Image

അഭിഷേകാഗ്‌നി നിറവിനായി മാഞ്ചസ്റ്റര്‍ ഒരുങ്ങി. പ്രധാന നിര്‍ദ്ദേശങ്ങളുമായി സംഘാടകസമിതി

Published on 23 October, 2017
അഭിഷേകാഗ്‌നി നിറവിനായി മാഞ്ചസ്റ്റര്‍ ഒരുങ്ങി. പ്രധാന നിര്‍ദ്ദേശങ്ങളുമായി സംഘാടകസമിതി

മാഞ്ചസ്റ്റര്‍: ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന മാഞ്ചസ്റ്റര്‍ അഭിഷേകാഗ്‌നി കണ്‍വന്‍ഷനില്‍ എത്തിച്ചേരുന്നവര്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളെപ്പറ്റി സംഘാടകസമിതി അറിയിപ്പ് പ്രസിദ്ധപ്പെടുത്തി.

പ്രധാന നിര്‍ദേശങ്ങള്‍:

1. 24ന് (ചൊവ്വ) രാവിലെ 9:30 ന് ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ വൈകുന്നേരം ആറിന് സമാപിക്കും.

2. മുതിര്‍ന്നവരുടെ കണ്‍വെന്‍ഷന്‍ സെന്ററിനോടു ചേര്‍ന്ന് സൗജന്യ കാര്‍ പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കും.

3. മുതിര്‍ന്നവരുടെ കണ്‍വന്‍ഷന്‍ സെന്ററിന്റെ വിലാസം: The Sheridan Suite, 371 Oldham Road, Manchester, M40 8RR.

4. കണ്‍വന്‍ഷന്‍ ദിവസം കുറഞ്ഞനിരക്കില്‍ ഭക്ഷണം ലഭ്യമായിരിക്കും

5. ഈ കണ്‍വന്‍ഷനില്‍ 8 വയസു മുതല്‍ 12 വയസുവരെയുള്ള കുട്ടികള്‍ക്കായി പ്രത്യേകം ശുശ്രൂഷകള്‍ നടക്കും.

6. മുതിര്‍ന്നവരുടെ കണ്‍വന്‍ഷന്‍ സെന്ററില്‍ നിന്നും വെറും 4 മിനിറ്റ് സഞ്ചരിച്ചാല്‍ എത്തിച്ചേരുന്ന  Irish World heritage Cetnreൽ വച്ചായിരിക്കും കുട്ടികളുടെ ശുശ്രൂഷകള്‍ നടക്കുക.

7. കുട്ടികളുടെ ശുശ്രൂഷകള്‍ നടക്കുന്ന സ്ഥലത്തിന്റെ വിലാസം:  Irish World Heritage Cetnre, 1 Irish town Way, Manchester, M8 0RY.

8. കുട്ടികളുടെ ശുശ്രൂഷയില്‍ സംബന്ധിക്കാന്‍ എത്തിച്ചേരുന്ന 8 വയസു മുതല്‍ 12 വയസു വരെയുള്ള കുട്ടികള്‍ അവരുടെ ഉച്ചഭക്ഷണം (Packed Lunch) കരുതിയിരിക്കണം

9. മാതാപിതാക്കള്‍, 8 വയസു മുതല്‍ 12 വയസു വരെയുള്ള കുട്ടികളെ ആദ്യംIrish World heritage Cetnreൽ എത്തിച്ചതിനു ശേഷം മുതിര്‍ന്നവരുടെ കണ്‍വന്‍ഷന്‍ സെന്ററിലേക്കു പോകാവുന്നതാണ്.

10. എട്ടു വയസു മുതല്‍ 12 വയസു വരെയുള്ള കുട്ടികള്‍ക്ക് Irish World heritage Cetnreൽമറ്റു പ്രായത്തിലുള്ള കുട്ടികള്‍ക്ക് മുതിര്‍ന്നവരോടൊപ്പം Sheridan Suiteലും ആയിരിക്കും ശുശ്രൂഷകള്‍ നടത്തപ്പെടുക.

11. വൈകുന്നേരം കണ്‍വന്‍ഷന്‍ സമാപിച്ചതിനു ശേഷം 8 വയസു മുതല്‍ 12 വയസു വരെയുള്ള കുട്ടികളെ Irish World Heritage Cetnreൽ നിന്നും മാതാപിതാക്കള്‍ collect ചെയ്യേണ്ടതാണെന്നും മാഞ്ചസ്റ്റര്‍ റീജണ്‍ അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍.

സംഘാടകസമിതിക്കുവേണ്ടി കോ ഓര്‍ഡിനേറ്റര്‍ രൂപത വികാരി ജനറാള്‍ ഫാ.സജി മലയില്‍ പുത്തന്‍പുരയും ജനറല്‍ കണ്‍വീനര്‍ അനില്‍ ലൂക്കോസും വിശ്വാസസമൂഹത്തോടഭ്യര്‍ഥിക്കുന്നു.
ഒക്ടോബര്‍ 24 ന് മാഞ്ചസ്റ്ററില്‍ നടക്കുന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷനിലേക്കു ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ഏവരേയും സ്വാഗതം ചെയ്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക