Image

സി.എസ്.ഐ മോഡറേറ്റര്‍ മോസ്റ്റ്.റവ.തോമസ് കെ ഉമ്മന്. മസ്‌കറ്റില്‍ സ്വീകരണം നല്‍കുന്നു

ബിജു വെണ്ണിക്കുളം Published on 21 October, 2017
സി.എസ്.ഐ മോഡറേറ്റര്‍ മോസ്റ്റ്.റവ.തോമസ് കെ ഉമ്മന്. മസ്‌കറ്റില്‍  സ്വീകരണം നല്‍കുന്നു
മസ്‌ക്കറ് ; സി.എസ്.ഐ  മധ്യകേരള  മഹായിടവക  ബിഷപ്പും , ഇന്ത്യയില ഏറ്റവും വലിയ പ്രൊട്ടസ്റ്റന്റ് സഭയായ ചര്‍ച്  ഓഫ് സൗത്ത് ഇന്ത്യയുടെ  പരമാധ്യക്ഷന്യായ   മോസ്റ്റ്.   റെവ . തോമസ് കെ ഉമ്മന്  മസ്‌കറ്റില്‍  സ്വീകരണം നല്‍കുന്നു.

മസ്‌ക്കറ് .സെന്റ് ജെയിംസ്  സി.എസ്.ഐ.  ഇടവകയുടെ നേതൃത്വത്തില്‍
 ഓമനിലുള്ള   മലയാളം, തെലുങ്ക്, തമിഴ് ,  ഇടവകള്‍  ചേര്‍ന്നാണ്   സ്വീകരണം നല്‍കുന്നത്.

 ഇന്ത്യയിലും,  ശ്രീലങ്കയിലും, ആയി  ഇരുപത്തിനാലു ഭദ്രാസനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സി .എസ്.  ഐ  സഭയുട  പരമാധ്യക്ഷനായ  മോസ്റ്റ് .റവ .തോമസ് കെ ഉമ്മന്‍  തിരുമേനി ,  ഇരുപത്തിആറാംതീയതി  വ്യാഴാഴ്ച  സലാലയില്‍ എത്തിച്ചേരും


സലാല.  സി.എസ്. ഐ.  മലയാളം  ഇടവകയില്‍  വ്യാഴാഴ്ച  വൈകിട്ട്  ഏഴു മണിക്ക് വിശുദ്ധ   സംസര്‍ഗ്ഗ ശ്രുശൂഷക്ക് നേതൃത്വം  നല്‍കും .

വെള്ളിയാഴ്ച  ഉച്ചക്ക് രണ്ടു മണിക്  മസ്‌ക്കറ്  സെന്റ്  ജെയിംസ്  സി.എസ്. ഐ ഇടവകയുടെ  വൈദീകഭവനത്തില്‍നിന്നും   സ്വീകരണ ജാഥാ ആരംഭിച്ചു , തുടര്‍ന്നു സെന്റ് തോമസ് ദേവാലയത്തില്‍ തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ   സംസര്‍ഗ്ഗ ശ്രുശൂഷ നടക്കും


തുടര്‍ന്നു അഞ്ചു മണിക്ക് അനുമോദന സമ്മേളനത്തില്‍  വികാരി  റവ . .എം. ഡി. .കോശി അധ്യക്ഷത വഹിക്കും , ഇന്ത്യന്‍ അംബാസിഡര്‍  ഇന്ദ്രാ മണി  പാണ്ഡെ  മുഖ്യാതിഥി ആയിരിക്കും ,   മസ്‌കറ്റിലെ  വിവിധ സഭാ പ്രതിനിധികള്‍,   ഇടവകയുടെ  ഭാരവാഹികള്‍, ആശംസകള്‍ നേരും.


സി.എസ്.ഐ മോഡറേറ്റര്‍ മോസ്റ്റ്.റവ.തോമസ് കെ ഉമ്മന്. മസ്‌കറ്റില്‍  സ്വീകരണം നല്‍കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക