Image

റുവി, ഗാലാ പള്ളികളില്‍ ഫാ. ഫ്രാന്‍സിസ് കര്‍ത്താനം വിസിയുടെ ധ്യാനം

Published on 24 October, 2017
റുവി, ഗാലാ പള്ളികളില്‍ ഫാ. ഫ്രാന്‍സിസ് കര്‍ത്താനം വിസിയുടെ ധ്യാനം

മസ്‌കറ്റ്: ഒമാനിലെ റുവി സെന്റ്‌സ് പീറ്റര്‍ ആന്‍ഡ് പോള്‍ കത്തോലിക്കാ പള്ളിയിലും ഗാലാ ഹോളി സ്പിരിറ്റ് ദേവാലയത്തിലും നടക്കുന്ന ഈ വര്‍ഷത്തെ മലയാളത്തിലുള്ള വാര്‍ഷിക ധ്യാനത്തിന് ഡല്‍ഹി ഡിവൈന്‍ ധ്യാന കേന്ദ്രത്തിലെ ഫാ.ഫ്രാന്‍സിസ് കര്‍ത്താനം നേതൃത്വം നല്‍കും. 

റുവി പള്ളിയില്‍ നവംബര്‍ ആറു മുതല്‍ 10 വരെയും ഗാലാ പള്ളിയില്‍ നവംബര്‍ 13 മുതല്‍ 17 വരെയുമായിരിക്കും ധ്യാനം. വൈകുന്നേരം ഇംഗ്ലീഷിലുള്ള വിശുദ്ധ കുര്‍ബാനക്ക് ശേഷമായിരിക്കും ധ്യാനം ആരംഭിക്കുക. 

2006 ല്‍ വൈദിക പട്ടം സ്വീകരിച്ച ഫാ. ഫ്രാന്‍സിസ് കര്‍ത്താനം, വിന്‍സെന്‍ഷ്യന്‍ സഭാ അംഗമാണ്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക