Image

വെസ്ലി മാത്യുസിന്റെ അറസ്റ്റും കുറ്റസമ്മതവും പുതിയ കഥയും; കേസ് വഴിത്തിരിവില്‍

Published on 23 October, 2017
വെസ്ലി മാത്യുസിന്റെ അറസ്റ്റും കുറ്റസമ്മതവും പുതിയ കഥയും; കേസ് വഴിത്തിരിവില്‍
റിച്ചാര്‍ഡ്സണ്‍, ടെക്സസ്: നിറംപിടിപ്പിച്ച കഥകളും അഭ്യൂഹങ്ങളും പരക്കുന്നതിനിടയില്‍ വെസ്ലി മാത്യൂസ് (37) അഭിഭാഷകനൊപ്പം പോലീസീല്‍ കീഴടങ്ങി.

മൂന്നു വയസുകാരി വളര്‍ത്തുപുത്രി ഷെറിന്‍ മാത്യൂസിന്റെ മരണത്തിന്റെ ഉത്തരവാദിത്വം വെസ്ലി ഏറ്റെടുത്തു എന്നാണ് കരുതുന്നത്. എന്നാല്‍ പോലീസ് അതു സ്ഥിരീകരിച്ചിട്ടില്ല.

കുട്ടിക്ക് പരിക്കേല്‍ക്കാനിടയാക്കി എന്ന പുതിയ ചാര്‍ജ് ചുമത്തി വെസ്ലിയെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. കോടതി ഒരു മില്യന്‍ ഡോളര്‍ ജാമ്യം നിശ്ചയിച്ചു.

ഒക്ടോബര്‍ ഏഴിനു കുട്ടിയെ കാണാതായ ദിവസം വെസ്ലിയെ അറസ്റ്റ് ചെയ്തിരുന്നു. ചൈല്‍ഡ് എന്‍ഡെയ്ഞ്ചര്‍മെന്റ് ചാര്‍ജിലായിരുന്നു അത്. രണ്ടര ലക്ഷം ഡോളര്‍ ജാമ്യത്തില്‍ പിന്നീട് വിട്ടയച്ചു.

രണ്ടാഴ്ച കഴിഞ്ഞ് ഈ ഞായറാഴ്ച ഷെറിന്റേതെന്നു കരുതുന്ന മൃതദേഹം വീടിനു അര മൈല്‍ അകലെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വെസ്ലിയുടെ പുതിയ നടപടി.

പാല്‍ കുടിക്കാത്തതിനു കുട്ടിയെ പുലര്‍ച്ചെ മൂന്നു മണിക്ക് വീടിനു പുറത്ത് മരത്തിനു ചുവട്ടില്‍ കൊണ്ടുപോയി നിര്‍ത്തി എന്നാണ് ആദ്യം വെസ്ലി പറഞ്ഞത്. എന്നാല്‍ ഇന്നലെ മറ്റൊരു കഥയാണ് പറഞ്ഞതെന്ന് പോലീസ് അറിയിച്ചു. അന്വേഷണം തുടരുന്നതിനാല്‍ അതു വെളിപ്പെടുത്താനാവില്ലെന്നും പോലീസ് വക്താവ് പറഞ്ഞു.

മൃതദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചത് ഷെറിന്‍ എന്നു വ്യക്തമായാല്‍ വെസ്ലിക്കെതിരേ കൊലക്കേസ് വരെ ചാര്‍ജ് ചെയ്യാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കുറ്റം ഏറ്റുപറഞ്ഞതിനാല്‍ ഏറ്റവും കടുത്ത ശിക്ഷ ഒഴിവാകുമെന്നും വിദഗ്ധര്‍ പറയുന്നു. എങ്കിലും 5 മുതല്‍ 99 വരെ തടവ് കിട്ടാവുന്ന വകുപ്പിലാണു ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നതെന്നു പോലീസ് അറിയിച്ചു

കുട്ടിയെ തിരിച്ചറിയാന്‍ ഭാര്യ സിനി ഇപ്പോള്‍ പോലീസുമായി സഹകരിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

നാലു വയസ്സുള്ള സ്വന്തം പുത്രിയ വിട്ടുകിട്ടാന്‍ ഇരുവരും ഇന്നലെ ജുവനൈല്‍ കോടയില്‍ എത്തി. എന്നാല്‍ ഇരുവരും തമ്മില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചിട്ടില്ലെന്നാണ് കരുതുന്നത്. മോട്ടലിലാണ് വെസ്ലിയെ പോലീസ് പാര്‍പ്പിച്ചിരിക്കുന്നത്.

ജുവനൈല്‍ കോടതി കേസ് നവംബര്‍ 13-ലേക്ക് മാറ്റി. അതുവരെയെങ്കിലും കുട്ടിക്ക് ഫോസ്റ്റര്‍ കെയറില്‍ കഴിയേണ്ടി വരും. ഹൂസ്റ്റണിലുള്ള ബന്ധുക്കള്‍ കുട്ടിയെ ഏറ്റെടുക്കാന്‍ താത്പര്യം കാട്ടിയിട്ടുണ്ട്. അവരെപ്പറ്റി പഠിച്ചശേഷം തീരുമാനം കോടതിയെ അറിയിക്കുമെന്നു ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസ് അറിയിച്ചു. കുട്ടിയെ ബന്ധുവീട്ടില്‍ തന്നെ താമസിപ്പിക്കുന്നതാണ് നല്ലതെന്നു അധികൃതര്‍ സമ്മതിച്ചു.

ഇതിനിടയില്‍ ഷെറിന്റേതെന്നു കരുതുന്ന മൃതദേഹം അര മൈല്‍ അകലെ കള്‍വര്‍ട്ടിനടുത്തുനിന്ന് എങ്ങനെ കിട്ടി എന്നതിനെപ്പറ്റി ഊഹാപോഹങ്ങള്‍ പരക്കുന്നുണ്ട്. മൃതദേഹം വെസ്ലിക്ക് വേണ്ടി ആരോ അവിടെ കൊണ്ടുപോയി ഇട്ടതാകാം എന്നതാണ് ഒരു കഥ. മറ്റാര്‍ക്കോ ഇതില്‍ പങ്കുണ്ടെന്നും ഈ കഥ പ്രചരിപ്പിക്കുന്നവര്‍ പറയുന്നു.

മറ്റൊരു കഥ വെസ്ലി ഇപ്പോഴും പൂര്‍ണ്ണമായ സത്യങ്ങള്‍ പറയുന്നില്ല എന്നതാണ്. ആരെയോ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അവര്‍ പറയുന്നു.

എന്തായാലും മൃതദേഹം കുട്ടിയുടേതെന്നു ഔദ്യോഗികമായി തെളിഞ്ഞാല്‍ മാത്രമാണ് അടുത്ത നടപടി. ഇന്നലെ ജുവനൈല്‍ കോടതിയില്‍ എത്തിയ വെസ്ലിയുടെ രൂപഭാവങ്ങള്‍ ഏറെ ദയനീയമായിരുന്നു. മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും ഒന്നും പ്രതികരിച്ചില്ല.

വെസ്ലിക്ക് സിവില്‍ അഭിഭാഷകന്‍ ഇല്ലാത്തതു കൊണ്ടാണ് കേസ് മാറ്റിവച്ചത്. സിനിയും മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. 

The father of a Richardson girl who was reported missing Oct. 7 is facing a felony charge of injury to a child, Richardson police say.

Wesley Mathews was arrested Monday after he and his attorney arrived to the Richardson police station and asked to speak with detectives, police said in a written statement.

"Mathews provided an alternate statement of events from those which he had given previously," police said, regarding the disappearance of his adopted 3-year-old daughter, Sherin Mathews.

Wesley Mathews was booked into the Richardson City Jail in lieu of a $1 million bond.

Earlier in the day he and his wife, Sini Mathews, attended a court hearing to determine whether they could regain custody of their 4-year-old biological daughter who was placed in protective custody after Sherin went missing.

The medical examiner has not identified a body of a young child found Sunday about a half-mile from the family's home in Richardson.


While police wait for confirmation that a body found Sunday was a missing 3-year-old girl, a Dallas County judge has ordered that her sister remain in foster care for at least three more weeks.

Wesley Mathews and his wife, Sini, attended a court hearing Monday to determine whether they could regain custody of their 4-year-old biological daughter who was placed in protective custody after her adopted 3-year-old sister went missing Oct. 7.

The judge postponed Monday's custody hearing until Nov. 13 to allow their father, Wesley Mathews, to hire an attorney.

Wesley, who is free on bond, was arrested and charged with negligence after his youngest daughter disappeared. He told police he ordered Sherin to stand outside of their home at around 3 a.m. Oct. 7 as punishment for not drinking her milk. He said when he went to check on her about 15 minutes later, she was gone.

The couple's biological daughter will remain in foster care at least until that hearing or until a judge orders a change in custody.

"We do have the names of some relatives who have expressed interest in taking care of her," said Marissa Gonzales, a spokeswoman for Child Protective Services. "We can begin looking into those relatives, but it is entirely up to the judge where she is placed."

 

Kent Starr, an attorney for Sini Mathews, said that as part of Wesley Mathews' bond agreement, the couple cannot live together. Starr told The Dallas Morning News that his client is seeking to regain custody of her other daughter and that she has cooperated with the police in trying to help identify Sherin's body.

 

Rafael De La Garza, an attorney for Wesley Mathews, told The Dallas Morning News after Monday's hearing that his client was "mourning the death of his child," but he didn't address the criminal charges. De La Garza did not immediately reply to a phone message from The Associated Press.

Police have said that Mathews and his wife, Sini, adopted Sherin from India. Officials from the Indian Embassy in the U.S. and the Indian Consulate in Houston tweeted late last week that they are in contact with police regarding the investigation and actively helping. Neither office has released a statement since the body was found. Police confirmed they are working with the consulate to obtain adoption records and other documents.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക