Image

സിബി ജോര്‍ജ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍

Published on 21 October, 2017
സിബി ജോര്‍ജ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍

 ന്യൂഡല്‍ഹി: മലയാളി നയതന്ത്ര ഉദ്യോഗസ്ഥന്‍ സിബി ജോര്‍ജിനെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇന്ത്യന്‍ സ്ഥാനപതിയായി നിയമിച്ചു. സ്മിതാ പുരുഷോത്തമിനു പകരമായാണ് പുതിയ നിയമനം. നിലവില്‍ വിദേശകാര്യമന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു സിബി ജോര്‍ജ് .

കോട്ടയം പാലാ പൊടിമറ്റം കുടുംബാംഗമായ സിബി ജോര്‍ജ് 1993 ല്‍ ആണ് ഇന്ത്യന്‍ വിദേശ സര്‍വീസിന്റെ ഭാഗമായത്. കയ്‌റോ, ദോഹ, വാഷിംഗ്ടണ്‍, ടെഹ്‌റാന്‍, കറാച്ചി, റിയാദ് എന്നിവിടങ്ങളിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക