Image

ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

Published on 27 June, 2011
ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു
മുംബൈ: വിദേശത്തുനിന്ന് അനധികൃതമായി സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ചതിന് ബോളിവുഡ് താരം അനുഷ്‌ക ശര്‍മയെ മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ തടഞ്ഞുവെച്ചു. മതിയായ നികുതി അടയ്ക്കാതെ ആഭരണങ്ങള്‍ കൊണ്ടുവന്നതിനാണ് അധികൃതര്‍ പിടികൂടിയത്.

പിഴ ഈടാക്കിയ ശേഷം ഇവരെ പിന്നീട് വിട്ടയച്ചു. സമാനസംഭവങ്ങളുടെ പേരില്‍ മിനീഷാ ലാംബ, ബിപാഷാ ബസു, മല്ലികാ ഷെറാവത്ത് എന്നിവരെയും വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക