Image

സക്കറിയാ പോത്തന്‍ തിയേറ്ററുകളിലേക്ക്

Published on 21 October, 2017
സക്കറിയാ പോത്തന്‍ തിയേറ്ററുകളിലേക്ക്

നാല്പതുകാരനായ റിട്ടയേര്‍ഡ് മേജര്‍ സക്കറിയാ പോത്തന്റേയും, ഭാര്യ മരിയയുടെയും ദുരൂഹത നിറഞ്ഞ ജീവിതകഥ ആസ്പദമാക്കിയ ചിത്രം ‘സക്കറിയാ പോത്തന്‍ ജീവിച്ചിരിപ്പുണ്ട്’റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഉടനെ തിയേറ്ററുകളിലെത്തും. നവാഗത സംവിധായകനായ ഉല്ലാസ് ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ലാല്‍, മനോജ് കെ. ജയന്‍, ബാബു ആന്റണി, പൂനംബജ്വ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ലാലും, മ ‘വെനീസിലെ വ്യാപാരി’ , ‘ചൈനാടൌണ്‍’, ‘മാന്ത്രികന്‍’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ‘പൂനംബജ്വ’ മരിയ എന്ന കഥാപാത്രമായി ശക്തമായ തിരിച്ചുവരവ് നടത്തുന്നു.

ബാബു ആന്റണി, രാഹുല്‍ മാധവ്, ജയന്‍ ചേര്‍ത്തല, മുരളികൃഷ്ണ, അഞ്ജന, കെ.പി.എ.സി. ലീലാമണി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമേസിംഗ് സിനിമാസിനുവേണ്ടി മുഹമ്മദ് ആസീഫ് അന്‍സാരി കെ. എസ്. എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ഒക്ടോബര്‍ അവസാനം തിയേറ്ററിലെത്തും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക