Image

അബര്‍ഡീനില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ നവംബര്‍ 5 നു ഞായറാഴ്ച ആഘോഷിക്കുന്നു.

രാജു വേലംകാല Published on 24 October, 2017
അബര്‍ഡീനില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ നവംബര്‍ 5 നു ഞായറാഴ്ച  ആഘോഷിക്കുന്നു.
അബര്‍ഡീന്‍ : അബര്‍ഡീന്‍ സെന്റ് ജോര്‍ജ്  യാക്കോബായാ  സുറിയാനി  ഓര്‍ത്തഡോക്‌സ്  പള്ളി യില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ നവംബര്‍ മാസം 5-ാം തീയതി
ഞായാറാഴ്ച  ആഘോഷിക്കുന്നു

 
അബര്‍ഡീന്‍മാസ്ട്രിക്ക്‌ ഡ്രൈവിലുള്ള സെന്റ്‌ക്ലെമന്റ്‌സ് എപ്പിസ്‌കോപ്പല്‍  പള്ളിയില്‍ 2017 നവംബര്‍ മാസം 5-ാം തീയതി  ഞായറാഴ്ച രാവിലെ 7 ന്  പ്രഭാത  നമസ്‌കാരവും
 തുടര്‍ന്ന് റവ: ഫാ .എബിന്‍ ഊന്നുകല്ലുങ്കലിന്റെ മുഖ്യകര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയും,
തുടര്‍ന്നു പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍  പ്രത്യേക  മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും, ആശിര്‍വാദം, നേര്‍ച്ച,  എന്നിവ  ഉണ്ടായിരിക്കും.

പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളിലും വി.കുര്‍ബാനയിലും വന്നു അനുഗ്രഹിതരകുവാന്‍ അബര്‍ഡീനിലും  പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ സുറിയാനി ക്രിസ്ത്യാനികളെയും കതൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു.

എല്ലാ മാസവും ഒന്നാമത്തേയും,  മുന്നാമത്തെയും ഞായറാഴ്ച രാവിലെ 7 ന് അബര്‍ഡീന്‍മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ്‌ ക്ലെമന്റ്‌സ്എപ്പിസ്‌കോപ്പല്‍  പള്ളിയില്‍  പ്രഭാത  നമസ്‌കാരവും വി.കുര്‍ബാനയും, മദ്ധ്യസ്ഥ പ്രാര്‍ത്ഥ നയും, ആശിര്‍വാദം, എന്നിവ  ഉണ്ടായിരിക്കും.
 
എല്ലാ മാസവും ഒന്നാമത്തേയും,  മുന്നാമത്തെയും ശനിയാഴ്ചയും വൈകുന്നേരം 6 മണിക്ക് സണ്‍ഡേ സ്‌കൂള്‍ ക്ലാസും, തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനയും, അനുഗ്രഹ പ്രഭാഷണം, നടത്തപ്പെടുന്നു.

അബര്‍ഡീന്‍  സെന്റ് തോമസ് പള്ളിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഇന്റര്‍ ചര്‍ച്ച് ക്വിസ് മത്സരത്തില്‍ അബര്‍ഡീന്‍ സെന്റ ജോര്‍ജ് യാക്കോബായാ സുറീയാനി പള്ളിയെ പ്രതി നിധികരിച്ചു. പങ്കെടുത്ത ലിയാ പ്രീതിഷ്, മറിയ ജോബി, എയ്ച്ചല്‍ ജോര്‍ജ്, എന്നിവര്‍ പങ്കെടുത്ത ടിം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

പങ്കെടുത്ത കുട്ടികളെ ഇടവക വികാരി റവ.ഫാ :എബിന്‍ ഊന്നുകല്ലുങ്കല്‍
ഇടവകയുടെ അനുമോദനം അറിയിക്കുകയുണ്ടായി.


പള്ളിയുടെ വിലാസം. St .Clements  Episcopal  Church , Mastrick Drive ,
AB 16  6 UF ,Aberdeen , Scotland , UK .





അബര്‍ഡീനില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ നവംബര്‍ 5 നു ഞായറാഴ്ച  ആഘോഷിക്കുന്നു.അബര്‍ഡീനില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ നവംബര്‍ 5 നു ഞായറാഴ്ച  ആഘോഷിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക