Image

മടങ്ങി വരുന്ന പ്രവാസികൾക്കുള്ള പുന:രധിവാസപദ്ധതികൾ ത്വരിതഗതിയിലാക്കുക: നവയുഗം ലീഡേഴ്‌സ് മീറ്റ്

Published on 20 October, 2017
മടങ്ങി വരുന്ന പ്രവാസികൾക്കുള്ള പുന:രധിവാസപദ്ധതികൾ  ത്വരിതഗതിയിലാക്കുക: നവയുഗം ലീഡേഴ്‌സ് മീറ്റ്

 ദമ്മാംസൗദി അറേബ്യയിലും, മറ്റു ഗൾഫ് രാജ്യങ്ങളിലും നടന്നു കൊണ്ടിരിയ്ക്കുന്ന സ്വദേശിവൽക്കരണ പരിപാടികളുടെയും, സാമ്പത്തിക പ്രതിസന്ധികളുടെയും ഫലമായിതൊഴിൽ നഷ്ടമായി നാട്ടിലേയ്ക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണം ദിനപ്രതിവർദ്ധിച്ചു വരുന്ന സാഹചര്യത്തിൽമടങ്ങി വരുന്ന പ്രവാസികളെ പുന:രധിവസിപ്പിയ്ക്കാനുള്ള പദ്ധതികൾ  ത്വരിതഗതിയിൽനടപ്പിലാക്കാൻ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ മുൻഗണന നൽകണമെന്ന് നവയുഗം സാംസ്ക്കാരികവേദി ലീഡേഴ്സ് മീറ്റ്ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒരു വർഷത്തിനിടെ സൗദി അറേബ്യയിൽ നിന്നും ഒരു ലക്ഷത്തിലധികം ഇന്ത്യക്കാർക്കാണ് ജോലി നഷ്ടമായി നാട്ടിലേയ്ക്ക് മടങ്ങേണ്ടി വന്നതെന്ന്  കണക്കുകൾ കാണിയ്ക്കുന്നു. ജീവിതം വഴിമുട്ടിയ ഇത്തരം പ്രവാസികളുടെ തുടർജീവിതത്തിനുള്ള മാർഗ്ഗം കണ്ടെത്തി കൊടുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ബാധ്യതയുണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ ഇതിനായി പദ്ധതികൾ നടപ്പിലാക്കണമെന്ന് നവയുഗം ആവശ്യപ്പെട്ടു.

ദമ്മാം ടാജ് ഹാളിൽ നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് രാജീവ് ചവറയുടെ അദ്ധ്യക്ഷതയിൽ നടന്ന ലീഡേഴ്സ് മീറ്റ്, നവയുഗം കേന്ദ്ര രക്ഷാധികാരി ഉണ്ണി പൂച്ചെടിയൽ ഉത്‌ഘാടനം ചെയ്തു.

സംഘടനയെക്കുറിച്ചു കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹനും, ക്യാമ്പയിനുകളെക്കുറിച്ച് ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറയും, നോർക്ക-ക്ഷേമനിധി പദ്ധതികളെക്കുറിച്ചു നോർക്ക ഹെൽപ്പ് ഡെസ്ക്ക് കൺവീനർ ദാസൻ രാഘവനും, ജീവകാരുണ്യ-നിയമസഹായ പ്രവർത്തനങ്ങളെക്കുറിച്ച് ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകവും ക്‌ളാസ്സുകൾ നടത്തി. 

കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി ആശംസാപ്രസംഗം നടത്തി. നവയുഗം കേന്ദ്രകമ്മിറ്റി ജോയിന്റ് സെക്രട്ടറിമാരായ ലീന ഉണ്ണികൃഷ്ണൻ സ്വാഗതവും, ഹുസ്സൈൻ കുന്നിക്കോട് നന്ദിയും പ്രകാശിപ്പിച്ചു.

നവയുഗത്തിന്റെ കേന്ദ്രകമ്മിറ്റി,മേഖല കമ്മിറ്റി അംഗങ്ങൾ , യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ എന്നിവർ ലീഡേഴ്സ്  മീറ്റിൽ പങ്കെടുത്തു. നവയുഗം നേതാക്കളായ പ്രിജി കൊല്ലം, ഷിബുകുമാർ  അരുൺ ചാത്തന്നൂർശ്രീകുമാർ വെള്ളല്ലൂർഅരുൺനൂറനാട്ബിജു വർക്കിറെജി  സാമുവൽഷാജി അടൂർഗോപകുമാർസുമി ശ്രീലാൽസനു മഠത്തിൽ, ലത്തീഫ് മൈനാഗപ്പള്ളി,മിനി ഷാജിമുനീർ ഖാൻ, രഞ്ജിസുജ റോയ്എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.


മടങ്ങി വരുന്ന പ്രവാസികൾക്കുള്ള പുന:രധിവാസപദ്ധതികൾ  ത്വരിതഗതിയിലാക്കുക: നവയുഗം ലീഡേഴ്‌സ് മീറ്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക