Image

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബൈബിള്‍ കലോത്സവത്തിന് ബ്രിസ്‌റ്റോള്‍ ഒരുങ്ങി; രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 22 ന് സമാപിക്കും

Published on 21 October, 2017
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബൈബിള്‍ കലോത്സവത്തിന് ബ്രിസ്‌റ്റോള്‍ ഒരുങ്ങി; രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 22 ന് സമാപിക്കും
ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ബൈബിള്‍ കലോത്സവത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ രജിസ്‌ട്രേഷനുള്ള അവസാന തീയതി ഒക്ടോബര്‍ 22 ന് അവസാനിക്കും. രജിസ്‌ട്രേഷന്‍ ഫോമും മറ്റു വിവരങ്ങളും ലഭ്യമാണ്. നവംബര്‍ നാലിന് ബ്രിസ്‌റ്റോള്‍ ഗ്രീന്‍ വേ സെന്ററാണ് കലോത്സവത്തിന് വേദിയാകുന്നത്.

രൂപതയുടെ എട്ട് റീജണുകളില്‍ നടന്ന മത്സരങ്ങളില്‍ വിജയികളായവരാണ് കലോത്സവത്തില്‍ മാറ്റുരയ്ക്കുക. 11 വേദികളിലായി 21 ഇനങ്ങളിലാണ് മത്സരം. 

ന്ധനമ്മുടെ കുടുംബങ്ങളിലും സമൂഹങ്ങളിലും സുവിശേഷകന്റെ വേല’ തുടരുന്നതിന്റെ ഭാഗമായി എപ്പാര്‍ക്കിയല്‍ ബൈബിള്‍ കലോത്സവത്തെ കണ്ടുകൊണ്ടുള്ള മാര്‍ ജോസഫ് സ്രാന്പിക്കലിന്റെ സാന്നിധ്യം കലോത്സവത്തിന്റെ പ്രത്യേകതയാണ്. അപ്പസ്‌തോലേറ്റ് ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ടിന്റെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളാണ് കലോത്സവത്തിന് നേതൃത്വം നല്‍കുന്നത്. ഗര്‍ഷം ടിവി കലോത്സവത്തിന്റെ തത്സമയ സംപ്രക്ഷേപണം നടത്തും. 

വിവരങ്ങള്‍ക്ക്: സിജി സെബാസ്റ്റ്യന്‍ 07734303945.

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നക്കാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക