Image

ഷെറിന്‍ വിസ്മ്രുതിയിലാവില്ലെന്ന പ്രതിഞ്ജ പുതുക്കികണ്ണീര്‍ പൂക്കളുമായി വീണ്ടും ജനമെത്തി...

Published on 21 October, 2017
ഷെറിന്‍ വിസ്മ്രുതിയിലാവില്ലെന്ന പ്രതിഞ്ജ പുതുക്കികണ്ണീര്‍ പൂക്കളുമായി വീണ്ടും ജനമെത്തി...
റിച്ചാര്‍ഡ്‌സണ്‍, ടെക്‌സസ്: ഷെറിന്‍ മാത്യൂസിനെ കാണാതായി 14 ദിവസം തികഞ്ഞ ഇന്നലെ (വെള്ളി) ഷെറിനെ കാണാതായെന്നു പറയുന്ന മരത്തിനു സമീപത്തായി വമ്പിച്ച വിജില്‍ നടന്നു. മൂന്നു വയസുള്ള ആ പിഞ്ചു കുഞ്ഞിനെന്തു പറ്റി എന്ന് അറിയും വരെ നിശബ്ദരാവില്ലെന്നു പ്രതിഞ്ജാബദ്ധരായ ജനമാണു ഗാനങ്ങളാലപിച്ചും മെഴുകുതിരികള്‍ കൊളുത്തിയും പ്രാര്‍ഥനാനിരതരായത്

ഏകദേശം 250-ല്‍ പരം പേര്‍ പങ്കെടുത്തു. ജാതി മത ഭേദമെന്യേ ഡാളസ് ഫോര്‍ട്ട്
വര്‍ത്തു ഭാഗങ്ങളിലുള്ള ധാരാളം തെക്കേ ഇന്ത്യക്കാരുടെ (പ്രത്യേകിച്ചും മലയാളികളുടെ) സാന്നിദ്ധ്യം ഈയാഴ്ച ശ്രദ്ധയമായിരുന്നു.

വൈകിട്ടു ആറര മണി മുതല്‍ ചെറു പാട്ടുകളോടെഗാനങ്ങളോടെ ആരംബിച്ചഈ സാന്ത്വന സമ്മേളനത്തിന് നേതൃത്വം നല്‍ികിയതു ഫാ. എ.വി തോമസ്, ഒമര്‍ സിദ്ദിഖി, ഗൗതമി വെമുല, നിക്കോള്‍ എന്നിവരാണ്. ഡാളസു മീട്രോ പ്ലസിലെ ചാനലുകളും കൈരളി ടിവിയും, പവര്‍ വിഷനും, സമ്മേളനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുവാനുണ്ടായിരുന്നു.

ഈ കുഞ്ഞുമകളെ എത്രയും, വേഗം കണ്ടെത്തണമെന്നുള്ള ആവശ്യമായിരുന്നു എല്ലാവരുടെയും വാക്കുകളില്‍ നിഴലിച്ചിരുന്നത്.ഷെറിന്‍ തങ്ങളുടെ ഉറക്കം നഷ്ട്ടപ്പെടുത്തുന്നുവെന്നും, അവള്‍ എത്രയും വേഗം തിരികെ വരട്ടെയെന്നും, പലഅമ്മമാരും കണ്ണുനീരോടെ പറഞ്ഞു.സ്പാനിഷ്,വിയറ്റ്ര്‌നാമിസ്, ചൈനിസ്, പാക്കിസ്ഥാനി, ഇറ്റാലിയന്‍, ഐറിഷ് ബ്രിട്ടീഷ്, മിഡില്‍ ഈസ്റ്റ്, പോര്‍ട്ടറിക്കാന്‍ കമ്മ്യൂണിറ്റികളില്‍ നിന്നും, ധാരാളം ആളുകള്‍ വിജിലില്‍ പങ്കെടുത്തു.മലയാളി കമ്മ്യൂണിറ്റിയില്‍ നിന്നും കുറച്ചുപേര് പ്രാര്‍ത്ഥിക്കുകയും, ചെറു പ്രസംഗങ്ങള്‍ നടത്തുകയും, ചെയ്തു.

ഡാളസ് മെലഡിസ് സംഗീത കൂട്ടായ്മയ്ക്ക് വേണ്ടി സെക്രട്ടറി ജൂഡ് കട്ടപ്പുറം,മീനു എലിസബത്ത് എന്നിവര്‍ സംസാരിച്ചു. ജൂഡ്, മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ എന്ന ഗാനം ആലപിക്കുമ്പോള്‍ കണ്ണ് നീര്‍ തുടക്കുന്ന ധാരാളം പേരെ കാണാമായിരുന്നു.ഷൈനീ ഫിലിപ്പ്, ലിന്‍ഡ സുനി ഫിലിപ്പ്,എന്നിവര്‍സാന്ത്വന ഗാനങ്ങള്‍ ആലപിച്ചു.

ഷെറിന്റെ വളര്‍ത്തു മാതാപിതാക്കളെനുണ പരിശോധനക്കു വിധെയരാമാക്കണമെന്നുകാണിച്ചു ഫാ. എ വിതോമസ് തയാറാക്കിയ നിവേദനത്തില്‍ ഏകദേശം ഇരുനൂറില്‍ കൂടുതല്‍ പേര്‍ ഒപ്പിടുകയുണ്ടായി.നിവേദനം ടെക്‌സസ് ഗവര്‍ണര്‍ക്കും, ഡാളസ് കൗണ്ടി അറ്റോര്‍ണി, റിച്ചാര്‍ര്‍ഡ്‌സണ്‍ പോലീസ് ചീഫ് , റിച്ചാര്‍ഡ്‌സര്‍ മേയര്‍ എന്നിവര്‍ക്കു സമര്‍പ്പിക്കും.

ആറരക്ക് തുടങ്ങിയ യോഗം എട്ടു മണിയോടെ അവസാനിക്കുമ്പോളും അറിഞ്ഞും, കേട്ടും ധാരാളം ജനങ്ങള്‍ അവിടേക്കു വന്നു കൊണ്ടിരുന്നു. 22 തീയതി ഞായറാഴ്ച സായാഹ്നത്തില്‍വീണ്ടും ഇതേ സ്ഥലത്ത് വിജില്‍ സര്‍വീസു ഉണ്ടായിരിക്കുമെന്ന് ഒമര്‍ സിദ്ധിക്കിയും ഫാദര്‍ എ.വി. തോമസും അറിയിച്ചു.

ഹരിദാസ് തങ്കപ്പന്‍, സുനിത, ജ്യോതി തങ്കപ്പന്‍, ബിജു ലോസണ്‍, ടിന്റു ഡോറ, നീന ഫ്രാന്‍സിസ്, സാം ജോര്‍ജ്, ആന്‍ഡ്രൂസ് അഞ്ചേരില്‍, സാം പവര്‍ വിഷന്‍, മനോജ് ഏബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു 
ഷെറിന്‍ വിസ്മ്രുതിയിലാവില്ലെന്ന പ്രതിഞ്ജ പുതുക്കികണ്ണീര്‍ പൂക്കളുമായി വീണ്ടും ജനമെത്തി...ഷെറിന്‍ വിസ്മ്രുതിയിലാവില്ലെന്ന പ്രതിഞ്ജ പുതുക്കികണ്ണീര്‍ പൂക്കളുമായി വീണ്ടും ജനമെത്തി...ഷെറിന്‍ വിസ്മ്രുതിയിലാവില്ലെന്ന പ്രതിഞ്ജ പുതുക്കികണ്ണീര്‍ പൂക്കളുമായി വീണ്ടും ജനമെത്തി...ഷെറിന്‍ വിസ്മ്രുതിയിലാവില്ലെന്ന പ്രതിഞ്ജ പുതുക്കികണ്ണീര്‍ പൂക്കളുമായി വീണ്ടും ജനമെത്തി...ഷെറിന്‍ വിസ്മ്രുതിയിലാവില്ലെന്ന പ്രതിഞ്ജ പുതുക്കികണ്ണീര്‍ പൂക്കളുമായി വീണ്ടും ജനമെത്തി...ഷെറിന്‍ വിസ്മ്രുതിയിലാവില്ലെന്ന പ്രതിഞ്ജ പുതുക്കികണ്ണീര്‍ പൂക്കളുമായി വീണ്ടും ജനമെത്തി...ഷെറിന്‍ വിസ്മ്രുതിയിലാവില്ലെന്ന പ്രതിഞ്ജ പുതുക്കികണ്ണീര്‍ പൂക്കളുമായി വീണ്ടും ജനമെത്തി...ഷെറിന്‍ വിസ്മ്രുതിയിലാവില്ലെന്ന പ്രതിഞ്ജ പുതുക്കികണ്ണീര്‍ പൂക്കളുമായി വീണ്ടും ജനമെത്തി...ഷെറിന്‍ വിസ്മ്രുതിയിലാവില്ലെന്ന പ്രതിഞ്ജ പുതുക്കികണ്ണീര്‍ പൂക്കളുമായി വീണ്ടും ജനമെത്തി...ഷെറിന്‍ വിസ്മ്രുതിയിലാവില്ലെന്ന പ്രതിഞ്ജ പുതുക്കികണ്ണീര്‍ പൂക്കളുമായി വീണ്ടും ജനമെത്തി...ഷെറിന്‍ വിസ്മ്രുതിയിലാവില്ലെന്ന പ്രതിഞ്ജ പുതുക്കികണ്ണീര്‍ പൂക്കളുമായി വീണ്ടും ജനമെത്തി...ഷെറിന്‍ വിസ്മ്രുതിയിലാവില്ലെന്ന പ്രതിഞ്ജ പുതുക്കികണ്ണീര്‍ പൂക്കളുമായി വീണ്ടും ജനമെത്തി...ഷെറിന്‍ വിസ്മ്രുതിയിലാവില്ലെന്ന പ്രതിഞ്ജ പുതുക്കികണ്ണീര്‍ പൂക്കളുമായി വീണ്ടും ജനമെത്തി...ഷെറിന്‍ വിസ്മ്രുതിയിലാവില്ലെന്ന പ്രതിഞ്ജ പുതുക്കികണ്ണീര്‍ പൂക്കളുമായി വീണ്ടും ജനമെത്തി...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക