരുന്ന മോഹന്‍ പരാശരന്‍ സ്ഥാനം രാജിവെച്ചിരുന്നു. ഇതിന്‌ പകരമായാണ്‌ രഞ്‌ജിത്ത്‌ കുമാറിനെ നിയമിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക