Image

ഫോര്‍ട്ടി പ്ലസ് വോളിബോള്‍ ടൂര്‍ണമെന്റും കേരളപ്പിറവി ആഘോഷങ്ങളും ഒക്‌ടോബര്‍ 28-ന്

Published on 20 October, 2017
ഫോര്‍ട്ടി പ്ലസ് വോളിബോള്‍ ടൂര്‍ണമെന്റും കേരളപ്പിറവി ആഘോഷങ്ങളും ഒക്‌ടോബര്‍ 28-ന്
ടൊറന്റോ: ടൊറന്റോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 28-നു ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം ആറുവരെ ഫോര്‍ട്ടി പ്ലസ് വോളിബോള്‍ ടൂര്‍ണമെന്റും കേരളപ്പിറവി ആഘോഷങ്ങളും നടത്തുന്നു.

St. John Paul II Catholic Secondary School 685 Military Trail, Scarborough-ല്‍ വച്ചു നടത്തപ്പെടുന്ന വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഒന്നാം സമ്മാനം 500 ഡോളറും, രണ്ടാം സമ്മാനം 300 ഡോളറുമാണ്.

വോളിബോള്‍ ടൂര്‍ണമെന്റിനു ശേഷം കേരളപ്പിറവി ആഘോഷങ്ങള്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ TMS East Center, Unit 15, Passmore Ave, Scarborough, On, MIV 5A9. -ല്‍ ആചരിക്കുന്നു. ഡാന്‍സ്, പാട്ട്, കേരള സ്റ്റൈലിലുള്ള ഡിന്നര്‍, മറ്റു വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറും.

മുതിര്‍ന്നവര്‍ക്ക് 15 ഡോളറും, 5 മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് 10 ഡോളറുമാണ് പ്രവേശന നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സണ്ണി ജോസഫ് 647 297 1231, ജോ മാത്യു 647 501 1449, ബിജു കട്ടത്തറ 647 717 8578, രാജേന്ദ്രന്‍ 416 543 2830, സന്തോഷ് ജേക്കബ് (416 918 6370.
ഫോര്‍ട്ടി പ്ലസ് വോളിബോള്‍ ടൂര്‍ണമെന്റും കേരളപ്പിറവി ആഘോഷങ്ങളും ഒക്‌ടോബര്‍ 28-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക