Image

മസ്കറ്റിൽ വിദ്യാർത്ഥികൾ . മെഡിക്വിസ് സംഘടിപ്പിച്ചു

Published on 22 October, 2017
മസ്കറ്റിൽ വിദ്യാർത്ഥികൾ . മെഡിക്വിസ് സംഘടിപ്പിച്ചു
മസ്കറ്റ് - ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗത്തിന്റെ ശാസ്ത്ര സാങ്കേതിക വിഭാഗമായ മസ്കറ്റ് സയൻസ് ഫെസ്റ്റ്  ഇന്ത്യൻ മെഡിക്കൽ അസോസ്സിയേഷൻ നെടുമ്പാശ്ശേരി ശാഖയുമായി  സഹകരിച്ച് മസ്കറ്റിൽ ഇദം പ്രഥമമായി മെഡിക്വിസ് സംഘടിപ്പിച്ചു. 


നൂറോളം ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഇന്ത്യൻ സ്കുൾ ഗൂബ്രയിലെ ദീക്ഷ ജോഷി, കെ എസ് സുരാജ്, വൈഷ്ണവ് സാബു നായർ എന്നിവർ ചേർന്ന ടീം ഒന്നാo സ്ഥാനവും, ഇന്ത്യൻ സ്കുൾ ഗൂബ്രയിലെ തന്നെ ആരംഭ് ഷാ, ആര്യൻ ഫിലിപ്പ്, ജെറീന സാറ സക്കറിയ എന്നിവർ രണ്ടാം സ്ഥാനവും ഇന്ത്യൻ സ്കുൾ മസ്കറ്റിലെ പ്രയാഗ് മോഹന്തി, കൃതിവാസ് വിജയ്, ദാൻവി എച് ഭരദ്വരാജ്  എന്നിവർ മൂന്നാo സ്ഥാനവും കരസ്ഥമാക്കി.

വിജയികൾക്ക് സർട്ടിഫിക്കറ്റു, മെഡൽ, ട്രോഫി , ക്യാഷ് പ്രൈസ് എന്നിവ നൽകുകയുണ്ടായി. ഇന്ത്യൻ സ്കൂൾ ഡാർ സൈറ്റിൽ നടന്ന മത്സരങ്ങളിൾ ഐ എം എ നെടുമ്പാശ്ശേരി ചാപ്റ്റർ അംഗങ്ങളായ ഡോ. ജെറി ഡിക്കോസ്റ്റ, ഡോ. വിജയ് സിംഹ എന്നിവരായിരുന്നു ക്വിസ് മാസ്റ്റർമാർ.

മസ്കറ്റിൽ നിന്നും ഏറെ ദൂരെ നിന്നുള്ള ഇന്ത്യൻ സ്കൂളുകളിൽ നിന്നും ഫിലിപ്പൈൻസ് സ്കൂൾ ഉൾപ്പെടെയുള്ള ഇന്റർനാഷണൽ സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.
  വൈദ്യശാസ്ത്ര സംബന്ധിയായ ചോദ്യങ്ങൾ ആയിരുന്നിട്ടും കുട്ടികൾ വളരെ മികച്ച പ്രകടനമായിരുന്നു നടത്തിയത്.

വാർത്ത‍  -  ബിജു . വെണ്ണികുളം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക