Image

കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത് ദശവാര്‍ഷികഘോഷം നവംബര്‍ 17ന്

Published on 21 October, 2017
കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത് ദശവാര്‍ഷികഘോഷം നവംബര്‍ 17ന്
 
കുവൈത്ത്: കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത് നവംബര്‍ 10നു അബ്ബാസിയ ജമിയ കമ്മ്യൂണിറ്റി ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ദശവാര്‍ഷിക ഘോഷം നവംബര്‍ 17നു വിപുലമായ പരിപാടികളോട് കൂടി അബ്ബാസിയ നോട്ടിംഗ് ഹാം ബ്രിട്ടീഷ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും. ആഘോഷത്തിന്റെ ഭാഗമായി തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ചാരിറ്റി പ്രസ്ഥാനമായ പത്തനാപുരം ഗാന്ധി ഭവനിലെ വികലംഗരായ കുഞ്ഞുങ്ങളെ അധിവസിപ്പിക്കാന്‍ ഒരു ഭവനം നിര്‍മ്മിച്ച് നല്‍കുവാനാണ് തീരുമാനിച്ചിട്ടുള്ളത്. 

നാട്ടില്‍ നിന്നുമുള്ള മന്ത്രി, എംപി, മറ്റു പ്രമുഖ വ്യക്തിത്വങ്ങളും കലാകാരന്മാരും ഈ പരിപാടികളില്‍ പങ്കെടുക്കും. സ്വന്തം കഴിവുകൊണ്ട് ജീവിത വിജയം നേടിയ നാട്ടില്‍ നിന്നുമുള്ള പ്രശസ്ത വ്യക്തികള്‍ അന്നുദിവസം രാവിലെ കുവൈത്തിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസെടുക്കും. പരിപാടികളുടെ വിജയത്തിനായി കുവൈത്തിലെ മുഴുവന്‍ പ്രവാസികളുടെയും സഹായ സഹകരണങ്ങള്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 97840957 6650 4992 എന്നി നന്പരുകളില്‍ ബന്ധപെടാം 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക