Image

ഷെറിന്‍ മാത്യൂസിന്റെ മ്രുതദേഹം കിട്ടി: പോലീസ്

Published on 22 October, 2017
ഷെറിന്‍ മാത്യൂസിന്റെ മ്രുതദേഹം കിട്ടി: പോലീസ്
റിച്ചാര്‍ഡ്‌സണ്‍, ടെക്‌സസ്: ഒക്ടോബര്‍ 7 മുതല്‍ കാണാതായ ഷെറിന്‍ മാത്യൂസിന്റേതെന്നു കരുതുന്ന മ്രുതദേഹം ഇന്നു രാവിലെ 11 മണിയോടെ ഒരു കലുങ്കിനടുത്തു നിന്നു കിട്ടിയതായി റിച്ചാര്‍ഡ്‌സണ്‍ പോലീസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

മ്രുതദേഹം കുട്ടിയുടേതു തന്നെയെന്നു കരുതുന്നുവെന്നു പോലീസ് പറഞ്ഞു. 
ആരെയും അറസ്റ്റ് ചെയ്തിട്ടില്ല 

 അങ്ങനെയല്ലെന്നു കരുതാന്‍ കാര്യമില്ല. കുട്ടിയുടെ മാതാപിതക്കളെ അറിയിച്ചിട്ടുണ്ട്.
ഷെറിന്റെ വീടിന്റെ എത്ര ദുരെയാണു കലുങ്ക് എന്നു പോലീസ് വ്യക്തമാക്കിയില്ല. എന്നാല്‍ ഏറെ ദുരെയല്ലെന്നു ഡാലസ് മോര്‍ണിംഗ് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അവിടെ വരെ കുട്ടിക്ക് തനിയെ നടന്നുപോകാനാവുമോ എന്ന ചോദ്യത്തിനും മറുപടി ഉണ്ടായില്ല. മരണ കാരണം എന്തെന്നും വ്യക്തമല്ല. എഫ്.ബി.ഐയുടെ തെളിവെടുപ്പ് ടീം വന്ന ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവൂ.

മ്രുതദേഹം കണ്ടെത്തിയ ഭാഗം പോലീസ് ബ്ലോക്ക് ചെയ്തു.അതുമൂലം ഉണ്ടാവുന്ന ബുദ്ധിമുട്ടിനു പോലീസ് ക്ഷമാപണം അറിയിച്ചു
കൂടുതല്‍ വിശദീകരിക്കാന്‍ പോലീസ് വിസമ്മതിച്ചു. 

Dallas Morning News

The body of a small child has been found during the search for a missing 3-year-old girl, Richardson police announced Sunday.

Police said they had not yet confirmed that the body is that of Sherin Mathews, who has been missing since Oct. 7. Officers had blocked off an area near Spring Valley and Bowser roads, east of Central Expressway. The location is near the girl's home.

Police indicated they have no reason to believe the body of a different child had ben found, but they are still awaiting positive identification.

Police confirmd the body was found in a culvert beneath a road about 11 a.m. Sunday with the help of search dogs. Police have not released any details about how the child died.

Sherin Mathew's father, Wesley Mathews, was charged with abandoning or endangering a child after Sherin went missing. He was released from jail after posting bond and was required to wear an electronic monitoring device and surrender his passport as part of his bond conditions.

Mathews, 37, told police he put Sherin in an alley near their house where coyotes previously had been spotted to punish her after she wouldn't drink her milk around 3 a.m., according to the arrest warrant affidavit.

Mathews went to check on Sherin about 3:15 a.m. When he didn't find her he went inside to wait for it to get lighter outside to continue searching, or for her to return on her own. As he waited, he did laundry, Sgt. Kevin Perlich said

Join WhatsApp News
Raju Mylapra 2017-10-22 16:56:09
ഷെറിൻ മാത്യൂസ് എന്ന പിഞ്ചോമനയുടെ മൃത ദേഹം കണ്ടു കിട്ടിയതായി പോലീസ് പറയുന്നു. അത് നൂറു ശതമാനം ശരി ആയ്‌രിക്കാന് സാത്യത. അതേപ്പറ്റി കവിതയും, കഥയും, ലേഖനവും മറ്റും  എഴുതിയതു നല്ലതു തന്നെ. പക്ഷേ ഏതെങ്കിലും രീതിയിൽ പ്രതികരിക്കുവാൻ ശ്രമിക്കുന്നവരെ അധിഷേപിക്കുവാൻ ശരിയായൊരു പ്രവണത അല്ല.ഇവിടെ, ഫോകാനയും, ഫോമയും, ലാനയും, പ്രസ് ക്ലബും എല്ലാം വേണം. അല്ലാതെ അടച്ചിട്ട മുറികളിൽ പതിയിരുന്ന ഇവരുടെ കുറ്റം മാത്രം കണ്ടു പിടിക്കാൻ ശ്രമിക്കുന്നത് നല്ലതല്ല. മുകളിൽ പറഞ്ഞ എല്ലാ സംഘടനകളെയും, പള്ളികൾ ഉൾപ്പെടെ വിമർശിട്ടുള്ള ഒരാള് ഞാൻ. എന്നാൽ കഴിവതും അവരോടെല്ലാം സഹകരിച്ചു പ്രവർത്തിക്കുവാൻ ശ്രമിചിടുണ്ട്.
നമ്മുടെ ഒരു കുഞ്ഞു അതി ദാരുണമായി കൊല്ലപ്പെട്ടു. കാരണക്കാർ ആരാണെന്നു നമ്മുക്ക് അറിയില്ല. ഈ അവസരത്തിൽ എങ്കിലും പരസ്പരം പഴി ചാരി ആളാകാൻ നോക്കരുതേ എന്നൊരു അപേക്ഷ. നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ.
ഷെറിന്റെ അൽമാവിന് നിത്യ ശാന്തി നേരുന്നു.
കൂട്ടം ചെയ്തവർ ഉണ്ടെങ്കിൽ സ്വയം മുന്നോട്ടു വന്നു തെറ്റ് എട്ടു പറയുക.
ഓർക്കുക, ദൈവം അവശേഷിപ്പിക്കുന്ന ഒരു അടയാളം നിങ്ങളോടൊപ്പം ഉണ്ട്. തലമുറ തലമുറകൾ കഴിഞ്ഞാലും.


Kirukkan Vinod 2017-10-23 08:48:12
Totally agree with Raju. Really sad news! We all thought she will be found alive. May her soul rest in peace. 
observer 2017-10-23 13:17:06
മൈലപ്രയുടെ നർമ കഥാകേളേക്കാൾ മനസ്സിൽ തട്ടുന്ന ഒരു പ്രതികരണം. "സന്മനസ്സു" എന്ന സിനിമയിൽ കണ്ടത് പോലെ ഇനി സംങ്കടക്കൽ തമ്മിൽ ഈ ഡെഡ് ബോഡി കണ്ടെടുത്തതിന് അവകാശം ഉന്നയിരിക്കിരുന്നാൽ മതിയായാരിന്നു,
ഒരു പിഞ്ചു കുഞ്ഞു അതി ദാരുണമായി മരിച്ചിരിക്കുന്നു. ഹിന്ദുവെന്നോ. മുസ്ലിമെന്നോ, ക്രിസ്ത്യാനി എന്നോ അറിയാത്ത ഒരു പൈതൽ. ഇതിനു വേണ്ടി ആരും fundraising  നടത്തേണ്ട. അനുശോചന മീറ്റിംഗുകൾ കുടേണ്ട, ഫൊക്കാന, ഫോമാ നാഷണൽ മീറ്റിംഗുകളിൽ ഒരു ചെറിയ ഫോട്ടോ..തിങ്ക് എബൌട്ട് ഇറ്റ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക