Image

റാണി മുഖര്‍ജിയുടെ പിതാവ്‌ അന്തരിച്ചു

Published on 22 October, 2017
   റാണി മുഖര്‍ജിയുടെ പിതാവ്‌ അന്തരിച്ചു

ബോളിവുഡ്‌താരം റാണി മുഖര്‍ജിയുടെ പിതാവും സംവിധായകനുമായ രാം മുഖര്‌ജി അന്തരിച്ചു. ഞായറാഴ്‌ച പുലര്‍ച്ച നാലു മണിയോടെ മുംബൈയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി രോഗബാധിതനായിരുന്നു.കൃഷ്‌ണ മുഖര്‍ജിയാണ്‌ ഭാര്യ. റാണി മുഖര്‍ജി രാജാ മുഖര്‍ജി എന്നിവരാണ്‌ മക്കള്‍. 


രാജാ കി ഹിന്ദുസ്ഥാനി, ലീഡര്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്‌തത്‌ രാം മുഖര്‍ജിയായിരുന്നു. ഫിലിം ആലയ സ്റ്റുഡിയോയുടെ സ്ഥാപകരില്‍ ഒരാളാണ്‌. റാണി മുഖര്‍ജിയുടെ ആദ്യ ചിത്രം രാജാ കി ആയേഗി ബാരത്‌ നിര്‍മിച്ചത്‌ രാം മുഖര്‍ജിയായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക