Image

സേവനം യുകെയെ നയിക്കാനുള്ള ചരിത്രനിയോഗവുമായി പുതിയ സാരഥികള്‍

Published on 20 October, 2017
സേവനം യുകെയെ നയിക്കാനുള്ള ചരിത്രനിയോഗവുമായി പുതിയ സാരഥികള്‍
  
ലണ്ടന്‍: ജാതിമത ചിന്തകള്‍ക്ക് അതീതമായ ചിന്താധാരയിലൂടെ സഞ്ചരിക്കാനും, അതുവഴി മനുഷ്യരാശിക്ക് ഗുണകരമായ സേവനങ്ങള്‍ നല്‍കാനും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സേവനം യുകെ മലയാളി സമൂഹത്തിന് തന്നെ അഭിമാനമായി മാറിയിരിക്കുന്നു. ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങള്‍ ലോകൈകദര്‍ശനങ്ങളാണെന്നും, അത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ സ്വത്തായി സൂക്ഷിക്കുന്നതിന് പകരം ലോകനന്മയ്ക്കായി പ്രയോഗിക്കുകയുമാണ് സേവനം യുകെയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. 

ഡോ. ബിജു പെരിങ്ങത്തറയാണ് സേവനം യുകെയുടെ പുതിയ ചെയര്‍മാന്‍. ഗ്ലൗസ്റ്റര്‍/ചെല്‍ട്ടണ്‍ഹാം യൂണിറ്റില്‍ നിന്നുമാണ് ഡോ. ബിജു സേവനം യുകെയെ നയിക്കാനുള്ള ചരിത്രനിയോഗം ഏറ്റെടുക്കുന്നത്. ഹാരോ കുടുംബ യൂണിറ്റിന്റെ ഭാഗമായ അനില്‍.സി. ആര്‍ വൈസ് ചെയര്‍മാനാകും. സട്ടന്‍ കുടുംബ യൂണിറ്റ് അംഗം ദിലീപ് വാസുദേവനാണ് കണ്‍വീനര്‍. സേവനം യുകെയുടെ ജോയിന്റ് കണ്‍വീനറായ സാജന്‍ കരുണാകരന്‍ സ്ഥാനമേല്‍ക്കും. ബര്‍മ്മിംഗ്ഹാം കുടുംബ യൂണിറ്റ് അംഗമാണ് ഇദ്ദേഹം. ഓക്‌സ്‌ഫോര്‍ഡ് കുടുംബ യൂണിറ്റ് അംഗം രസികുമാര്‍ ട്രഷററാറും. ഗ്ലൗസസ്റ്റര്‍/ചെല്‍ട്ടണ്‍ഹാം യൂണിറ്റില്‍ നിന്നുമുള്ള ദിനേശ് വെള്ളാപ്പള്ളി കുടുംബ യൂണിറ്റ് കണ്‍വീനര്‍/പിആര്‍ഒ സ്ഥാനങ്ങള്‍ കൈയാളും.ആഷ്‌ന അന്‍പു(വനിതാ കണ്‍വീനര്‍)ബര്‍മിങ്ഹാം യൂണിറ്റ്.ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ എണ്ണം ഏഴാക്കി ചുരുക്കാനും ജനറല്‍ ബോഡി തീരുമാനമെടുത്തു. ഇതുവരെ 16 അംഗങ്ങളായിരുന്നു ബോര്‍ഡില്‍ ഉണ്ടായിരുന്നത്.

കാലം ഏതായാലും ജീവിതം മികച്ചതാക്കാന്‍, സമാധാനം നിറഞ്ഞതാക്കാന്‍ ഗുരുദേവ ദര്‍ശനങ്ങള്‍ പ്രയോജനം ചെയ്യുമെന്നുള്ള അടിയുറച്ച വിശ്വാസമാണ് സേവനം യുകെയുടെ ആധാരശില. രാജ്യത്തിന്റെ അതിര്‍വരന്പുകള്‍ കടന്നും ഗുരുദേവന്റെ ആശയങ്ങള്‍ ലോകനന്മയ്ക്കായി പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഏവരുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുകയാണെന്ന് പുതിയ ഭാരവാഹികള്‍ പ്രഖ്യാപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക