Image

അര്‍ബുദം ബാധിച്ച ആരാധികയ്ക്ക് ഷാരൂഖിനെ കാണണം: മറുപടിയുമായി താരം

Published on 22 October, 2017
അര്‍ബുദം ബാധിച്ച ആരാധികയ്ക്ക് ഷാരൂഖിനെ കാണണം: മറുപടിയുമായി താരം

അര്‍ബുദത്തോട് മല്ലിട്ട് കൊണ്ടിരിക്കുന്ന അരുണയുടെ ഏറ്റവും വലിയ ആഗ്രഹം  നടന്‍ ഷാരൂഖ് ഖാനെ നേരിട്ട് കാണണമെന്നാണ് . അമ്മയുടെ ആഗ്രഹം കേട്ടപ്പോള്‍ അരുണയുടെ മക്കളായ അക്ഷതിനും പ്രിയങ്കയ്ക്കും വിഷമം സഹിക്കാനായില്ല. ഒട്ടും പ്രതീക്ഷയില്ലാതെ സാമൂഹിക മാധ്യമങ്ങള്‍ വഴി തങ്ങളുടെ അമ്മയുടെ ആഗ്രഹം ലോകത്തെ അറിയിച്ചു. അരുണയുടെ ആഗ്രഹമറിഞ്ഞ ഷാരൂഖ് ഒട്ടും താമസിച്ചില്ല. തിരക്കുകള്‍ മാറ്റിവച്ച് ഒരു വീഡിയോ സന്ദേശം ആരാധികയ്ക്കായി പോസ്റ്റ് ചെയ്തു.

നിങ്ങളുടെ മക്കളില്‍ നിന്നാണ് എല്ലാ വിവരങ്ങളും ഞാന്‍ അറിയുന്നത്. വിഷമിക്കേണ്ട, എന്റെയും എന്റെ കുടുംബത്തിന്റെയും പ്രാര്‍ത്ഥന നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങള്‍ വളരെ ശക്തയായ ഒരു സ്ത്രീയാണ്. ഈ കരുത്ത് അസുഖത്തെ അതിജീവിക്കാന്‍ നിങ്ങളെ സഹായിക്കും. ഈ അവസ്ഥയില്‍ ഒരു പക്ഷേ നിങ്ങളെ എനിക്ക് കാണാന്‍ സാധിക്കില്ല. പക്ഷേ അസുഖം ഭേദപ്പെട്ടാല്‍ ഞാന്‍ നേരിട്ട് കാണാന്‍ വരുന്നുണ്ട് ഷാരൂഖ് പറഞ്ഞു.

അരുണയുടെ അണ്ഡാശയത്തെയാണ് അര്‍ബുദം ബാധിച്ചിരിക്കുന്നത്. ഡോക്ടര്‍മാര്‍ അനുവദിക്കുകയാണെങ്കില്‍ ടെലഫോണ്‍ വഴി അരുണയുമായി സംസാരിക്കാനുള്ള ആഗ്രഹം ഷാരൂഖ് പ്രകടിപ്പിക്കുകയും ചെയ്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക