Image

ആരാധ്യയെ അനുഗ്രഹിച്ച് രേഖ

Published on 22 October, 2017
ആരാധ്യയെ അനുഗ്രഹിച്ച് രേഖ

അമിതാഭ് ബച്ചനും നടി രേഖയും തമ്മിലുള്ള പ്രണയം കുറെക്കാലം മുമ്പ് ബോളിവുഡിലെ ചൂടുള്ള വാര്‍ത്തയായിരുന്നു. 1976ല്‍ ദോ അഞ്ജാനേ എന്ന സിനിമയില്‍ ഒരുമിച്ചതു മുതല്‍ ഗോസിപ്പുകള്‍ സജീവമാണ്. ജയ ബച്ചനെ വിവാഹം കഴിച്ചിരുന്നുവെങ്കിലും രേഖയുമായുള്ള സീക്രട്ട് മ്യാരേജ് ഉടന്‍ നടക്കുമെന്നു വരെ വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. ഏറ്റവുമൊടുവില്‍ അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും മകള്‍ ആരാധ്യ രേഖയില്‍ നിന്ന് അനുഗ്രഹം വാങ്ങിച്ചിരിക്കുന്നു.

ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി മുകേഷ് അംബാനിയുടെ വസതിയില്‍ നടന്ന പാര്‍ട്ടിയിലായിരുന്നു സംഭവം. ബോളിവുഡിലെ നിരവധി സെലിബ്രിറ്റികള്‍ ഈ ആഘോഷത്തില്‍ പങ്കെടുക്കാനായി എത്തി. ഈ ആഘോഷത്തില്‍ എത്തിയപ്പോഴാണ് രേഖ ആരാധ്യയെ അനുഗ്രഹിച്ചത്. അഭിഷേകും ഐശ്വര്യയും രേഖയുമായി ഊഷ്മള സൗഹൃദം പങ്കുവയ്ക്കുകയും, ആഘോഷത്തിലേക്ക് സ്വാഗതം ചെയ്യുകയുമുണ്ടായി. അമിതാഭ് ബച്ചന്റെ കൊച്ചുമകള്‍, രേഖയില്‍ നിന്നും അനുഗ്രഹം വാങ്ങിക്കുമ്‌ബോള്‍ സാക്ഷിയായി ബോളിവുഡിലെ നിരവധി പേരുണ്ടായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക