Image

പിണക്കം മറന്ന് കാജോളും കരണ്‍ജോഹറും ഒന്നിക്കുന്നു

Published on 23 October, 2017
പിണക്കം മറന്ന് കാജോളും കരണ്‍ജോഹറും ഒന്നിക്കുന്നു

ബോളിവുഡിലെ വിജയ ജോഡികളായ കജോള്‍ഷാരൂഖ് ഖാന്‍കരണ്‍ ജോഹര്‍ ത്രയം വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. ഏഴ് വര്‍ഷത്തിന് ശേഷം ഇവര്‍ വീണ്ടും ഒന്നിക്കാന്‍ പോകുകയാണെന്നാണ് കരണിനോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഒരിടയ്ക്കു വച്ച് കരണ്‍ ജോഹറും കജോളും തമ്മില്‍ തെറ്റി പിരിഞ്ഞത് വാര്‍ത്തയായിരുന്നു. എന്നാല്‍ പുതിയ ചിത്രത്തിനായി പിണക്കം മറന്ന് ഇവര്‍ ഒന്നിക്കുകയാണെന്നാണ് വിവരം.

‘കുച്ച് കുച്ച് ഹോത്താ ഹെയ്’, ‘കഭി ഖുഷി കഭി ഗം’, ‘മൈ നെയിം ഈസ് ഖാന്‍’ എന്നി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ മൂവരും ഒന്നിച്ചിട്ടുണ്ട്. രോഹിത് ഷെട്ടി ഒരുക്കിയ ദില്‍വാലേയിലാണ് ഷാരൂഖും കാജോളും അവസാനമായി ഒന്നിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക