Image

ശ്രദ്ധ, സ്‌നേഹം, സാമീപ്യം സമന്വയിപ്പിക്കുന്ന 'അവര്‍ക്കൊപ്പം' സിനിമ; റിലീസ് ഒക്ടോബര്‍ 29 ന്

ഫ്രാന്‍സിസ് തടത്തില്‍ Published on 23 October, 2017
ശ്രദ്ധ, സ്‌നേഹം, സാമീപ്യം സമന്വയിപ്പിക്കുന്ന 'അവര്‍ക്കൊപ്പം' സിനിമ; റിലീസ് ഒക്ടോബര്‍ 29 ന്
ന്യൂജേഴ്‌സി: ശ്രദ്ധ, സ്‌നേഹം, സാമീപ്യം അഥവാ Tender loving care (TLC) എന്നീ മൂന്നു ഘടകങ്ങളുണ്ടെങ്കില്‍ ഒരിക്കലും നടക്കില്ലെന്നു കരുതുന്ന അല്ലെങ്കില്‍ ഒരു മരുന്നുകള്‍ക്കും സുഖപ്പെടുത്താന്‍ കഴിയാത്തവ മാറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് അമേരിക്കയിലെ പ്രമുഖ്യ സാമൂഹ്യ പ്രവര്‍ത്തകനും ഐ.ടി. പ്രഫഷനലുമായ ഗണേഷ്‌നായര്‍ എന്ന യുവാവും അദ്ദേഹത്തിന്റെ സ്‌നേഹിതരും. Post Traumatic Disorder (PTSD) അഥവാ മുറിവേറ്റോ അംഗവൈകല്യമോ സംഭവിക്കപ്പെടട്തിനു ശേഷമുണ്ടാകുന്ന ദുരവസ്ഥ എങ്ങനെ യഥാവിധം ശ്രദ്ധ, സ്‌നേഹം, കരുതല്‍ (TLC) എന്നിവയിലൂടെ മറികടക്കാന്‍ കഴിയുമെന്ന് ഏറെ ഗവേഷണങ്ങള്‍ക്കുശേഷം ഗണേഷ്‌നായരും കൂട്ടരും സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ അഭ്രപാളികളിലൂടെ തങ്ങളുടെ അനുഭവ കഥ പറയുകയാണ്. വലിയ സ്‌ക്രീനിലൂടെ ഇവര്‍ പറയുന്നു. കഥകള്‍ പച്ചയായ യാഥാര്‍ത്ഥ്യത്തിന്റെ പിന്‍ബലത്തിലാണ്. അല്ലാതെ ഭാവനയില്‍ വിരിഞ്ഞ ഒരു സാങ്കല്പികമായ ഒരു കഥയല്ല.

ഒക്ടോബര്‍ 29ന് ലോകമെമ്പാടും റിലീസ് ചെയ്യുന്ന ഈ സിനിമയുടെ പിന്നില്‍ ഒട്ടേറെപ്പേര്‍ രാപലില്ലാതെ ചെയ്ത കഠിനാധ്വാനത്തിന്റെ വിയര്‍പ്പുമണവും അര്‍പ്പണബോധത്തിന്റെയും ആത്മാര്‍ത്ഥതയുടെ പ്രതിഫലനങ്ങള്‍ ഉളവാക്കുന്നതായിരിക്കും. PTST എന്നത് ഒരു രോഗത്തെക്കാളുപരി ഒരു വ്യക്തിയുടെ മാനസികാവസ്ഥയില്‍വരുന്ന വ്യതിയാനമാണെന്ന് ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിച്ച ഗണേശ് നായര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിലൂടെ കടന്നു പോകുന്ന ഒരു വ്യക്തിയെ നമുക്ക് സാമ്പത്തികമായി സഹായിക്കാന്‍ കഴിയും. ഒന്നല്ല, പലവട്ടം ഡോക്ടര്‍മാര്‍ക്ക് മരുന്നുകളും പല തെറാപ്പികളും പരീക്ഷിക്കാന്‍ കഴിഞ്ഞേക്കും. പക്ഷേ, ഇവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ആരാണ് കാണുന്നത്. ഒരു മനഃശാസ്ത്രജ്ഞന്റെ അടുത്തുപോയാല്‍ ചില ഗുളികകളും ടെസ്റ്റുകളും നടത്തിയശേഷം അവരും ബാധ്യതയില്‍ നിന്നു ഒഴിഞ്ഞുമാറും. എന്നാല്‍ ടി.എല്‍.സി. അവരുടെ അവസ്ഥ മനസിലാക്കി അവര്‍ക്കു വേണ്ട പരിചരണങ്ങള്‍ അതീവ ശ്രദ്ധയോടെ സ്‌നേഹപൂര്‍വ്വം നല്‍കുമ്പോള്‍ അവര്‍ സമൂഹത്തിന്റെ ഭാഗമായി മടങ്ങിയെത്തുന്നു.

പി.ടി.എസ്.ടി. ബാധിച്ചവര്‍ക്ക് ശാരീരികമായ പ്രശ്‌നങ്ങളേക്കാളേറെ മാനസികമായ പ്രശ്‌നങ്ങളാണുള്ളതെന്ന് ഗണേശ് ഈ ചിത്രത്തിലൂടെ വളരെ മനോഹരമായി വരച്ചു കാട്ടാന്‍ ശ്രമിക്കുന്നുണ്ട്. പി.ടി.എസ്.ടി. എന്നത് വളരെ സാമൂഹിക പ്രസക്തിയുള്ള വിഷയമാണ്. ഇത്തരത്തിലുള്ള വിഷയങ്ങളില്‍ നിരവധി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ മറ്റ് സിനിമകളില്‍ നിന്നു വ്യത്യസ്ഥമായി പി.ടി.എസ്.ടി. യുടെ ന്യൂനതകളെക്കുറിച്ച് അതിലൂടെ സമൂഹം അഭിമുഖീകരിക്കുന്ന വിഷയങ്ങളെക്കുറിച്ച് ഒരു പാട് കാര്യങ്ങള്‍ വിശദീകരിക്കുന്നതാണ് ഈ സിനിമ.
അമേരിക്കയില്‍ ചിത്രീകരിച്ച് അമേരിക്കന്‍ മലയാളികള്‍ തന്നെ അഭിനയിച്ച ചിത്രം. ഇവിടെതന്നെ നിരവധി സിനിമകളില്‍ അഭിനയിച്ചവര്‍ക്കു പുറമേ ഒരുപാട് പുതുമുഖങ്ങളും ഈ ചിത്രത്തിലുണ്ട്. ഇതില്‍ അഭിനയത്തേക്കാളുപരി പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ചിത്രീകരിക്കുകയെന്ന ഉദ്ദേശമായിരുന്നു ഞങ്ങള്‍ക്കുള്ളതെന്ന് ഗണേശ് നായര്‍ ഇമലയാളിയോട് പറഞ്ഞു.
അമേരിക്കയില്‍ ആദ്യമായി കുടിയേറിയ മൂന്നു കുടുംബങ്ങളിലുണ്ടായ സംഭവവികാസങ്ങളിലൂടെയാണ് ഈ കഥ സഞ്ചരിക്കുന്നത്. ഈ മൂന്നു കുടുംബങ്ങളില്‍ കൂടി സഞ്ചരിക്കുന്ന ഈ കഥയില്‍ ഓരോ കുടുംബത്തിലും സംഭവിക്കുന്ന പ്രശ്‌നങ്ങളെ ടി.എല്‍.സി.യിലൂടെ എങ്ങനെ നമുക്കു നേരെയാക്കാം കഴിയുമെന്നാണ് ഈ സിനിമയിലൂടെ കാണിച്ചുകൊടുക്കുന്നത്. ഇപ്പോള്‍ നിലവിലുള്ള സാഹചര്യങ്ങള്‍ ഇത്തരം കുടുംബങ്ങള്‍ അഭിമുഖീകരിക്കുന്ന ധാരാളം കാര്യങ്ങളുണ്ട്. ഏതാണ്ട നാലോളം സന്ദേശങ്ങളാണ് ഈ സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.

ഈ വിഷയത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സിനിമ തെരഞ്ഞെടുക്കാന്‍ കാരണം സിനിയുണ്ടെങ്കില്‍ ധാരാളം പേര്‍ കാണുകയും ഇതിലെ സന്ദേശങ്ങള്‍ വളരെ വേഗം അവരിലെത്തുകയും ചെയ്യും. അതേ സമയം ഈ വിഷയത്തെക്കുറിച്ച് എത്ര എഴുതിയാലും ഇതൊന്നും നമ്മളെ ബാധിക്കുന്ന വിഷയമല്ലെന്ന് കണ്ട് കാണാതെ പോകുന്നവരാണ് ഭൂരിപക്ഷവും. സിനിമയാക്കുമ്പോള്‍ അവരെ കാണാന്‍ നിര്‍ബന്ധിക്കുകയും വിഷയത്തെക്കുറിച്ച് ആഴമായി ചിന്തിക്കാന്‍ വഴിയൊരുക്കുകയും ചെയ്യുന്നു. ഇതു നാളെ നമ്മുടെ കുടംബത്തിലും സംഭവിച്ചാല്‍ എങ്ങനെ നേരിടണമെന്ന സന്ദേശമാണ് സിനിമ നല്‍കുന്നത്. Prevention is better than curing(അസുഖം വരുന്നതിനു മുമ്പ് അതിനെ ചെറുക്കുക) അല്ലെങ്കില്‍ അസുഖം വരുന്നതിനു ശേഷം ചികിത്സിക്കുന്നതിനെക്കാളും നല്ലത് അത് വരുന്നതു തടയുകയാണല്ലോ നല്ലത് എന്നാണ് ഈ സിനിമയിലൂടെ ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത്.

എല്ലാ പ്രായത്തില്‍പ്പെട്ടവര്‍ക്കും ആസ്വദിക്കാന്‍ പറ്റിയ ഈ സിനിമയില്‍ നാലോളം പാട്ടുകളുണ്ട്. മികച്ച ഗായകരാണ് ഇവ പാടിയിരിക്കുന്നത്. ഇതൊരു കച്ചവട സിനിമയായി കണ്ടുകൊണ്ടല്ല ഈ പടം ഉണ്ടാക്കിയത്. അമേരിക്കയില്‍ ധാരാളം പൊതുപ്രവര്‍ത്തനം നടത്തിയിട്ടുള്ള തനിക്ക് ഈ വിഷയത്തെക്കുറിച്ച് പഠിച്ചപ്പോള്‍ ലോകത്താകമാനം ഇത്തരം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരെ സഹായിക്കണം എന്നു തോന്നി. ആ നിലക്ക് തന്റെ തന്നെ ഉത്തരവാദിത്വത്തിലെന്ന നിലയിലും ഈ സമൂഹത്തിലുള്ള മറ്റുള്ളവരുടെ കൂടി ഉത്തരവാദിത്വമെന്ന നിലയിലുമാണ് ഈ സിനിമ ചെയ്യാന്‍ പുറപ്പെട്ടത്. അത്ഭുതകരമായ സഹകരണവും പിന്തുണയുമാണ് ഞങ്ങള്‍ക്ക് ഈ സിനിമ ചെയ്യാന്‍ ്ആളുകളില്‍ നിന്ന് ലഭിച്ചത്. ന്യൂയോര്‍ക്കിലും പരിസരപ്രദേശങ്ങളിലുമുള്ള ഒരുപാടുപേരുടെ ഊറ്റമായ പിന്തുണയും സഹകരണവുമാണ് ഇത്രയും വലിയ ഈ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. തീര്‍ച്ചയായും എല്ലാ പ്രേക്ഷകര്‍ക്കും ഈ സിനിമ ഇഷ്ടപ്പെടുമെന്ന് തങ്ങള്‍ക്കുറപ്പാണെന്ന് ഗണേഷ് നായര്‍ അവകാശപ്പെട്ടു. നമ്മുടെ ചുറ്റുപാടുകളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നമ്മുടെ ചെറിയ അവഗണനകള്‍ കൊണ്ട് ശ്രദ്ധിക്കാതെ പോകുന്ന ഓരോ പ്രശ്‌നങ്ങളെയും നമുക്കുതന്നെ എങ്ങനെ പരിഹരിക്കാമെന്നാണ് ഈ ചിത്രം കാണിച്ചുതരുന്നത്.

ഇപ്പോള്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ഓഡിയോ ഒക്ടോബര്‍ ഏഴിന് ന്യൂയോര്‍ക്കിലെ റൈ ബ്രൂക്കിലെ ബൗമാന്‍ അവന്യൂവിലുള്ള പി.സി.എം.എസ്. ഓഡിറ്റിറ്റോറിയത്തില്‍ 600 ലേറെപേര്‍ പങ്കെടുത്ത ചടങ്ങില്‍ നടത്തിയിരുന്നു. നിഷാന്ത് ഗോപി, അജിത്ത് നായര്‍(അമേരിക്ക) എന്നിവര്‍ എഴുതിയ വരികള്‍ക്ക് പ്രഗത്ഭ സംഗീതസംവിധായകന്‍ എം.ഡി. സൂര്യ നാരായണനാണ് ഈണം പകര്‍ന്നിരിക്കുന്നത്. എഡിറ്റിംഗ്: ലിന്‍സെന്റ് റാഫേല്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ ഷാജന്‍ ജോര്‍ജ്, പ്രവീണ്‍ പി. ദാസ് എന്നിവരാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ വളരെ പ്രാഗത്ഭ്യം തെളിയിച്ച മനോജ് നമ്പ്യരാണ് ഡയറക്ടര്‍മാരാണ് ഫോട്ടോഗ്രാഫി.
ഒക്ടോബര്‍ 29ന് ലോകവ്യാപകമായി റിലീസ് ചെയ്യുന്ന സിനിമ ഇന്ത്യയിലും അമേരിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഐര്‍ലന്‍ഡ്, ന്യൂസിലാന്‍ഡ്, ജര്‍മ്മനി, കാനഡ തുടങ്ങിയ ഒമ്പതോളം വിദേശരാജ്യങ്ങളിലും ഒരേ സമയമായിരിക്കും റിലീസ് ചെയ്യുക. അതിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ ചിത്രത്തിന്റെ വിതരണ ചുമതലയുള്ള ഹാപ്പി റൂബീസ് സിനിമാസിന്റെ നേതൃത്വത്തില്‍ നടത്തിവരികയാണ്.

കമ്പ്യൂട്ടര്‍ പ്രഫഷണല്‍ എന്ന നിലയില്‍ നിന്ന് സിനിമയിലേക്ക് കാല്‍വയ്ക്കകുന്നത് വളരെ യാദൃശ്ചികമയാണ്. ചെറുപ്പം മുതലെ കണ്ടു വളര്‍ന്ന സിനിമ തന്നെ സംബന്ധിച്ച് ഒരു മായാലോകമാണ്. സിനിമയെപ്പോലെ തന്റെ ആശയങ്ങള്‍ ജനഹൃദയങ്ങളിലേക്ക് എത്തിക്കാന്‍ പറ്റിയ മറ്റൊരു മാധ്യമില്ലെന്ന് നന്നായി അറിയാമായിരുന്നു. അതുകൊണ്ടു സിനിമ എന്ന  മാധ്യമത്തിലൂടെ നമ്മുടെ സമൂഹത്തിനുവേണ്ടി ഒരു നല്ലകാര്യം ചെയ്യാന്‍ കഴിഞ്ഞാല്‍ അതില്‍പ്പരം നമ്മുടെ ജീവിത്തതില്‍ നിറവേറ്റാന്‍ കഴിയുന്ന മറ്റൊന്നുമില്ലെന്ന് ഞാന്‍ മനസിലാക്കുന്നുവെന്നും ഗണേഷ് പറഞ്ഞു.

ഈ സാഹചര്യത്തില്‍ സമാന ചിന്താഗതിക്കാരായ കുറെ സുഹൃത്തുക്കളുമായി ഈ വിഷയത്തെക്കുറിച്ചു സംസാരിച്ചപ്പോള്‍ നമ്മുടെ ചുറ്റുപാടുകളില്‍ തന്നെ ഇതുപോലെയുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരുള്ളതായി അറിയാന്‍ കഴിഞ്ഞ അതറിഞ്ഞപ്പോള്‍ ഇതില്‍ മറ്റുള്ളവരുടെ കൂടി കര്‍ത്തവ്യമാണ്.  ഇത്തരക്കാരെ സഹായിക്കുക എന്നത് ജനമധ്യത്തില്‍ എങ്ങനെ എത്തിക്കാമെന്നു ചിന്തിച്ചപ്പോഴാണ് സിനിമ എന്ന ആശയത്തില്‍ എത്തിച്ചേര്‍ന്നത്. കേരളത്തില്‍ ഒരു സിനിമയെടുക്കുക എന്ന വ്യക്തമായ ധാരണയില്ലാത്ത സമയത്താണ് ഹാപ്പി റൂബീസിലെ വിജയന്‍ ചേട്ടനുമായി ഇക്കാര്യം ആലോചിക്കുന്നത്. അദ്ദേഹത്തിന്റെയും സിനിമ മേഖലയുള്ള സുഹൃത്തായ ബിജു പ്രവീണ്‍ എന്നിവരുടെയൊക്കെ പിന്തുണയോടെയാണ് ഈ തലത്തിലേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞതും പിന്നീടത് ഒരു സിനിമയായി രൂപാന്തരപ്പെടാന്‍ കഴിഞ്ഞതും.

ഇന്ത്യയില്‍ ഒരു സിനിമ ചിത്രീകരിക്കുന്നതുപോലെയല്ല അമേരിക്കയില്‍ ഒരു പടം പിടിക്കുക. തൊട്ടതിനും പിടിച്ചതിനും ഒരു പാര്‍ക്കിംഗ് ലോട്ടില്‍ സിനിമ പിടിക്കണമെങ്കില്‍ പോലും അതുമായി ബന്ധപ്പെട്ടവരുടെയും സിറ്റി ടൗണ്‍ഷിപ്പുകളുടെയും വ്യക്തമായ അനുമതികളും ഓര്‍ഡറുകളും വേണം. ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമ്പോള്‍ കടുത്ത മഞ്ഞായിരുന്നു. എട്ട് മുതല്‍ 12 ഇഞ്ച് വരെ മഞ്ഞ് പെയ്ത്കിടക്കുമ്പോള്‍ വളരെ ദുഷ്‌ക്കരമായ കാലാവസ്ഥയില്‍ ഏറെ കഷ്ടപ്പെടേണ്ടിവന്നിട്ടുണ്ട്. വളരെ കഷ്ടപ്പെട്ട് മുന്‍കൂട്ടി അനുമതി വാങ്ങി ഷൂട്ടിംഗ് ആരംഭിക്കുമ്പോള്‍ പ്രതികൂലകാലാവസ്ഥ മൂലം പലപ്പോഴും പരിമിതമായ ഷോട്ടുകളെ എടുക്കാന്‍ കഴിയും. പിന്നീട് ഇതിനായി വീണ്ടും അനുമതി ലഭിച്ചുകഴിയുമ്പോഴേക്കും ഷെഡ്യൂള്‍ പലപ്പോഴും മുടങ്ങും.ഷൂട്ടിംഗ് അനന്തമായി നീണ്ടുപോയതിനാല്‍ അമേരിക്കയിലെ ഏതാണ്ട് നാലു കാലാവസ്ഥാ സീസണുകളും ചിത്രീകരണത്തിന് ഉപയോഗിക്കേണ്ടിവന്നു. അതുകൊണ്ട് ഈ സിനിമയില്‍ അമേരിക്കയിലെ എല്ലാ സീസണിലും എന്തുസംഭവിക്കുന്നുവെന്ന് പുറത്തുള്ളവര്‍ക്ക് ഈ സിനിമയിലൂടെ അനുഭവിച്ചറിയാം.
തുടക്കത്തില്‍ ശനിയും ഞായറും ദിവസങ്ങളില്‍ മാത്രം ആരംഭിച്ച ഷൂട്ടിംഗ് തീരാതെ വന്നപ്പോള്‍ വ്യാഴാഴ്ച വൈകുന്നേരം തുടങ്ങി വെള്ളി മുതല്‍ തിങ്കള്‍ വരെ ഷൂട്ടിംഗ് നടത്തേണ്ടിവന്നു. അതുകൊണ്ട് താനുള്‍പ്പെടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം തന്നെ ആഴ്ചയില്‍ രണ്ടുദിവസം അവധിയെടുക്കുയോ മറ്റു ദിവസങ്ങളില്‍ കൂടുതല്‍ ജോലി ചെയ്ത് സമയം ക്രമീകരിക്കുകയോ ചെയ്തിട്ടുണ്ട്.  എന്നിട്ടുകൂടി മൊത്തം 52 ആഴ്ചയോളം വേണ്ടി വന്നു ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിക്കാന്‍. വേനല്‍ക്കാലം(Summer) ആണ് ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ ചിത്രീകരണത്തിനുപയോഗിച്ചത്.

പി.ടി.എസ്.ടി. ബാധിച്ചവരെക്കുറിച്ചു മാത്രമല്ല ഞങ്ങള്‍ 'അവര്‍ക്കൊപ്പം' എന്ന സിനിമയിലൂടെ കൂടെച്ചേരാന്‍ ആഗ്രഹിക്കുന്നത്. എല്ലാത്തരം പോരായ്മകളും ബുദ്ധിമുട്ടുകളും വ്യാകുലതകളും മാനസികമായി അനുഭവിക്കുന്ന ഒരുപാട് പേര്‍ നമ്മുടെ ചുറ്റുവട്ടങ്ങളിലുണ്ട്. അതെല്ലാം അവരുടെ മാത്രം പ്രശ്‌നമെന്നു കണ്ട് നാം അവരെ അവഗണിക്കുകയാണ് ചെയ്യാറുള്ളത്. അവരും സമൂഹത്തിന്റെ ഭാഗമാണെന്ന സത്യം മറക്കാതെ ഉത്തരവാദിത്വമുള്ള ഒരു പൗരന്‍ എന്ന നിലക്ക് 'അവര്‍ക്കൊപ്പം' നില്‍ക്കാന്‍ നാം ബാധ്യസ്ഥരാണ്. അതുകൊണ്ടാണ് ഈ സിനിമയിലൂടെ 'അവര്‍ക്കൊപ്പം' നില്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നത്- ഗണേഷ് നായര്‍ ചൂണ്ടിക്കാട്ടി.
പി.ടി.എസ്.ടി. എന്ന ത്രെഡ് മനസില്‍ വരാന്‍ കാരണം താന്‍ മാസ്റ്റേഴ്‌സിനു പഠിക്കുമ്പോള്‍ സഹപാഠിയും അയല്‍വാസിയുമായിരുന്ന അമേരിക്കന്‍ യുവാവിനു ഉണ്ടായിരുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ കണ്ടറിഞ്ഞതില്‍ നിന്നാണ്. രാജ്യസ്‌നേഹം മൂത്ത് സൈന്യത്തില്‍ ചേര്‍ന്ന അദ്ദേഹം ഇറാക്കില്‍ സേവനമനുഷ്ഠിച്ചിരുന്നപ്പോള്‍ യുദ്ധമുഖത്ത് പരിക്കേറ്റ് അദ്ദേഹം തിരിച്ചെത്തിയത് രണ്ടു കാലുകളും നഷ്ടപ്പെട്ട അവസ്ഥയിലാണ്. അതിലുപരി പി.ടി.എസ്.ടി. എന്ന ദയനീയമായ അസുഖാവസ്ഥയിലുമാണ് മടങ്ങിയെത്തിയത്. പി.ടി.എസ്.ടി. എന്ന അസുഖത്തിന്റെ അനുഭവം Living, with a night mare അഥവാ ദുഃസ്വപ്‌നങ്ങളിലൂടെ ജീവിക്കുക എന്നതാണ്. പരസഹായമില്ലാതെ ഒറ്റപ്പെട്ടു ജീവിക്കുന്നവന്റെ അവസ്ഥ എത്തിച്ചേരുന്നത് കടുത്ത Depression(മാനസിക സംഘര്‍ഷത്തിലും പിന്നീടത് PTST എന്ന രോഗത്തിലേക്കുമാണ്. അദ്ദേഹത്തിന്റെ അവസ്ഥ കണ്ടപ്പോള്‍ വളരെയേറെ വിഷമം തോന്നുകയും അദ്ദേഹത്തെ എങ്ങനെയെങ്കിലും സഹായിക്കണമെന്നും തോന്നി. എന്ത് ചെയ്യണം. എങ്ങനെ ചെയ്യണമെന്ന നിസഹായാവസ്ഥ. ഈ ആലോചന ചെന്നെത്തിച്ച ചിന്ത ഇത് നമ്മുടെ കുടുംബത്തില്‍പ്പെട്ട ആര്‍ക്കെങ്കിലുമോ അല്ലെങ്കില്‍ വളരെ അടുത്ത സുഹൃത്തുക്കള്‍ക്കോ സംഭവിച്ചാല്‍ എന്തു ചെയ്യും എന്ന ആലോചനയില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് കഥയുടെ ത്രെഡ്(Thread). അദ്ദേഹത്തിന്റെ പ്രശ്‌നം കൂടുതലായി അന്വേഷിച്ചപ്പോഴാണ് വളരെ ദയനീയമായ സത്യങ്ങള്‍ മനസിലാക്കുന്നത്. യുദ്ധമുഖത്തു നിന്നു വികലാംഗനായി അമേരിക്കയില്‍ തിരിച്ചെത്തി വരുമാനം നിലച്ച് ചികിത്സയുടെ ഭാരം കൂടിയപ്പോള്‍ സ്വന്തമായി ഉണ്ടായിരുന്ന വീട് നഷ്ടപ്പെട്ടു. താന്‍ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചിരുന്ന പ്രേമഭാജനം വിട്ടുപിരിഞ്ഞു. എന്നും കൂട്ടായി ഉണ്ടായിരുന്ന വളര്‍ത്തു നായപോലും യജമാനനെ പിരിഞ്ഞ് എങ്ങോ പോയ് മറഞ്ഞു. ഒടുവില്‍ ആരും വീട്ടില്‍ തിരിഞ്ഞുനോക്കാന്‍ പോലുമില്ലാത്ത സാഹചര്യത്തില്‍ പരസ്പര സഹായമില്ലാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ആരോടും സംസാരിക്കാന്‍ പോലും പറ്റാതെ വന്നപ്പോള്‍ പി.ടി.എസി.ടി.യുടെ മുര്‍ദ്ധന്യത്തില്‍ അദ്ദേഹത്തില്‍ സഹോദരന്‍ വന്ന് അരിസോണയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇത് അദ്ദേഹത്തിനു മാത്രം സംഭവിക്കുന്ന കാര്യമല്ലെന്നും വേണ്ടരീതിയില്‍ ചികിത്സ നടത്തിയാല്‍ ഇത്തരം രോഗികളെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കഴിയുമെന്ന് ഏറെ പഠനത്തിലൂടെ താന്‍ മനസിലാക്കിയെന്നും ഗണേഷ് പറഞ്ഞു.

Tender, Love, Caring അഥവാ ശ്രദ്ധ, സ്‌നേഹം, സാമീപ്യം എന്ന സന്ദേശമാണ്  ഈ സിനിമയിലൂടെ പ്രധാനമായും പറയാന്‍ ശ്രമിക്കുന്നത്.അതായത് പി.ടി.എസ്.ടി. ബാധിക്കുന്നതുമൂലമുള്ള രോഗികള്‍ കടുത്ത മാനസിക പ്രയാസങ്ങളും അതുവഴി കടുത്ത മാനസിക സമ്മര്‍ദങ്ങ(Depression) ളും അനുഭവിക്കുന്നവരാണ്. ഇവരെ TLC എന്ന ശ്രദ്ധ, സ്‌നേഹം, സാമീപ്യം എന്ന മാര്‍ഗത്തിലൂടെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്ന് ഈ സിനിമ പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്നു. ഇതെങ്ങനെ പ്രവര്‍ത്തിയിലൂടെ യാഥാര്‍ത്ഥ്യമാക്കാന്‍ പറ്റുമെന്ന് ഈ സിനിമയിലെ കഥാപാത്രങ്ങളിലൂടെ സംവിധായകന്‍ വരച്ചുകാട്ടുന്നുണ്ട്. നമ്മുടെ അല്‍പ്പം ശ്രദ്ധയുണ്ടെങ്കില്‍ നമ്മള്‍ മനസുവയ്ക്കുകയാണെങ്കില്‍ നമുക്കിവരെ സഹായിക്കാന്‍ പറ്റും. ഒരാളെ ഒരു തവണ അല്ലെങ്കില്‍ പലതവണ സാമ്പത്തികമായി സഹായിക്കാന്‍ പറ്റും. എന്നാല്‍ ഇത്തരക്കാര്‍ക്ക് വേണ്ടത് പണമോ മറ്റ് സൗഭാഗമ്യങ്ങളോ അല്ല. അവര്‍ക്കുവേണ്ടത് ഉപാധികളില്ലാത്ത സഹായമാണ്. ഉപാധികളില്ലാത്ത സ്‌നേഹം, പരിചരണം നല്‍കാന്‍ നമുക്ക് കഴിയണം. നമ്മള്‍ക്ക് ആ തലത്തിലേക്ക് മാനസികമായി എങ്ങനെ ഉയരാന്‍ കഴിയുമെന്ന് ഈ സിനിമയിലൂടെ ജീവിക്കുന്ന കഥാപാത്രങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. സ്വയം തിരിച്ചറിവിലൂടെ നമ്മുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സമൂഹത്തെയുമൊക്കെ ഉയര്‍ത്തുന്നതാണ് ഈ സിനിമ.

ഈ സിനിമ ചെയ്യുവാന്‍ ഒരു പാട് ഗവേഷണങ്ങള്‍ ചെയ്യേണ്ടിവന്നിട്ടുണ്ട്. 10 യഥാര്‍ത്ഥ ഡോക്ടര്‍മാര്‍ 4 സൈക്കോളജിസ്റ്റുകള്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. 9 ആഴ്ചകള്‍ വേണ്ടിവന്നു ഈ വിഷയത്തെക്കുറിച്ച് പഠിക്കാന്‍ തന്നെ. പറ്റ്‌നം കൗണ്ടി സൈക്യാട്രി ആശുപത്രി ഉള്‍പ്പെടെ നിരവധി സൈക്യാട്രി ആശുപത്രികള്‍ വെറ്ററണ്‍ ഹോസ്പിറ്റല്‍ ഉള്‍പ്പെടെ മറ്റ് ആശുപത്രികള്‍ എന്നിവിടങ്ങളിലെ രോഗികളെ നേരിട്ടുകണ്ട് അവരനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ എന്തെന്ന് നേരിട്ട് ചോദിച്ചു മനസിലാക്കിയതിനു പുറമേ ഈ കണ്‍സെപ്റ്റ് ശരിക്കും വര്‍ക്കു ചെയ്യുന്നുണ്ടോ എന്നറിയാന്‍ പേരു പറയാന്‍ ആഗ്രഹിക്കാത്ത രണ്ട് കുടുംബങ്ങളില്‍ തങ്ങളുടെ പ്രൊഡക്ഷന്‍ ക്രൂവിലെ 11 പേര്‍ പല പല സമയങ്ങളിലായി പല പല വിഷയങ്ങള്‍ നേരിട്ടു പോയി സംസാരിച്ചു. അവര്‍ക്ക് ഞങ്ങള്‍ പ്രത്യേക ശ്രദ്ധയും പരിപാലനവും നല്‍കിയതില്‍ നിന്നും ഞങ്ങള്‍ക്കു മനസിലാക്കാന്‍ കഴിഞ്ഞത് ഇത് നല്ല രീതിയില്‍ പ്രാബല്യത്തില്‍ വരുത്താന്‍ കഴിഞ്ഞാല്‍ ഇവരില്‍ പലരെയും സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാന്‍ സാധിക്കുമെന്നതാണ്.

ഈ അടുത്തയിടെ അമിത ജോലിഭാരം മൂലമുണ്ടായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്  ഒരു ആശുപത്രിയില്‍ ഒരു രോഗിയെ വേണ്ടവിധം പരിചരിക്കാന്‍  കേവലം എട്ടു മിനിറ്റു വൈകിയതിനെ തുടര്‍ന്ന് രോഗി മരിക്കാനിടയായതിനെ തുടര്‍ന്ന് രണ്ട് നഴ്‌സുമാര്‍ ജയിലില്‍ കഴിയേണ്ടിവരുന്ന സാഹചര്യം അടുത്തയിടെ പത്രങ്ങളില്‍ വന്നിരുന്നു. അമേരിക്കയിലെ മലയാളി ജനസംഖ്യയില്‍ നല്ലൊരു ശതമാനവും നഴ്‌സുമാരാണ്. ഓരോ നഴ്‌സുമാര്‍ക്കും രോഗികളെ പരിചരിക്കുന്നതിനുള്ള അനുപാതം അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അവരുടെ ജോലിയിലെ പിരിമുറുക്കം പതിന്മടങ്ങു വര്‍ധിക്കുകയാണ്. നഴ്‌സിംഗ് ജോലി സാമ്പത്തികമായി മെച്ചമുള്ളതാണെങ്കിലും അത് എന്തുമാത്രം മാനസിക പിരിമുറുക്കം നല്‍കുന്നുവെന്ന് ഈ സിനിമയിലൂടെ വരച്ചുകാട്ടുന്നുണ്ട്.
ഒരുപാട് വൈതരണികള്‍ തരണം ചെയ്താണ് ഈ സിനിമ പൂര്‍ത്തിയാക്കിയത്.

കാലാവസ്ഥയായിരുന്നു പ്രധാന തടസം. അനുമതികള്‍ക്കായുള്ള കാത്തിരിപ്പും മറ്റൊരു തടസമായി. അവധിദിവസങ്ങള്‍ മാത്രം നോക്കിയാണ് ചിത്രീകരണം ആരംഭിച്ചത്. ആശുപത്രികളിലും മറ്റും ചിത്രീകരിക്കണമെങ്കില്‍  അനുമതി വാങ്ങണം. അനുമതി വാങ്ങാന്‍ വേണ്ടിമാത്രം ഒരു പ്രത്യേക ടീമിനെ രൂപീകരിച്ചിരുന്നു. ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച പലരും സ്വന്തം കുടുംബങ്ങളിലെ ഉത്തരവാദിത്വങ്ങള്‍ പോലും മറന്ന് പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഈ നിലയിലേക്ക് എത്താന്‍ പോലും കഴിഞ്ഞത്. പലയിടത്തും അനുമതി ലഭിക്കണമെങ്കില്‍ സിനിമയുടെ തിരക്കഥയുടെ കോപ്പി നല്‍കണം. അതിലുപരി കഥയുടെ പ്രൂഫ് സബ്മിറ്റ് ചെയ്യണം. സിനിമ ആര്, എന്തിനു വേണ്ടി എടുക്കുന്നു തുടങ്ങിയ എല്ലാ കാര്യങ്ങളും അറിയിക്കണം. മൊത്തം ക്രൂ അംഗങ്ങളുടെ അശ്രാന്ത പരിശ്രമങ്ങള്‍ കൊണ്ടാണ് ഈ ചിത്രം ഏതാണ്ട് ഒരു വര്‍ഷമെടുത്ത് അഭ്രപാളിയില്‍ എത്തിക്കാന്‍ സാധിക്കുന്നത്.

ചിത്രത്തിന്റെ ഏറ്റവും പ്രധാന സന്ദേശം ഇതാണ്. മരുന്നുകളുടെ സഹായമില്ലാതെ എങ്ങനെ ഒരാളെ സാധാരണ ജിവിതത്തിലേക്ക് മടക്കികൊണ്ടുവരാം എന്നാണ്.  ഇത്തരത്തില്‍പ്പെട്ടവരെ ഒരു സൈക്കോളജിസ്റ്റിന്റെ അടുത്തുകൊണ്ടുപോയാല്‍ ഏതാനും ഗുളികകള്‍ നല്‍കിയും ഒന്നോ രണ്ടോ കൗണ്‍സിലിംഗുകള്‍ നടത്തി ഒഴിവാക്കി വിടുകയാണ് കണ്ടുവരുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള രോഗികള്‍ക്ക് TLL എന്ന സ്‌നേഹത്തില്‍ പൊതിഞ്ഞ ഔഷധങ്ങള്‍കൊണ്ട് ശ്രദ്ധാപൂര്‍വ്വം പരിചരിച്ച് അവരുടെ നമ്മുടെ സമൂഹത്തിന്റെ ഭാഗമാണെന്ന് അവരെ ബോധ്യപ്പെടുത്താന്‍ 'അവര്‍ക്കൊപ്പം' നിന്നുകൊണ്ട് നമുക്ക് കഴിയണം. അതാണ് ഈ സിനിമയുടെ പ്രമേയം. ഇന്ന് നമ്മുടെ ഓരോ കുടുംബങ്ങളും പ്രത്യേകിച്ച് പ്രവാസികളുടെ കുടുംബങ്ങളില്‍ അനുഭവിക്കുന്ന നിമിഷങ്ങള്‍ പണ്ടത്തെ കൂട്ടുകുടംബങ്ങളില്‍ നിന്ന് അണുകുടുംബങ്ങളായി മാറിയതുമൂലം അനുഭവിക്കുന്ന വിഷമങ്ങള്‍ പ്രത്യേകിച്ച് പ്രവാസികളും പ്രായമായ മാതാപിതാക്കള്‍ അനുഭവിക്കുന്ന ഏകാന്തത, അവരുടെ മക്കളുടെ വിദ്യാഭ്യാസം, പഠനം, ട്യൂഷന്‍, മറ്റ് സ്‌ക്കൂള്‍ ഇതര പ്രവര്‍ത്തികള്‍, ജോലിത്തിരക്കുകളുടെ പിരിമുറുക്കം തുടങ്ങിയവ മൂലം ഓരോ പ്രവാസിയും അനുഭവിക്കുന്ന മാനസിക വ്യഥകളും എന്നിവ എങ്ങനെ അതിജീവിച്ച് മുന്നേറാന്‍ കഴിയുമെന്നും ഈ സിനിമയില്‍ കാണിക്കുന്നുണ്ട്.
ഇതൊന്നും നമ്മളെ വിഷമമല്ലെന്ന് കാണുന്ന ഒരു വിഭാഗമുണ്ട് നമ്മുടെ ഇടയില്‍ അത്തരക്കാരുടെ കണ്ണുതുറക്കും വിധം ഇത് ഇന്നല്ലെങ്കില്‍ നാളെ നിങ്ങളുടെ കുടുംബത്തിലും സംഭവിച്ചേക്കാമെന്ന ഒരു സന്ദേശവും ഈ സിനിമ നല്‍കുന്നു.

ശ്രദ്ധ, സ്‌നേഹം, സാമീപ്യം സമന്വയിപ്പിക്കുന്ന 'അവര്‍ക്കൊപ്പം' സിനിമ; റിലീസ് ഒക്ടോബര്‍ 29 ന്
ശ്രദ്ധ, സ്‌നേഹം, സാമീപ്യം സമന്വയിപ്പിക്കുന്ന 'അവര്‍ക്കൊപ്പം' സിനിമ; റിലീസ് ഒക്ടോബര്‍ 29 ന്
ശ്രദ്ധ, സ്‌നേഹം, സാമീപ്യം സമന്വയിപ്പിക്കുന്ന 'അവര്‍ക്കൊപ്പം' സിനിമ; റിലീസ് ഒക്ടോബര്‍ 29 ന്
ശ്രദ്ധ, സ്‌നേഹം, സാമീപ്യം സമന്വയിപ്പിക്കുന്ന 'അവര്‍ക്കൊപ്പം' സിനിമ; റിലീസ് ഒക്ടോബര്‍ 29 ന്
ശ്രദ്ധ, സ്‌നേഹം, സാമീപ്യം സമന്വയിപ്പിക്കുന്ന 'അവര്‍ക്കൊപ്പം' സിനിമ; റിലീസ് ഒക്ടോബര്‍ 29 ന്
ശ്രദ്ധ, സ്‌നേഹം, സാമീപ്യം സമന്വയിപ്പിക്കുന്ന 'അവര്‍ക്കൊപ്പം' സിനിമ; റിലീസ് ഒക്ടോബര്‍ 29 ന്
ശ്രദ്ധ, സ്‌നേഹം, സാമീപ്യം സമന്വയിപ്പിക്കുന്ന 'അവര്‍ക്കൊപ്പം' സിനിമ; റിലീസ് ഒക്ടോബര്‍ 29 ന്
ശ്രദ്ധ, സ്‌നേഹം, സാമീപ്യം സമന്വയിപ്പിക്കുന്ന 'അവര്‍ക്കൊപ്പം' സിനിമ; റിലീസ് ഒക്ടോബര്‍ 29 ന്
ശ്രദ്ധ, സ്‌നേഹം, സാമീപ്യം സമന്വയിപ്പിക്കുന്ന 'അവര്‍ക്കൊപ്പം' സിനിമ; റിലീസ് ഒക്ടോബര്‍ 29 ന്
ശ്രദ്ധ, സ്‌നേഹം, സാമീപ്യം സമന്വയിപ്പിക്കുന്ന 'അവര്‍ക്കൊപ്പം' സിനിമ; റിലീസ് ഒക്ടോബര്‍ 29 ന്
ശ്രദ്ധ, സ്‌നേഹം, സാമീപ്യം സമന്വയിപ്പിക്കുന്ന 'അവര്‍ക്കൊപ്പം' സിനിമ; റിലീസ് ഒക്ടോബര്‍ 29 ന്
ശ്രദ്ധ, സ്‌നേഹം, സാമീപ്യം സമന്വയിപ്പിക്കുന്ന 'അവര്‍ക്കൊപ്പം' സിനിമ; റിലീസ് ഒക്ടോബര്‍ 29 ന്
ശ്രദ്ധ, സ്‌നേഹം, സാമീപ്യം സമന്വയിപ്പിക്കുന്ന 'അവര്‍ക്കൊപ്പം' സിനിമ; റിലീസ് ഒക്ടോബര്‍ 29 ന്
ശ്രദ്ധ, സ്‌നേഹം, സാമീപ്യം സമന്വയിപ്പിക്കുന്ന 'അവര്‍ക്കൊപ്പം' സിനിമ; റിലീസ് ഒക്ടോബര്‍ 29 ന്
ശ്രദ്ധ, സ്‌നേഹം, സാമീപ്യം സമന്വയിപ്പിക്കുന്ന 'അവര്‍ക്കൊപ്പം' സിനിമ; റിലീസ് ഒക്ടോബര്‍ 29 ന്
ശ്രദ്ധ, സ്‌നേഹം, സാമീപ്യം സമന്വയിപ്പിക്കുന്ന 'അവര്‍ക്കൊപ്പം' സിനിമ; റിലീസ് ഒക്ടോബര്‍ 29 ന്
ശ്രദ്ധ, സ്‌നേഹം, സാമീപ്യം സമന്വയിപ്പിക്കുന്ന 'അവര്‍ക്കൊപ്പം' സിനിമ; റിലീസ് ഒക്ടോബര്‍ 29 ന്
ശ്രദ്ധ, സ്‌നേഹം, സാമീപ്യം സമന്വയിപ്പിക്കുന്ന 'അവര്‍ക്കൊപ്പം' സിനിമ; റിലീസ് ഒക്ടോബര്‍ 29 ന്
Join WhatsApp News
Kirukkan Vinod 2017-10-23 07:54:59
Similar movies are already there. Only difference is the disease is different. For example, Blessy's Thanmathra is about Alzheimer's disease. People stop copying or try to do similar things. Good Luck!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക