Image

2.0 ഓഡിയോ ലോഞ്ചിനായി സ്‌റ്റൈല്‍ മന്നന്‍ ദുബായിലേക്ക്

Published on 20 October, 2017
2.0 ഓഡിയോ ലോഞ്ചിനായി സ്‌റ്റൈല്‍ മന്നന്‍ ദുബായിലേക്ക്

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് ഈ മാസം 27ന് ദുബായിലെത്തും. തന്റെ പുതിയ ചിത്രം 2.0യുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കുന്നതിനാണ് സ്‌റ്റൈല്‍മന്നന്‍ ദുബായില്‍ എത്തുന്നത്. രജനിയെ കൂടാതെ ചിത്രത്തിന്റെ സംഗീതസംവിധായകന്‍ എ.ആര്‍.റഹ്മാന്‍, സംവിധായകന്‍ ഷങ്കര്‍, ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ്കുമാര്‍, നായിക ആമി ജാക്‌സന്‍ തുടങ്ങിയവരും ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കുന്നതിനായി എത്തും.

എ.ആര്‍.റഹ്മാന്റെ സ്‌റ്റേജ് ഷോയും ഇതോടൊപ്പം തന്നെ അരങ്ങേറും. ഇമാര്‍ പ്രോപ്പര്‍ട്ടീസുമായി ചേര്‍ന്ന് ലൈക്ക പ്രൊഡക്ഷന്‍സാണ് പരിപാടി സംഘടിപ്പിക്കുന്നത്. 90 ദശലക്ഷം യുഎസ് ഡോളര്‍ ചെലവഴിച്ച് നിര്‍മ്മിക്കുന്ന 2.0 ഏഷ്യയിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ്.

ഷങ്കര്‍ സംവിധാനം ചെയ്ത 2010ലെ ഹിറ്റ് ചിത്രം യന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. ചിത്രത്തിന്റെ സംഗീതമൊരുക്കിയത് എ.ആര്‍.റഹ്മാനാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക