Image

ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം മോഷ്ടിക്കുന്ന ട്രിക്്ബോട്ട് മാല്‍വെയര്‍ ഭീഷണിയാകുന്നു.

ജോര്‍ജ് ജോണ്‍ Published on 21 October, 2017
ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം മോഷ്ടിക്കുന്ന ട്രിക്്ബോട്ട് മാല്‍വെയര്‍ ഭീഷണിയാകുന്നു.
ഫ്രാങ്ക്ഫര്‍ട്ട്: ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം മോഷ്ടിക്കുന്ന കമ്പ്യൂട്ടര്‍ മാല്‍വെയര്‍
പ്രോഗ്രാമാണ് ട്രിക് ബോട്ട്. നാല്‍പ്പതോളം രാജ്യങ്ങള്‍ക്ക് ഇത് ഭീഷണിയായിരിക്കുകയാണെന്നാണ് ഇന്ന് പുറത്തു വന്നിരിക്കുന്ന വിവരങ്ങള്‍.

ലാറ്റിനമേരിക്കയിലെ അര്‍ജന്റീന, ചിലി, പെറു, കൊളംബിയ തുടങ്ങിയ രാജ്യങ്ങളില്‍ ഇത്
പണി തുടങ്ങി കഴിഞ്ഞുവെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു. ബാങ്കുകളില്‍ നിന്നുളള മെയിലുകള്‍
എന്ന വ്യാജേന അയക്കുന്ന സ്പാം മെയിലുകള്‍ വഴിയാണ് ട്രിക്‌ബോട്ട് പടര്‍ന്ന്
പിടിക്കുന്നത്. ഈ മെയിലുകള്‍ തുറക്കുന്നതോടെ തുറന്നയാളുടെ യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും ചോര്‍ത്തും. ഇതോടെ ഇവര്‍ ലക്ഷം നേടിക്കഴിയുകയാണ്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ട്രിക്‌ബോട്ടിന്റെ സാന്നിധ്യം ആദ്യമായി തിരിച്ചറിഞ്ഞത്.
ഏഷ്യയിലെയും ഓസ്‌ട്രേലിയയിലെയും ചില രാജ്യങ്ങള്‍ക്കൊപ്പം യുകെ, ജര്‍മ്മനി,
കാനഡ എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ടുകളെയും ഇത് ആദ്യഘട്ടത്തില് ബാധിച്ചു.
ഇന്ത്യയുള്‍പ്പെടെ ഏഷ്യ, യൂറോപ്പ്, ഉത്തര ദക്ഷിണ അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്് എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ടുകളില്‍ ട്രിക് ബോട്ടിന്റെ സാന്നിധ്യം
സ്ഥിരീകരിച്ചു. കോര്‍പ്പറേറ്റ് മേഖലയെയാണ് ട്രിക്‌ബോട്ടിന് പിന്നിലുള്ളവര്‍ ലക്ഷ്യം
വച്ചിരിക്കുന്നത്. ബാങ്കിങ് ഇടപാടുകള്‍, പണം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍, സ്വകാര്യ
ബാങ്കിങ് സേവനങ്ങള്‍ എന്നിവ ട്രിക്‌ബോട്ടിന്റെ ആക്രമണത്തിന് ഇരയാവുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക