Image

കല കുവൈത്ത് ഒക്ടോബര്‍ അനുസ്മരണം 27ന്; മുഹമ്മദ് റിയാസ് മുഖ്യാതിഥി

Published on 20 October, 2017
കല കുവൈത്ത് ഒക്ടോബര്‍ അനുസ്മരണം 27ന്; മുഹമ്മദ് റിയാസ് മുഖ്യാതിഥി
 
കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈത്ത് ഈ വര്‍ഷത്തെ ഒക്ടോബര്‍ അനുസ്മരണം ഒക്ടോബര്‍ 27 വെള്ളിയാഴ്ച വൈകിട്ട് 5ന് സാല്‍മിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ (സീനിയര്‍) വച്ചു നടക്കും. ഒക്ടോബര്‍ മാസത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ വയലാര്‍ രാമ വര്‍മ്മ, ചെറുകാട്, കെ.എന്‍. എഴുത്തച്ഛന്‍, ജോസഫ് മുണ്ടശ്ശേരി എന്നിവരെ അനുസ്മരിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ് പങ്കെടുക്കും. സമകാലിക ഇന്ത്യ, വെല്ലുവിളികളും, പ്രതിരോധവും എന്ന വിഷയത്തില്‍ മുഹമ്മദ് റിയാസ് മുഖ്യ പ്രഭാഷണം നടത്തും.

പരിപാടിയോടനുബന്ധിച്ച് കല കുവൈറ്റ് പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കി, ദിലീപ് നടേരി രചനയും, സുരേഷ് തോലന്പ്ര സംവിധാനവും നിര്‍വ്വഹിച്ച ’ഭൂപടങ്ങളിലെ വരകള്‍’ എന്ന നാടകവും അരങ്ങേറും. പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹന സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് അബുഹലീഫ 60744207, അബ്ബാസിയ66829397, സാല്‍മിയ66015200, ഫഹാഹീല്‍97264683 എന്നീ നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക