Image

നൃത്താഞ്ജലി ആന്‍ഡ് കലോത്സവം 2017; രജിസ്‌ട്രേഷന് മൂന്നു ദിവസം കൂടി

Published on 21 October, 2017
നൃത്താഞ്ജലി ആന്‍ഡ് കലോത്സവം 2017; രജിസ്‌ട്രേഷന് മൂന്നു ദിവസം കൂടി
 ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ മൂന്ന്, നാല് (വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്ന ന്ധനൃത്താഞ്ജലി ആന്‍ഡ് കലോത്സവത്തിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 23 ന് അവസാനിക്കും.

നൃത്താഞ്ജലി www.nrithanjali.com എന്ന വെബ് സൈറ്റിലൂടെയാണ് മത്സരങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, പേപാല്‍ തുടങ്ങിയവ ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ ഫീസ് അടയ്ക്കാനുള്ള സൗകര്യം ഉണ്ട്.

ഈ വര്‍ഷത്തെ പുതിയ മത്സര ഇനമായ ശാസ്ത്രീയ സംഗീതം ആദ്യ ദിനമായ നവംബര്‍ മൂന്നിനാണ് നടക്കുക. കഴിഞ്ഞ വര്‍ഷം ആരംഭിച്ച നാടന്‍പാട്ട് മത്സരവും മലയാളം അക്ഷരമെഴുത്തും കത്തെഴുത്തും ഈ വര്‍ഷവും ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക