Image

അപ്പര്‍ കുട്ടനാട്ടില്‍ അശോകവനം:ദേവദാരു മുതല്‍ നാ.ല്‍പാമരം വരെ; മുപ്പതേക്കറില്‍ 4500 വൃക്ഷങ്ങളുടെ ആര്‍ബൊരിറ്റം (രചന, ചിത്രങ്ങ.ള്‍: കുര്യന്‍ പാമ്പാടി)

Published on 22 October, 2017
അപ്പര്‍ കുട്ടനാട്ടില്‍ അശോകവനം:ദേവദാരു മുതല്‍ നാ.ല്‍പാമരം വരെ; മുപ്പതേക്കറില്‍ 4500 വൃക്ഷങ്ങളുടെ ആര്‍ബൊരിറ്റം (രചന, ചിത്രങ്ങ.ള്‍: കുര്യന്‍ പാമ്പാടി)

"ദേവദാരു പൂത്തു എന്‍ മനസിന്‍ താഴവരയില്‍" എന്ന ഗാനം മലയാളി മനസ്സില്‍ മായാതെ നില്‍ക്കുന്നു. പക്ഷേ ദേവദാരു കണ്ടിട്ടുള്ളവര്‍ എത്ര പേരുണ്ട്? പര്‍വത മേഖലയില്‍ മാത്രം വളരുന്ന ദേവദാരു മുതല്‍ ഒലീവും അത്തിയും നീര്‍മാതളവും കര്‍പൂര തുളസിയും  ദശപുഷ്പങ്ങളുമെല്ലാം ഒരൊറ്റ തൊടിയി ല്‍  വളരുന്നതു കാണാന്‍ കോട്ടയം ജില്ലയിലെ ആയാംകുടിയില്‍ എത്തുക. ആള്ലുകള്‍ വന്നു കൊണ്ടിരിക്കുന്നു. അമേരിക്കയില്‍ നിന്ന് പോലും.

ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നും ഇരുപതുവര്‍ഷം കൊണ്ടു ശേഖരിച്ചവയാണ് 4500 ല്‍പരം വരുന്ന ഈവൃക്ഷലതാദികളെന്നു വിദേശത്തുനിന്നു മടങ്ങി ആയാംകുടി ഗ്രാമത്തിന്‍റെ മുഖ ച്ച്ചായ മാറ്റിയ ജെയിംസ്‌ എന്ന നെല്ലിക്കുഴി കുര്യാക്കോസ് . കുര്യന്‍  പറയുന്നു. അപ്പര്‍കുട്ടനാട്ടില്‍ നെല്ലും തെങ്ങും റബറും തഴച്ചു നിക്കുന്ന ഈ ഗ്രാമസൌഭഗത്തിന്‍റെ നടുവിലെ കൈത്തോ ടു വഴി വൈക്കം കായലിലെത്താന്‍ ഇരുപതു മിനിറ്റ്. കോട്ടയം 22 കി.മീ. വൈക്കം 17, എറണാകുളം 51

സാഹസികനാണ് എന്‍.കെ.കുര്യന്‍ (46).. 2011ല്‍ സ്വയം ഒരുക്കൂ ട്ടിയ ഒരു സൌരോര്‍ജ നൌകയില്‍ എറണാകുളം ഹൈക്കോടതി ജെട്ടിയില്‍ നിന്ന്  കായല്‍ വഴി കുടുംബസമേതം തന്‍റെ തോട്ട ത്തില്‍ എത്തിയ ആളാണ്‌. വൈക്കം കായലില്‍ സര്‍ക്കാര്‍ വക സോളാര്‍ ഫെറി വന്നത് ഇക്കൊല്ലം ആദ്യം! ഈ സാഹസ ബുദ്ധിയും കര്‍മകുശലതയുമാണ് അഗ്രിപാര്‍ക്കിന്‍റെയും പിന്നിലുള്ളത്.

ഫലവൃക്ഷങ്ങളും പൂച്ചെടികളും ഔഷധസസ്യങ്ങളും തേയില യും കാപ്പിയും ഏലവും കുരുമുളകുമെല്ലാമുണ്ട് കുര്യന്‍-ലതിക ദമ്പതിമാരുടെ 'മാംഗോ മെഡോസ്' എന്ന ഈ അഗ്രി-തീം പാര്‍ ക്കില്‍. മുപ്പതു ഏക്കറില്‍ ടണ്‍ കണക്കിന് മത്സ്യങ്ങള്‍ വളരുന്ന നാലേക്കര്‍ പരപ്പുള്ള കുളങ്ങളും അവയില്‍ നിഴല്‍ വീഴ്ത്തി നില്‍ക്കുന്ന കോട്ടെജുകളും നീന്തല്‍കുളങ്ങളും എന്നുവേണ്ട മലയാളിയുടെ ഓര്‍മ്മകളെ തട്ടിയുണര്‍ത്തുന്ന നാടന്‍ ചായക്ക ടയും കള്ളുഷാപ്പും വരെയുണ്ട്. "കടം പറയരുത്. രാഷ്ട്രീയം പാടില്ല"---ചായക്കടയുടെ ഭിത്തിയില്‍ കോറിയിട്ടിരിക്കുന്നു.

പാടശേഖരവും പക്ഷി സങ്കേതവും അരികിട്ട മെഡോസി.ല്‍ ആറു കി,മീ. നീളത്തി.ല്‍ ഓടു പാകിയ നടപ്പാതയുടെ വശങ്ങ ളിലാണ് സസ്യജാലങ്ങളുടെ ജീവിക്കുന്ന കലവറ. ഞാവലും മരുതും മണിമരുതും പ്ലാവും പൈനും യുക്കാലിയും ഗ്രാന്‍റ്റി സും സ്ട്രോബറിയും കിവിയും ചന്ദനവും ഊതുമെല്ലാം ഇടക ലര്‍ന്നു നില്‍ക്കുന്നു. നാല്‍പാമര വഞ്ചിയുണ്ട്, നീലക്കൊടു വേലിയുണ്ട്, രാവണന്‍ സീതയെ എത്തിച്ചതെന്നു ഇതിഹാസം പറയുന്ന അശോകവനിയിലെ ശിംശിപാമരമുണ്ട്, നക്ഷത്രവന വും.

"സിവില്‍ എഞ്ചിനീയറിംഗ് പഠിച്ചു സൗദി അറേബ്യയില്‍ ജോലി ചെയ്ത കാലത്ത് അറബികളുടെ വേനല്‍കാല വസതി യായ 'മസ്ര' കാണാന്‍ ഇടയായി.. മരുഭൂമിയിലെ പച്ചതുരു ത്തുകള്‍. കുഴല്‍കിണര്‍ ജലംകൊണ്ടുള്ള കൈത്തോടുകളും ജലധാരയും അവയ്ക്ക് നടുവില്‍ മനോഹരമായ കോട്ടെജും. അന്ന് തുടങ്ങിയ സ്വപ്നമാണ് കുട്ടനാട്ടിലെ ചതുപ്പ് നിലങ്ങളെ സസ്യലതാതികളുടെ ഒരു തുരുത്തായി മാറ്റാന്‍ എന്നെ പ്രേരി പ്പിച്ചത്"- കുര്യന്‍ പറയുന്നു. 2008ല്‍ ദുബായിയി.ല്‍ നിന്ന് മടങ്ങുമ്പോ.ള്‍ 30,000 പേര്‍ ജോലി ചെയ്യുന്ന റോബര്‍ട്ട്‌ കണ്‍ സ്ട്രക്ഷന്‍ കമ്പനിയുടെ ജനറല്‍ മാനേജര്‍ ആയിരുന്നു.

പതിനഞ്ചു ലക്ഷം രൂപയ്ക്കു നാലര ഏക്കര്‍ മണ്ണുമായി തുടങ്ങിയതാണ്. ഏറ്റം ഒടുവില്‍ വാങ്ങിയ സ്ഥലത്തിനു സെന്റിന് രണ്ടു ലക്ഷമായി. മീന്‍കുളം നിര്‍മിച്ചു കിട്ടിയ മണ്ണിട്ട്‌ നിലം പൊക്കി. നല്ല വിലകിട്ടുമെന്നു കേട്ട് മൂന്ന് ലോഡ്‌ മീനുമായി തൃശൂര്‍ മാര്‍ക്കറ്റ് വരെ പോയ കഥ കുര്യന്‍ പറഞ്ഞു.. നാട്ടില്‍ അമ്പത് രൂപയുള്ള മീനിനു അവിടെ വെറും പതിനഞ്ചു. ഒന്നുപോലും വില്‍ക്കാതെ മടക്കി കൊണ്ടുവന്നു തോട്ടത്തി.ല്‍ കുഴിച്ചിട്ടു. "വിപണി അറിയാതെ വിത്ത് എറിയരുത്. ഞാന്‍ പഠിച്ച പാഠം ഒന്ന്"

ലെബനോനി.ല്‍ നിന്ന് വരെ തൈ കൊണ്ടുവന്നു. കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് ഫോറസ്ത്രിയി.ല്‍ എംഎസ്സി  എടുത്ത കടുത്തുരുത്തി പഞ്ചായത്ത് സെക്രട്ടറി സുജിത് കരുണ്‍ (ഇപ്പോള്‍ എറണാകുളത്തു ഹരിതകേരളം ഓഫീസര്‍) ഏറെ സഹായിച്ചു. അദ്ദേഹവുമൊത്ത് കാര്‍ഷിക സര്‍വകലാശാലയും പീച്ചിയിലെ കേരള ഫോറസ്റ്റ് റിസര്‍ച് ഇന്സ്ടിട്യൂട്ടും സന്ദര്‍ശിച്ചു. പാലോട് ട്രോപ്പിക്കല്‍ ബൊട്ടാനി ക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ്‌ റിസര്‍ച്ച് ഇന്സ്ടിട്യുട്ടിലും പൊയി.

മാംഗോ മെഡോസ് നിറയെ എഴുതി പ്രദര്‍ശിപ്പിച്ചിട്ടുള്ള ചെടി കളുടെ ബൊട്ടാനിക്ക,ല്‍ നാമവും ചരിത്രവുമെല്ലാം തയ്യാറാക്കു ന്നതില്‍ പീച്ചിയിലെ സയന്റിസ്റ്റ് ഡോ. എന്‍ ശശിധരന്‍ വളരെ സഹായിച്ചു, കേരളത്തിലെ സസ്യജാലങ്ങളെക്കുറിച്ചു ആധികാ രി കമായ ഗ്രന്ഥം രചിച്ചിട്ടുള്ള ആളാണ്‌. ബ്രിട്ടനിലെ സറെയി.ല്‍ ക്യു റോയ.ല്‍ ബൊട്ടാനിക്ക.ല്‍ ഗാര്‍ഡനി.ല്‍ പരിശീലനം നേടിയി ട്ടുണ്ട്. കാര്‍ഷിക സര്‍വകലാശാലയിലെ വനശാസ്ത്രജ്ഞന്‍ ഡോ. കെ.ഗോപ കുമാറാണ് മറ്റൊരാള്‍.അവിടത്തെ പഠിതാക്കള്‍ മെഡോസിലെത്തി. രണ്ടു പേരെ ജോലിക്കെടുത്തു. അവരില്‍ ഒരാ'ള്‍ കാനഡയിലേക്ക് പോയി. മറ്റെയാള്‍ ആര്‍മിയി.ല്‍ ചേര്‍ന്നു.

"കാര്‍ഷിക സര്‍വകലാശാലയ്ക്ക് ആയിരം ഏക്കറും പാലോട് 350 ഏക്കറും. കെ..എഫ്.ആര്‍.ഐ.ക്കും വിഒശാലമായ ഗവേഷ ണ കേന്ദ്രങ്ങള്‍. എന്നിട്ടും അവരുടെയെല്ലാം സദ്ഫലങ്ങള്‍ ഒന്നിച്ചു ഒരുകുടക്കീഴി.ല്‍ അണിനിരത്താന്‍ ഞാന്‍ അത്യധ്വാനം ചെയ്തു. കാരണം ഇതെന്‍റെ സ്വപ്നമാണ്, താളവും ജീവനും ആത്മാവുമാണ്"

പാര്‍ക്കിലെ റോഡുകള്‍ക്ക് സലിംഅലി, എം.എസ്.സ്വാമിനാഥന്‍ വര്‍ഗിസ് കുര്യന്‍ എന്നിവര്‍ക്കൊപ്പം ഗാര്‍ഡനിങ്ങിന്‍റെ പിതാവ് എന്നറിയപ്പെടുന്ന ഇംഗ്ലിഷ്കാരന്‍ വാള്‍ട്ടര്‍ സാമുവല്‍ മില്ലറുടെ പേരും കൊടുത്തിരിക്കുന്നു. ഉജ്വലം!. പക്ഷേ പതിനേഴാം നൂറ്റാ ണ്ടില്‍ ഹോര്‍തുസ് മലബാറിക്കസ് (മലബാറിലെ പൂവാടി) എന്ന ഇതിഹാസ ഗ്രന്ഥം, രചിച്ച ഡച്ച് പണ്ഡിതന്‍ ഹെന്റിക് വാന്‍ റീഡിനെ വിട്ടു പോയി. കൊച്ചിയിലെ ഡച് ഗവര്‍ണര്‍ ആയിരുന്നു. തെങ്ങ്, കവുങ്ങ്, വാഴ  മുത.ല്‍ 742 സസ്യങ്ങളുടെ ചിത്രങ്ങള്‍ സഹിതമുള്ള വിവരണം ഏഷ്യയില്‍ ആദ്യത്തെ ബ്രുഹദ് പഠനമാണ്. .ഡോ. കെ.എസ്. മണിലാലിന്‍റെ ഇംഗ്ലീഷ് വിവര്‍ത്തനം 2003ല്‍ lകേരള യുണിവേഴ്സിറ്റി പ്രസിദ്ധീകരി ക്കുകയുണ്ടായി.

"ബുദ്ധസന്യാസിമാര്‍ ഭിക്ഷയാചിക്കുന്ന പാത്രം ആണിത്", നാല് ചുരക്കായുടെ വലിപ്പമുള്ള കലാബാഷി കായ കാണിച്ചുകൊണ്ട് കുര്യന്‍ പറഞ്ഞു. പാര്‍ക്കി.ല്‍ ഉണ്ടായതാണ്. കഴുത്തിലെ രുദ്രാക്ഷമാലയും അങ്ങിനെ തന്നെ. ഹിമാലയസാനുക്കളിലാണ് രുദ്രാക്ഷം വളരുക. പാര്‍ക്കി.ല്‍ കുന്തിരിക്കവുമുണ്ട്. 101 തരം മാവും 21 തരം പ്ലാവും  16 തരം ചാമ്പയും 12 തരം പേര, പപ്പായ എന്നിവയും 9  തരം തെങ്ങുമുണ്ട്. വെച്ചൂര്‍, കാസര്‍ ഗോടു കുള്ളന്‍ പശുക്കള്‍, എമു, കോഴി താറാ വുകള്‍ക്ക് പുറമേ ആബാലവൃധ്ധം ജനങ്ങളെ ആകഷിക്കാനുള്ള ഉപാധി കളെല്ലാം പാര്‍ക്കിലുണ്ട്. 


പെഡല്‍  ബോട്ടുകള്‍. വെള്ളം വറ്റിക്കാ.ന്‍ ഒരുകാലത്ത് ഉപയോഗിച്ചിരുന്ന ചവിട്ടു ചക്രം  (ആര്‍ക്കും ചവിട്ടാം), പ്രണയജോടികള്‍ക്കായി വാലന്‍റയ്‌ന്‍ കോര്‍ണര്‍, ആദം-ഹവ്വ ശിലപങ്ങലുളള ഏദന്‍ തോട്ടം നാലുനില കെട്ടിടത്തിന്‍റെ ഉയ രമുള്ള പരശുരാമപ്രതിമ, ആറുനില ഉയരമുള്ള വീക്ഷണ ഗോപുരം, ട്രീ ഹൌസ്, കേവ് ഹൌസ്എന്നിങ്ങനെ.ജിം, റോപ് വേ, ആയുര്‍വേദ ആശുപത്രി, ഹെന്‍റി ഡേവിഡ് തൊറോയുടെ 'വാള്‍ഡന്‍' ഉള്‍പെടെയുള്ള ലോകപ്രസിദ്ധ സസ്യ/പരിസ്തിതി പുസ്തകങ്ങളുടെ ശേഖരം എന്നിവയൊക്കെ വരുന്നു.

പാര്‍ക്കിലെ മത്സ്യവും പാലും പച്ചക്കറികളും വിപണം ചെയ്യാനുള്ള ഒരു റീട്ടെയി.ല്‍ ഷോപ്പ് ഗേറ്റിലെ റിസപ്ഷ.ന്‍ പ്ലാസക്ക് സമീപം ഉയരുന്നത് കണ്ടു.

കോടികള്‍ മുടക്കുള്ള മാംഗോ മെഡോസി.ല്‍ 75 ജോലിക്കാരു ണ്ട്. ഇരുനൂറു പേര്‍ക്കു വിരുന്നൊരുക്കാ.ന്‍ കെല്‍പ്പുള്ള റെസ്റൊരന്റും. പൂര്‍ണതോതില്‍ ആകുമ്പോ.ള്‍ മുന്നൂറു പേര്‍ക്കു ജോലി ആവും. 15 പേര്‍ പരിശീലനം സിദ്ധിച്ച ഗൈഡ്കളാണ്. ഗള്‍ഫി.ല്‍ ട്രാവല്‍ മേഖലയില്‍ ഉണ്ടായിരുന്ന മോസസ് തോമസ്‌ ആണു ജനറല്‍ മാനേജര്‍. അദ്ദേഹത്തിന്‍റെ പത്നിയും പരിസ്ഥിതി എഴുത്തുകാരിയുമായ ഷിബി മോസസും പാര്‍ക്കി.ല്‍  സേവനം ചെയ്യുന്നു.

യു.എസിലും യൂറോപ്പിലും ജപ്പാനിലും മലേഷ്യയിലും ബോര്‍ണിയോയിലുമുള്ള നാഷണല്‍ പാര്‍ക്കുകളില്‍ പോയി ട്ടുണ്ട്. ആയിരം പതിനായിരം ഏക്കറുകള്‍. പക്ഷേ മുപ്പതു ഏക്കറില്‍ നമ്മുടെ ജൈവ വൈവിധ്യമൊന്നാകെ സംഗ്രഹിച്ചു സംരക്ഷിക്കാനുള്ള ഈ ഉദ്യമത്തിനിനു  ഐ.യു.സി.എന്‍ പോലുള്ള ആഗോള പ്രകൃതി സംരക്ഷണ സംഘടനകളുടെ ബഹുമതി കിട്ടാന്‍ എല്ലാ സാധ്യതയും കാണുന്നു. പാഠം രണ്ട്: വിളക്കു കത്തിച്ചു പറയുടെ കീഴില്‍ വയ്ക്കരുത്. ആ പ്രകാശം എല്ലായിടത്തും എത്തണം.
അപ്പര്‍ കുട്ടനാട്ടില്‍ അശോകവനം:ദേവദാരു മുതല്‍ നാ.ല്‍പാമരം വരെ; മുപ്പതേക്കറില്‍ 4500 വൃക്ഷങ്ങളുടെ ആര്‍ബൊരിറ്റം (രചന, ചിത്രങ്ങ.ള്‍: കുര്യന്‍ പാമ്പാടി)അപ്പര്‍ കുട്ടനാട്ടില്‍ അശോകവനം:ദേവദാരു മുതല്‍ നാ.ല്‍പാമരം വരെ; മുപ്പതേക്കറില്‍ 4500 വൃക്ഷങ്ങളുടെ ആര്‍ബൊരിറ്റം (രചന, ചിത്രങ്ങ.ള്‍: കുര്യന്‍ പാമ്പാടി)അപ്പര്‍ കുട്ടനാട്ടില്‍ അശോകവനം:ദേവദാരു മുതല്‍ നാ.ല്‍പാമരം വരെ; മുപ്പതേക്കറില്‍ 4500 വൃക്ഷങ്ങളുടെ ആര്‍ബൊരിറ്റം (രചന, ചിത്രങ്ങ.ള്‍: കുര്യന്‍ പാമ്പാടി)അപ്പര്‍ കുട്ടനാട്ടില്‍ അശോകവനം:ദേവദാരു മുതല്‍ നാ.ല്‍പാമരം വരെ; മുപ്പതേക്കറില്‍ 4500 വൃക്ഷങ്ങളുടെ ആര്‍ബൊരിറ്റം (രചന, ചിത്രങ്ങ.ള്‍: കുര്യന്‍ പാമ്പാടി)അപ്പര്‍ കുട്ടനാട്ടില്‍ അശോകവനം:ദേവദാരു മുതല്‍ നാ.ല്‍പാമരം വരെ; മുപ്പതേക്കറില്‍ 4500 വൃക്ഷങ്ങളുടെ ആര്‍ബൊരിറ്റം (രചന, ചിത്രങ്ങ.ള്‍: കുര്യന്‍ പാമ്പാടി)അപ്പര്‍ കുട്ടനാട്ടില്‍ അശോകവനം:ദേവദാരു മുതല്‍ നാ.ല്‍പാമരം വരെ; മുപ്പതേക്കറില്‍ 4500 വൃക്ഷങ്ങളുടെ ആര്‍ബൊരിറ്റം (രചന, ചിത്രങ്ങ.ള്‍: കുര്യന്‍ പാമ്പാടി)അപ്പര്‍ കുട്ടനാട്ടില്‍ അശോകവനം:ദേവദാരു മുതല്‍ നാ.ല്‍പാമരം വരെ; മുപ്പതേക്കറില്‍ 4500 വൃക്ഷങ്ങളുടെ ആര്‍ബൊരിറ്റം (രചന, ചിത്രങ്ങ.ള്‍: കുര്യന്‍ പാമ്പാടി)അപ്പര്‍ കുട്ടനാട്ടില്‍ അശോകവനം:ദേവദാരു മുതല്‍ നാ.ല്‍പാമരം വരെ; മുപ്പതേക്കറില്‍ 4500 വൃക്ഷങ്ങളുടെ ആര്‍ബൊരിറ്റം (രചന, ചിത്രങ്ങ.ള്‍: കുര്യന്‍ പാമ്പാടി)അപ്പര്‍ കുട്ടനാട്ടില്‍ അശോകവനം:ദേവദാരു മുതല്‍ നാ.ല്‍പാമരം വരെ; മുപ്പതേക്കറില്‍ 4500 വൃക്ഷങ്ങളുടെ ആര്‍ബൊരിറ്റം (രചന, ചിത്രങ്ങ.ള്‍: കുര്യന്‍ പാമ്പാടി)അപ്പര്‍ കുട്ടനാട്ടില്‍ അശോകവനം:ദേവദാരു മുതല്‍ നാ.ല്‍പാമരം വരെ; മുപ്പതേക്കറില്‍ 4500 വൃക്ഷങ്ങളുടെ ആര്‍ബൊരിറ്റം (രചന, ചിത്രങ്ങ.ള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക